Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•25 Apr 2026, 10:59 p.m. IST
IPL 2026: സൺറെെസേഴ്സ് ഹെെദരാബാദിനെതിരേ റെക്കോഡ് സെഞ്ചുറിയാണ് വെെഭവ് സൂര്യവംശി നേടിയത്. വെറും 36 പന്തിലാണ് 15കാരനായ താരം സെഞ്ചുറി നേടിയെടുത്തത്. ഐപിഎല്ലിലെ താരത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്
ഹൈലൈറ്റ്:
- ഐപിഎല്ലിൽ ചരിത്രമെഴുതി വെെഭവ്
- രാജസ്ഥാന് ആശങ്കയായി വെെഭവിന് പരിക്ക്
- വെെഭവ് റൺവേട്ടക്കാരിൽ തലപ്പത്താണുള്ളത്
വെെഭവ് സൂര്യവംശി(ഫോട്ടോസ്- Agencies)ധോണിക്ക് പോലും സാധിക്കാത്ത നേട്ടത്തിൽ സഞ്ജു
ഉടൻ തന്നെ ഫിസിയോ എത്തുകയും വെെഭവിനെ പുറത്തേക്ക് കൊണ്ടുപോവുകയുമായിരുന്നു. വെെഭവിന് ഹാംസ്ട്രിങ് ഇഞ്ചുറി നേരിട്ടോയെന്ന ആശങ്കയാണുയരുന്നത്. ഫിസിയോക്കും സഹതാരത്തിനുമൊപ്പം തോളിൽ കെെയിട്ടാണ് വെെഭവ് പുറത്തേക്ക് പോയത്. വേദന വെെഭവിന്റെ മുഖത്ത് പ്രകടമായിരുന്നു. ഈ സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന താരമാണ് വെെഭവ്.
നിലവിൽ റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനത്താണ് വെെഭവുള്ളത്. രാജസ്ഥാൻ റോയൽസിന്റെ ഈ സീസണിലെ മുന്നേറ്റത്തിൽ നിർണ്ണായക പങ്കുവഹിക്കാൻ വെെഭവിന് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വെെഭവിന്റെ പരിക്കിന്റെ വാർത്തകൾ രാജസ്ഥാൻ ടീമിനും ആരാധകർക്കും ഒരുപോലെ നിരാശയുണ്ടാക്കുന്ന കാര്യമാണെന്ന് പറയാം.
നേരത്തെ വെെഭവിനെ ഇംപാക്ട് പ്ലയറായി രാജസ്ഥാൻ കളിപ്പിച്ചിരുന്നു. ബാറ്റിങ്ങിന് മാത്രം ഇറക്കി ഫീൽഡിങ്ങിൽ ഇറക്കാതിരുന്നതോടെ യുവതാരത്തിന് സങ്കടമായി. വെെഭവിന് ഫീൽഡിങ് ചെയ്യാൻ സാധിക്കാത്തതിൽ വിഷമമുണ്ടെന്ന കാര്യം താരം തന്നെയാണ് തുറന്ന് പറഞ്ഞത്. ഇതിന് പിന്നാലെ ഫീൽഡിങ്ങിന് ഇറങ്ങിയപ്പോൾ വെെഭവിനെ പരിക്ക് വേട്ടയാടിയിരിക്കുകയാണ്.
വെെഭവിന്റെ പരിക്കിനെ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. ഇതിനോടകം നിരവധി താരങ്ങൾ പരിക്കിന്റെ പിടിയിലായി ഈ സീസണിൽ നിന്ന് പുറത്തായിരുന്നു. ഇത്തരമൊരു അവസ്ഥ വെെഭവിന് ഉണ്ടാകില്ലെന്ന് തന്നെ പ്രതീക്ഷിക്കാം. വെെഭവിന് കളിക്കാൻ സാധിക്കാതെ പരിക്കേറ്റ് പുറത്തുപോകേണ്ടി വന്നാൽ രാജസ്ഥാനത് നികത്താൻ സാധിക്കാത്ത വിടവായി മാറിയേക്കും.
IPL 2026: ഒന്നല്ല, രണ്ട് തവണ ശ്രേയസിനെ കെെവിട്ടു; ഡൽഹിയുടെ വില്ലനായി കരുൺ നായർ, റെക്കോഡ് റൺചേസുമായി പഞ്ചാബ്
ഹെെദരാബാദിനെതിരായ സെഞ്ചുറിയോടെ വമ്പൻ റെക്കോഡുകളാണ് വെെഭവ് നേടിയെടുത്തത്. ഐപിഎല്ലിൽ രണ്ട് സെഞ്ചുറി നേടുന്ന ആദ്യ അൺക്യാപ്പ്ഡ് താരമായി 15കാരൻ മാറിയിരിക്കുകയാണ്. കൂടാതെ 15 വയസിനുള്ളിൽ രണ്ട് ഐപിഎല്ലിൽ സെഞ്ചുറി നേടാൻ ലോകത്തിൽ മറ്റൊരു താരത്തിനും സാധിച്ചിട്ടില്ല. ടി20 ഫോർമാറ്റിൽ വെെഭവ് നേടുന്ന നാലാമത്തെ സെഞ്ചുറിയാണിത്.
ഇന്ത്യൻ താരങ്ങളിൽ പല വമ്പന്മാരുടേയും റെക്കോഡുകൾ തകർക്കാൻ വെെഭവിന് സാധിക്കുമെന്ന് ഇതിനോടകം ഉറപ്പായിരിക്കുകയാണ്. വരുന്ന അയർലൻഡ് ടി20 പരമ്പരയിലൂടെ വെെഭവിന്റെ ഇന്ത്യൻ ടീം അരങ്ങേറ്റവും സാധ്യമായേക്കും. 15ാം വയസിൽ ഇന്ത്യക്കായി അരങ്ങേറ്റം നടത്താൻ സാധിച്ചാൽ സച്ചിൻ ടെണ്ടുൽക്കറുടെ റൺ റെക്കോഡുകൾക്ക് പോലും വെെഭവ് ഭീഷണി ഉയർത്താൻ സാധ്യതയുണ്ടെന്ന് തന്നെ നിലവിലെ പ്രകടനം വിലയിരുത്തി പറയാം.









English (US) ·