IPL 2026: ശാർദ്ദുൽ ഠാക്കൂർ ചെണ്ടയല്ല, മുംബെെയുടെ രക്ഷകൻ; കെകെആറിനെ വിറപ്പിച്ച് മൂന്ന് വിക്കറ്റ്; നിരാശപ്പെടുത്തി ബുംറയും ബോൾട്ടും

2 months ago 9

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam29 Mar 2026, 9:42 p.m. IST

IPL 2026: മുംബെെ ഇന്ത്യൻസിന്റെ പേരുകേട്ട ബൗളിങ് നിരക്ക് നിലവാരം കാട്ടാൻ സാധിച്ചില്ലെന്നതാണ് എടുത്തു പറയേണ്ടത്. ആദ്യ 10 ഓവറിലെ മുംബെെയുടെ ബൗളർമാരെല്ലാം തീർത്തും നിരാശപ്പെടുത്തിയതാണ് കാണാനായത്

ഹൈലൈറ്റ്:

  • ശാർദ്ദുൽ ഠാക്കൂർ മൂന്ന് വിക്കറ്റോടെ തിളങ്ങി
  • ഗസൻഫാർ 51 റൺസാണ് വിട്ടുകൊടുത്തത്
  • ഹാർദിക് പാണ്ഡ്യയും തല്ലുവാങ്ങി
shardul thakurശാർദ്ദുൽ ഠാക്കൂർ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ രണ്ടാം മത്സരത്തിൽ മുംബെെ ഇന്ത്യൻസിന് മുന്നിൽ 221 റൺസ് വിജയലക്ഷ്യം വെച്ചിരിക്കുകയാണ് കൊൽക്കത്ത നെെറ്റ് റെെഡേഴ്സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കെകെആർ നാല് വിക്കറ്റിന് 220 റൺസാണ് നേടിയത്. ട്രന്റ് ബോൾട്ടും ജസ്പ്രീത് ബുംറയും ഹാർദിക് പാണ്ഡ്യയും എല്ലാം ഉൾപ്പെടുന്ന മുംബെെയുടെ പേരുകേട്ട ബൗളിങ് നിരയെ കെകെആർ താരങ്ങൾ തല്ലിപ്പറത്തിയെന്ന് പറയാം.എന്നാൽ മുംബെെക്കായി അപ്രതീക്ഷിത രക്ഷകൻ എത്തിയിരിക്കുകയാണ്. ആരാധകർ ലോർഡ് ശാർദ്ദുൽ എന്ന് വിളിക്കുന്ന ശാർദ്ദുൽ ഠാക്കൂറാണ് കെകെആറിനെ വിറപ്പിച്ചത്. 34കാരനായ ബൗളർ പൊതുവേ തല്ലുകൊള്ളി വിശേഷണം ഉള്ളവനാണ്. എന്നാൽ സീനിയർ പേസ് ഓൾറൗണ്ടറെ വിശ്വസിച്ച മുംബെെക്ക് തെറ്റിയില്ലെന്ന് നിസംശയം പറയാം. മൂന്ന് നിർ‌ണ്ണായക വിക്കറ്റുകളാണ് ശാർദ്ദുൽ നേടിയത്.

2026 ഐപിഎല്ലില്‍ ചെന്നെെയുടെ സാധ്യതകള്‍ എന്തൊക്കെ?


അതിവേഗം റൺസുയർത്തിയ ഓപ്പണർ ഫിൻ അലനെയാണ് ആദ്യം ശാർദ്ദുൽ പുറത്താക്കിയത്. 17 പന്തിൽ 37 റൺസെടുത്താണ് അലൻ മടങ്ങിയത്. ആറ് ഫോറും 2 സിക്സുമടക്കം താരം മുംബെെയെ വിറപ്പിക്കവെയാണ് ശാർദ്ദുൽ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചത്. മൂന്നാം നമ്പറിലെത്തിയ കാമറൂൺ ഗ്രീനും അതിവേഗം റൺസുയർത്താനാണ് ശ്രമിച്ചത്. 10 പന്തിൽ ഓരോ ഫോറും സിക്സും ഉൾപ്പെടെ 18 റൺസാണ് ഗ്രീന് നേടാനായത്.

