രാജസ്ഥാൻ റോയൽസ് ഇത്തവണ രണ്ടാം ക്വാളിഫയറിലേക്കെത്തിയത് വെെഭവ് സൂര്യവംശിയുടെ ബാറ്റിങ് മികവിലൂടെയാണെന്ന് പറയാം. മറ്റൊരു താരവും ഇത്തവണ നിലവാരം കാട്ടിയില്ലെന്ന് തന്നെ പറയാം. രണ്ടാം ക്വാളിഫയറിലേക്ക് രാജസ്ഥാൻ എത്തിയതിന് പിന്നിൽ വെെഭവിന്റെ കഠിനാധ്വാനമാണ് എടുത്തു പറയേണ്ടത്. ക്യാപ്റ്റൻ റിയാൻ പരാഗ്, സൂപ്പർ ഓപ്പണർ യശ്വസി ജയ്സ്വാൾ, ദ്രുവ് ജുറേൽ എന്നിവർക്കൊന്നും പ്രതീക്ഷിച്ച പ്രകടനം നടത്താൻ സാധിച്ചില്ല.
പെലെയുടെ റെക്കോഡ് തകരുമോ? പത്താം നമ്പർ ജേഴ്സിയിൽ ചരിത്രമെഴുതാൻ നെയ്മർ
ഇത്തവണ രാജസ്ഥാൻ റോയൽസിന് എവിടെയാണ് പിഴച്ചത് എന്ന ചോദ്യം പ്രസക്തമാണ്. സഞ്ജു സാംസൺ നായകസ്ഥാനമൊഴിഞ്ഞ് ചെന്നെെ സൂപ്പർ കിങ്സിലേക്ക് കൂടുമാറിയ ശേഷം രാജസ്ഥാൻ കളിക്കുന്ന ആദ്യത്തെ സീസണാണിത്. ഇത്തവണ ഫെെനലിലേക്ക് രാജസ്ഥാൻ എത്താത്തതിന് കാരണം പലതാണ്. ഇതിൽ സഞ്ജു സാംസണിന്റെ അഭാവം ബാധിച്ചോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം.
എന്നാൽ മത്സര ശേഷം രാജസ്ഥാൻ റോയൽസിന്റെ പരിശീലകനായ കുമാർ സംഗക്കാര പറഞ്ഞത് ടീമിന്റെ തോൽവിയുടെ പ്രധാന കാരണങ്ങളിലൊന്ന് ഒരു താരത്തിന്റെ അഭാവമാണെന്നാണ്. അത് സഞ്ജു സാംസണല്ല സാം കറൻ ആണെന്നാണ് സംഗക്കാര പറയുന്നത്. ഇത്തവണത്തെ സീസൺ ആരംഭിക്കുന്നതിന് മുമ്പ് ചെന്നെെ സൂപ്പർ കിങ്സിൽ നിന്ന് സാം കറനെയും രവീന്ദ്ര ജഡേജയേയും രാജസ്ഥാൻ ടീമിലേക്ക് എത്തിച്ചിരുന്നു.
GT vs RR IPL 2026: ഗില്ലിന് മുന്നിൽ അടിതെറ്റി, കളി മാറ്റിയത് ആ ക്യാച്ച്; പരാഗിനും പാളി, രാജസ്ഥാന്റെ തോൽവിയുടെ കാരണങ്ങളിതാ
എന്നാൽ പരിക്കിനെത്തുടർന്ന് സാം കറന് കളിക്കാൻ സാധിക്കാതെ പോയി. ഇംഗ്ലണ്ടുകാരനായ മീഡിയം പേസ് ഓൾറൗണ്ടറായ സാം കറൻ ഇത്തവണ രാജസ്ഥാന് വലിയ പ്രതീക്ഷ നൽകുന്ന താരമായിരുന്നു, എന്നാൽ പരിക്ക് താരത്തെയും രാജസ്ഥാൻ റോയൽസിനേയും ചതിച്ചു. മികച്ചൊരു പേസ് ഓൾറൗണ്ടറുടെ അഭാവം ഇത്തവണ രാജസ്ഥാനെ കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ട്.
കുമാർ സംഗക്കാരയും ചൂണ്ടിക്കാട്ടിയത് ഇതേ പ്രശ്നമാണ്. കറൻ പരിക്കേറ്റ് പുറത്തായതിന് പകരമാണ് ശ്രീലങ്കക്കാരനായ ദസുൻ ഷനകയെ ഇത്തവണ രാജസ്ഥാൻ ടീമിലേക്കെത്തിച്ചത്. എന്നാൽ പ്രതീക്ഷിച്ച പ്രകടനം നടത്താൻ ഷനകക്ക് സാധിക്കാതെ പോയി. ഏഴ് മത്സരത്തിൽ നിന്ന് 63 റൺസാണ് ദസുൻ ഷനക നേടിയത്. ഒരു വിക്കറ്റും താരം സ്വന്തമാക്കി. ഗുജറാത്ത് ടെെറ്റൻസിന്റെ ജേസൻ ഹോൾഡറിനെപ്പോലൊരു താരത്തിന്റെ അഭാവം രാജസ്ഥാന്റെ മധ്യനിരയിലുണ്ടായിരുന്നു.
വരുന്ന സീസണിൽ സാം കറൻ രാജസ്ഥാൻ ടീമിലുണ്ടാകുമോയെന്നത് കാത്തിരുന്ന് കാണണം. ഇത്തവണ രാജസ്ഥാനെ പിന്നോട്ടടിക്കുന്നതിൽ പേസ് ഓൾറൗണ്ടറുടെ അഭാവം കാരണമായിട്ടുണ്ടെന്ന് തന്നെ പറയാം. രാജസ്ഥാന്റെ പ്രധാന ബാറ്റ്സ്മാൻമാരും തീർത്തും നിരാശപ്പെടുത്തി. അടുത്ത സീസണിൽ ശക്തമായ തിരിച്ചുവരവ് നടത്താൻ രാജസ്ഥാൻ റോയൽസിന് സാധിക്കുമോയെന്നത് കാത്തിരുന്ന് തന്നെ കണ്ടറിയാം.








English (US) ·