Authored by: സൈഫുദ്ധീൻ ടി എം|Samayam Malayalam•12 Mar 2026, 11:43 americium IST
മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ സംബന്ധിച്ച് ഇത്തവണ ഐപിഎല്ലിലെ കന്നിയങ്കം ഏറെ വൈകാരികമായി മാറുമെന്ന് ഉറപ്പാണ്. സഞ്ജുവിനെ സഞ്ജുവാക്കി വളര്‍ത്തിയ രാജസ്ഥാന്‍ റോയല്‍സാണ് പുതിയ സീസണിലെ സഞ്ജുവിന്‍റെയും ചെന്നെെ സൂപ്പര്‍ കിങ്സിന്‍റെയും ആദ്യ എതിരാളികള്‍. ഗുവാഹത്തിയില്‍ വെച്ചാണ് ഈ മത്സരം നടക്കുന്നത്.
ഹൈലൈറ്റ്:
- സഞ്ജുവിന്‍റെ ചെന്നെെ അരങ്ങേറ്റം രാജസ്ഥാനെതിരെ
- മാര്‍ച്ച് 30നാണ് ഈ മത്സരം നടക്കുക
- ഗുവാഹത്തിയില്‍ സഞ്ജുവിന്‍റെ പ്രകടനം എങ്ങനെ?
സഞ്ജു സാംസണ്‍, എംഎസ് ധോണി (ANI)(ഫോട്ടോസ്- Getty Images)എന്നാല്‍ സഞ്ജുവിനെതിരെ കളത്തിലിറങ്ങിയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ പ്രധാന ബോളറായ ജോഫ്ര ആര്‍ച്ചര്‍ക്ക് തൊട്ടതെല്ലാം പിഴച്ചു. ആര്‍ച്ചറെ കടന്നാക്രമിക്കുന്ന ശൈലിയാണ് സഞ്ജു സാംസണ്‍ സ്വീകരിച്ചത്. മത്സരത്തില്‍ ഇംഗ്ലീഷ് പേസര്‍ക്കെതിരെ 14 പന്തില്‍ 39 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്. 4 സിക്സുകളും 3 ഫോറുകളുമാണ് ആര്‍ച്ചര്‍ക്കെതിരെ സഞ്ജു നേടിയത്. മത്സരത്തില്‍ 42 പന്തില്‍ 89 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. സഞ്ജുവിന്‍റെ മികവില്‍ ആവേശകരമായ വിജയം ഇന്ത്യ നേടിയെടുക്കുകയും ചെയ്തു.
ടി20 ലോകകപ്പ് സെമിഫൈനലിന് മുമ്പ് ജോഫ്ര ആര്‍ച്ചര്‍ക്കെതിരെ സഞ്ജുവിന്‍റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. എന്നാല്‍ ഒരൊറ്റ മത്സരം കൊണ്ട് ആര്‍ച്ചറെ സഞ്ജു തൂക്കിയടിക്കുകയാണ് ചെയ്തത്. ഐപിഎല്ലിലെ ആദ്യ മത്സരത്തിലും സഞ്ജു ജോഫ്ര ആര്‍ച്ചര്‍ക്കെതിരെ ആധിപത്യം തുടരുമോ എന്നതാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ പേടി. സഞ്ജുവിന്‍റെ വെടിക്കെട്ടില്‍ ആത്മവിശ്വാസം നഷ്ടമായ ആര്‍ച്ചര്‍ തന്‍റെ മികവിലേക്ക് തിരിച്ചുവരുമോ എന്നതും കണ്ടറിയാം.
സഞ്ജുവിനെ ഏകദിനത്തിലേക്കും പരിഗണിക്കണം; ഇത് വെറുതെ പറയുന്നതല്ല
അതേ സമയം, ഗുവാഹത്തിയില്‍ അത്ര മികച്ച പ്രകടനമല്ല സഞ്ജു സാംസണ്‍ ഇതുവരെ നടത്തിയിട്ടുള്ളത്. ന്യൂസിലന്‍ഡിനെതിരെ ഇക്കഴിഞ്ഞ ജനുവരിയില്‍ നടന്ന ടി20 പരമ്പരയിലെ ഒരു മത്സരം ഇന്ത്യ കളിച്ചത് ഗുവാഹത്തിയില്‍ വെച്ചാണ്. ഈ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസണ്‍ ഗോള്‍ഡന്‍ ഡെക്കായി മടങ്ങിയിരുന്നു. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കഴിഞ്ഞ 3 സീസണുകളിലായി 5 ഇന്നിങ്സുകളിലാണ് ഗുവാഹത്തിയില്‍ സഞ്ജു ബാറ്റ് ചെയ്തിട്ടുള്ളത്. 130.99 സ്ട്രൈക്ക് റേറ്റില്‍ 93 റണ്‍സാണ് സഞ്ജു ഈ മൈതാനത്ത് സ്കോര്‍ ചെയ്തിട്ടുള്ളത്.
ഐപിഎല്ലില്‍ സഞ്ജു ഗുവാഹത്തിയില്‍ അവസാനം കളിച്ചത് ചെന്നെെ സൂപ്പര്‍ കിങ്സിനെതിരെയാണ് എന്നതാണ് രസകരമായ കാര്യം. അന്ന് 16 പന്തില്‍ 20 റണ്‍സെടുത്ത താരം നൂര്‍ അഹമ്മദിന് വിക്കറ്റ് സമ്മാനിക്കുകയായിരുന്നു. 2025 മാര്‍ച്ച് 30ന് രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ചെന്നെെക്കെതിരെ ഈ മൈതാനത്ത് കളിച്ച സഞ്ജു 2026 മാര്‍ച്ച് 30ന് ചെന്നെെക്ക് വേണ്ടി രാജസ്ഥാനെതിരെ കളിക്കാന്‍ ഒരുങ്ങുകയാണ്. സഞ്ജു മിന്നിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ചെന്നെെ ആരാധകര്‍. ഗുവാഹത്തിയിലെ ഇതുവരെയുള്ള പ്രകടനം ശരാശരി മാത്രമാണെങ്കിലുമം മഞ്ഞക്കുപ്പായത്തില്‍ ആദ്യ മത്സരത്തില്‍ തന്നെ താരം തിളങ്ങുമെന്നാണ് ചെന്നെെ ടീം മാനേജ്മെന്‍റും പ്രതീക്ഷിക്കുന്നത്.








English (US) ·