Authored by: സൈഫുദ്ധീൻ ടി എം|Samayam Malayalam•24 Feb 2026, 3:53 p.m. IST
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി വീണ്ടും കളിക്കാനുള്ള ഒരുക്കത്തിലാണ് വൈഭവ് സൂര്യവംശി. കഴിഞ്ഞ സീസണില്‍ സൂപ്പര്‍ സ്ട്രൈക്കര്‍ ഓഫ് ദി സീസണ്‍ പുരസ്കാരം നേടിയ വൈഭവിന് കാര്‍ സമ്മാനമായി നല്‍കിയിരിക്കുകയാണ് ടാറ്റ. 7 മത്സരങ്ങള്‍ മാത്രം കളിച്ച് ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റുള്ള താരമായി വൈഭവ് സൂര്യവംശി മാറിയിരുന്നു.
ഹൈലൈറ്റ്:
- ടാറ്റ കര്‍വ് കാര്‍ സമ്മാനമായി നേടി വൈഭവ്
- അടുത്ത സീസണിലും മിന്നിക്കാനുള്ള ഒരുക്കത്തിലാണ് താരം
- രാജസ്ഥാന്‍ റോയല്‍സ് പരിശീലന ക്യാമ്പില്‍ താരം പങ്കെടുത്തിരുന്നു
ടാറ്റ കര്‍വ് കാര്‍ സമ്മാനമായി സ്വീകരിക്കുന്ന വൈഭവ് സൂര്യവംശി (Instagram: Tata Curvv, Tata Motors)(ഫോട്ടോസ്- AP)ഇപ്പോഴിതാ, വൈഭവിന് സമ്മാനമായി ലഭിക്കേണ്ട കാര്‍ നല്‍കിയിരിക്കുകയാണ് ടാറ്റ. വെള്ള നിറത്തിലുള്ള ടാറ്റ കര്‍വ് കാറാണ് വൈഭവ് സൂര്യവംശിയും കുടുംബവും ചേര്‍ന്ന് ഏറ്റുവാങ്ങിയത്. കാര്‍ സമ്മാനിക്കുന്ന ചിത്രം ടാറ്റ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. വൈഭവിന് കാര്‍ ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് നിരവധി പേരാണ് ഈ പോസ്റ്റിന് താഴെ കമന്‍റ് ചെയ്തിരിക്കുന്നത്. ഇനി സ്റ്റാറായി വൈഭവും കുടുംബവും ടാറ്റ കാറില്‍ യാത്ര ചെയ്യും.
സഞ്ജുവിനെ എന്തിന് ഇന്ത്യ കളിപ്പിക്കണം? കാരണങ്ങള്‍ നിരവധി
2026 ഐപിഎല്ലിലും വൈഭവ് മിന്നിക്കുമെന്നാണ് രാജസ്ഥാന്‍ ടീമും ആരാധകരും പ്രതീക്ഷിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലും അണ്ടര്‍ 19 ക്രിക്കറ്റിലും തകര്‍പ്പന്‍ പ്രകടനമാണ് കഴിഞ്ഞ ഐപിഎല്ലിന് ശേഷം വൈഭവ് നടത്തിയത്. വിവിധ ഫോര്‍മാറ്റുകളിലും ടൂര്‍ണമെന്‍റുകളിലുമായി വെടിക്കെട്ട് സെഞ്ചുറികളാണ് വൈഭവ് സ്വന്തമാക്കിയത്. അടുത്തിടെ സമാപിച്ച അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ കിരിടം നേടിയപ്പോള്‍ വൈഭവിന്‍റെ പ്രകടനം ഏറെ നിര്‍ണായമായി മാറിയിരുന്നു.
അണ്ടര്‍ 19 ലോകകപ്പില്‍ 62.71 ശരാശരിയിലും 169.49 സ്ട്രൈക്ക് റേറ്റിലുമായി 439 റണ്‍സാണ് വൈഭവ് സൂര്യവംശി നേടിയത്. ഒരു സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറികളും വൈഭവ് ടൂര്‍ണമെന്‍റില്‍ നേടിയിരുന്നു. ഇംഗ്ലണ്ടിനെതിരെ നടന്ന ഫൈനല്‍ മത്സരത്തിലാണ് വൈഭവ് സൂര്യവംശി സെഞ്ചുറിയടിച്ചത്. 80 പന്തില്‍ 15 സിക്സുകളും ഫോറുകളും സഹിതം 175 റണ്‍സാണ് വൈഭവ് അടിച്ചുകൂട്ടിയത്. അണ്ടര്‍ 19 ലോകകപ്പിന് ശേഷം നേരെ രാജസ്ഥാന്‍ റോയല്‍സിന്‍റെ പരിശീലന ക്യാമ്പിലേക്കാണ് വൈഭവ് പോയത്. രാജസ്ഥാന്‍ ക്യാമ്പില്‍ പങ്കെടുക്കുന്നതിനായി പത്താം ക്ലാസ് പരീക്ഷ പോലും വൈഭവ് ഒഴിവാക്കിയിരുന്നു.








English (US) ·