IPL 2026: ശുഭ്മാൻ ​ഗില്ലിന്റെ കിടിലൻ തിരിച്ചുവരവ്, ജിടിക്കായി മറ്റൊരു താരവും നേടാത്ത റെക്കോഡ്; എലെെറ്റ് ക്ലബ്ബിലും പേര് ചേർത്തു

1 month ago 7

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam8 Apr 2026, 10:38 p.m. IST

IPL 2026: ശുഭ്മാൻ ​ഗില്ലിന്റെ കിടിലൻ പ്രകടനമാണ് ഡൽഹിക്കെതിരേ കണ്ടത്. അവസാന മത്സരത്തിൽ പരിക്കിനെത്തുടർന്ന് താരം കളിച്ചിരുന്നില്ല. എന്നാൽ ഇന്ന് ഭേദപ്പെട്ട സ്കോറോടെ ശ്രദ്ധ നേടിയെടുക്കാൻ ​ഗില്ലിനായി

ഹൈലൈറ്റ്:

  • ഐപിഎല്ലിൽ ഗില്ലിന് മികച്ച റെക്കോഡ്
  • ഗുജറാത്തിനായി തിളങ്ങി ഗിൽ
  • ഡൽഹിക്കെതിരേ ഗുജറാത്തിന് മികച്ച സ്കോർ

shubman gillശുഭ്മാൻ ഗിൽ(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ 14ാം മത്സരത്തിൽ ഗുജറാത്ത് ടെെറ്റൻസിനായി അർധ സെഞ്ചുറി നേടിയിരിക്കുകയാണ് ശുഭ്മാൻ ഗിൽ. പരിക്കിനെത്തുടർന്ന് കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ഗിൽ തകർപ്പൻ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ഡൽഹി ക്യാപിറ്റൽസിനെതിരേ 45 പന്തിൽ 70 റൺസാണ് ഗിൽ നേടിയത്. 155.56 സ്ട്രെെക്ക് റേറ്റിൽ തരക്കേടില്ലാത്ത പ്രകടനം തന്നെ പുറത്തെടുക്കാൻ ഗില്ലിന് സാധിച്ചു. ഇതോടെ ഗുജറാത്തിനായി 2500 നേടുന്ന ആദ്യത്തെ താരമായി മാറാൻ ശുഭ്മാൻ ഗില്ലിന് സാധിച്ചു. കൊൽക്കത്ത നെെറ്റ് റെെഡേഴ്സ് താരമായിരുന്ന ഗിൽ ഹാർദിക് പാണ്ഡ്യ മുംബെെ ഇന്ത്യൻസിലേക്ക് തിരിച്ച് പോയതോടെയാണ് ഗുജറാത്തിന്റെ നായകസ്ഥാനത്തേക്കെത്തുന്നത്. ഇപ്പോൾ ഗുജറാത്തിന്റെ നട്ടെല്ലാണ് ഗിൽ. ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീം നായകനായ ഗില്ലിന് ഗുജറാത്തിനൊപ്പം മികച്ച റെക്കോഡ് അവകാശപ്പെടാൻ സാധിക്കും. 46.5 എന്ന മികച്ച ശരാശരിയിലാണ് ഗിൽ ഗുജറാത്തിനായി ശോഭിക്കുന്നത്. 149.85 ആണ് അദ്ദേഹത്തിന്റെ സ്ട്രെെക്ക് റേറ്റ്.

തൊട്ടതെല്ലാം പിഴച്ച് മഞ്ഞപ്പട; സഞ്ജുവും റുതുരാജുമല്ല യഥാർഥ കാരണം വെളിപ്പെടുത്തി ഇർഫാൻ പഠാൻ


കിടിലൻ പ്രകടനത്തോടെ ശോഭിക്കുന്ന ഗിൽ ടി20യിൽ 5500 എന്ന നാഴികക്കല്ലും പിന്നിട്ടിരിക്കുകയാണ്. 37.05 ശരാശരിയിലാണ് ഗിൽ ടി20യിൽ മുന്നോട്ട് പോകുന്നത്. 33 അർധ സെഞ്ചുറികളും ആറ് സെഞ്ചുറികളും അദ്ദേഹത്തിന്റെ ടി20 കരിയറിലുണ്ട്. 548 ഫോറും 176 സിക്സുമാണ് ഗില്ലിന്റെ സമ്പാദ്യം. എന്നാൽ ഇന്ത്യയുടെ ടി20 ടീമിൽ ഗില്ലിന് ഇപ്പോൾ സ്ഥാനമില്ല.