അപകടകാരിയായി ഗ്രീൻ മാറുമെന്ന് തോന്നിക്കവെ സ്ലോ ഷോർട്ട്ബോൾ കെണിയിൽ ഗ്രീനിനെ ശാർദ്ദുൽ തളക്കുകയായിരുന്നു. കെകെആർ നായകനായ അജിൻക്യ രഹാനെ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. 40 പന്തിൽ 3 ഫോറും 5 സിക്സുമടക്കം സീനിയർ താരം കത്തിക്കയറി. ട്രന്റ് ബോൾ‌ട്ടും ജസ്പ്രീത് ബുംറയുമടക്കം രഹാനെയുടെ ബാറ്റിന്റെ ചൂടറിഞ്ഞു. എന്നാൽ രഹാനെയേയും പുറത്താക്കി ശാർദ്ദുൽ മുംബെെയുടെ പ്രതീക്ഷ കാക്കുകയായിരുന്നു.
Samayam MalayalamIPL 2026: ആറ് തവണയും ജയിച്ചു, പക്ഷെ ഇത്തവണ ഹെെദരാബാദ് തോറ്റു; വില്ലനായത് ഇഷാന്റെ ക്യാപ്റ്റൻസിയോ? ഈ പിഴവുകൾ തിരിച്ചടിയായി
നാല് ഓവറിൽ 39 റൺസ് വിട്ടുകൊടുത്തെങ്കിലും മൂന്ന് നിർണ്ണായക വിക്കറ്റുകൾ വീഴ്ത്താൻ ശാർദ്ദുലിന് സാധിച്ചു. ജസ്പ്രീത് ബുംറക്ക് വിക്കറ്റ് നേടാൻ സാധിച്ചില്ലെന്നതാണ് എടുത്തു പറയേണ്ടത്. നാല് ഓവറിൽ 35 റൺസാണ് ബുംറ വിട്ടുകൊടുത്തതെങ്കിലും വിക്കറ്റ് നേടാൻ സാധിക്കാത്തത് മുംബെെക്ക് തിരിച്ചടിയായി. ഹാർദിക് പാണ്ഡ്യ ഒരു വിക്കറ്റ് നേടിയപ്പോൾ മൂന്ന് ഓവറിൽ 39 റൺസാണ് വിട്ടുകൊടുത്തത്.

ട്രന്റ് ബോൾട്ടിന് വിക്കറ്റ് നേടാനായില്ല. നാല് ഓവറിൽ 38 റൺസാണ് താരം വഴങ്ങിയത്. അഫ്ഗാൻ സ്പിന്നറായ ഗസൻഫാറാണ് ഏറ്റവും നിരാശപ്പെടുത്തിയത്. നാല് ഓവറിൽ 51 റൺസാണ് ഗസൻഫാർ വിട്ടുകൊടുത്തത്. വിക്കറ്റൊന്നും നേടാൻ സാധിച്ചുമില്ല. സ്പിന്നർ മായങ്ക് മാർക്കണ്ഡെ ഒരോവറിൽ 16 റൺസാണ് വഴങ്ങിയത്.
IPL 2026: ഇത് ശക്തിമാനോ സൂപ്പർമാനോ? പറക്കും ക്യാച്ചുമായി ഫിൽ സാൾട്ട്; ഒന്നല്ല രണ്ടെണ്ണം, വണ്ടറടിച്ച് ആരാധകർ
മുംബെെയുടെ ബൗളിങ് കരുത്ത് നോക്കുമ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല കാഴ്ചവെച്ചത്. പവർപ്ലേയിലടക്കം മുംബെെ ബൗളർമാർക്ക് റണ്ണൊഴുക്ക് തടയാൻ സാധിക്കാതെ പോയി. ബൗളർമാരെ ഫലപ്രദമായി ഉപയോഗിക്കുന്നതിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്കും പിഴവ് പറ്റി. പവർപ്ലേയിൽ ഗസൻഫാറിനെ ഉപയോഗിച്ചത് മുംബെെക്ക് തിരിച്ചടിയായി മാറി. പവർപ്ലേയിൽ ഹാർദിക് പാണ്ഡ്യ രണ്ടോവർ എറിഞ്ഞത് തിരിച്ചടിയായി. ബുംറയെയും സ്പിന്നർമാരേയും ഫലപ്രദമായി ഉപയോഗിക്കാൻ ഹാർദിക്കിന് സാധിച്ചില്ലെന്ന് തന്നെ പറയാം.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article