ഇന്ത്യയുടെ ടി20 വെെസ് ക്യാപ്റ്റനായിരുന്ന ഗില്ലിനെ കഴിഞ്ഞ ടി20 ലോകകപ്പിന് മുമ്പാണ് ഇന്ത്യ ടീമിൽ നിന്ന് തഴഞ്ഞത്. ഇത്തവണത്തെ ഐപിഎല്ലിൽ കസറി തകർപ്പൻ തിരിച്ചുവരവാണ് ഗില്ലിന്റെ പ്രതീക്ഷ. എന്നാൽ ഓപ്പണറായ ഗില്ലിന് കാര്യങ്ങൾ എളുപ്പമാവില്ലെന്ന കാര്യം ഉറപ്പാണ്. ഓപ്പണർ റോളിൽ കസറാൻ നിരവധി താരങ്ങൾ ഇപ്പോൾ ഇന്ത്യക്കുണ്ട്. അതുകൊണ്ടുതന്നെ ഗില്ലിന് തിരിച്ചെത്താൻ ഇനിയുള്ള എല്ലാ മത്സരങ്ങളിലും ശോഭിക്കണം.
Samayam MalayalamIPL 2026: വെെഭവിന് എന്ത് ബുംറ, നേരിട്ട ആദ്യ പന്ത് തന്നെ സിക്സർ; യോർക്കറൊന്നും ഇവിടെ വിലപ്പോവില്ല, അപൂർവ്വ നേട്ടവുമായി 15കാരൻ
നിലവിലെ ഗില്ലിന്റെ പ്രകടനം ശരാശരി മാത്രമാണെന്നിരിക്കെ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് ഗില്ലിന് എളുപ്പമാവില്ല. ഇന്ത്യൻ ടീം ആഗ്രഹിക്കുന്ന സ്ട്രെെക്ക് റേറ്റിൽ കളിക്കാൻ ഗില്ലിന് കഴിയുന്നില്ലെന്നതാണ് മറ്റൊരു വസ്തുത. ഇത്തവണത്തെ ഐപിഎല്ലിൽ ഗുജറാത്തിനെ കിരീടത്തിലേക്കെത്തിക്കേണ്ടത് ക്യാപ്റ്റനെന്ന നിലയിൽ ഗില്ലിന് അഭിമാന പ്രശ്നമാണ്. അല്ലാത്ത പക്ഷം വലിയ തിരിച്ചടി അദ്ദേഹത്തിന് നേരിടേണ്ടി വന്നേക്കും.

IPL 2026: മുംബെെക്ക് ഇത് എന്തുപറ്റി? ഹാർദിക്കിന് കീഴിൽ മികവ് കാട്ടാനാവുന്നില്ല, ചാമ്പ്യൻ നിരയെ പിന്നോട്ടടിച്ച് ഇക്കാര്യങ്ങൾ


ഡൽഹിക്കെതിരേ ഗുജറാത്ത് താരങ്ങൾ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. സായ് സുദർശൻ 7 പന്തിൽ 12 റൺസെടുത്ത് പുറത്തായപ്പോൾ‌ ജോസ് ബട്ലർ ഫോമിലേക്ക് തിരിച്ചെത്തി. 27 പന്തിൽ 3 ഫോറും 5 സിക്സും ഉൾപ്പെടെ 52 റൺസാണ് ബട്ലർ നേടിയത്. വാഷിങ്ടൺ സുന്ദറും താളം കണ്ടെത്തി. 32 പന്തിൽ 6 ഫോറും 2 സിക്സും ഉൾപ്പെടെ 55 റൺസാണ് സുന്ദർ നേടിയത്. ഗ്ലെൻ ഫിലിപ്സ് 9 പന്തിൽ 14 റൺസോടെ പുറത്താവാതെയും നിന്നു. ഗുജറാത്തിനെ സംബന്ധിച്ച് ഇന്നത്തെ ജയം വളരെ സുപ്രധാനമാണ്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article