Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•5 Apr 2026, 7:39 americium IST
IPL 2026: രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിച്ച് സഞ്ജു സാംസൺ സിഎസ്കെയിലേക്ക് പോയതോടെ രാജസ്ഥാന്റെ ആരാധകർ വലിയ ആശങ്കയിലായിരുന്നു. എന്നാൽ റിയാൻ പരാഗ് വലിയ പ്രതീക്ഷ നൽകുന്നു
ഹൈലൈറ്റ്:
- രാജസ്ഥാൻ ആദ്യ രണ്ട് മത്സരത്തിലും ജയിച്ചു
- ക്യാപ്റ്റനായി കെെയടി നേടി റിയാൻ പരാഗ്
- രാജസ്ഥാൻ ടീം കരുത്ത് ശക്തം
റിയാൻ പരാഗ്(ഫോട്ടോസ്- ANI)സച്ചിനല്ല, എൻ്റെ റോൾ മോഡൽ ഈ സൂപ്പർ താരം! മുംബൈ വിട്ടതിന് പിന്നാലെ മനസ്സ് തുറന്ന് അർജുൻ ടെണ്ടുൽക്കർ
എന്നാൽ രാജസ്ഥാൻ വിജയക്കുതിപ്പ് നടത്തുമ്പോൾ അതിന് പിന്നിൽ കെെയടി അർഹിക്കുന്ന ഒരു ക്യാപ്റ്റനുണ്ട്. അത് റിയാൻ പരാഗാണ്. സഞ്ജു സാംസണിന്റെ രാജസ്ഥാൻ എന്ന് പറഞ്ഞിരുന്നവരെക്കൊണ്ട് ആദ്യ രണ്ട് മത്സരത്തിലൂടെത്തന്നെ മാറ്റിപ്പറയിക്കാൻ പരാഗിന് സാധിച്ചിരിക്കുകയാണ്. കിടിലൻ ക്യാപ്റ്റൻസികൊണ്ട് പരാഗ് എല്ലാവരുടേയും അഭിനന്ദനം നേടിയെടുക്കുകയാണ്.
സഞ്ജു സാംസൺ രാജസ്ഥാന്റെ നായകസ്ഥാനം ഉപേക്ഷിച്ചപ്പോൾ വലിയ വിടവായിരുന്നു രാജസ്ഥാനിലുണ്ടായിരുന്നത്. ആ വിടവ് നികത്തുകയെന്നത് പരാഗിനെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയായിരുന്നു. എന്നാൽ തനിക്ക് അതിന് സാധിക്കുമെന്നത് ആദ്യ രണ്ട് മത്സരത്തിലൂടെത്തന്നെ പരാഗ് തെളിയിച്ചിരിക്കുകയാണ്. അവസാന സീസണിൽ ക്യാപ്റ്റൻ സ്ഥാനം ലഭിച്ചപ്പോൾ നിരാശപ്പെടുത്തിയ പരാഗ് അല്ല ഇത്തവണയുള്ളതെന്ന് നിസംശയം പറയാം.
ഓരോ കാര്യത്തിലും കൃത്യമായ പ്ലാനുകളോടെ ഇറങ്ങി കെെയടി നേടാൻ പരാഗിന് സാധിക്കുന്നുണ്ട്. ഗുജറാത്തിനെതിരേ പരാഗ് വരുത്തിയ ബൗളിങ് വ്യത്യാസങ്ങളും ഫീൽഡിങ് വിന്യാസങ്ങളുമെല്ലാം കൃത്യമായിരുന്നു. ഗുജറാത്തിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാൻ സ്വയം പന്തെടുത്ത പരാഗ് അതിൽ വിജയിക്കുകയും ചെയ്തു. ഏഴ് ബൗളർമാരെയാണ് ഗുജറാത്തിനെതിരേ പരാഗ് ഉപയോഗിച്ചത്. നന്ദ്രേ ബർഗർ ഉണ്ടായിരുന്നിട്ടും ആദ്യ മൂന്ന് ഓവറിലും തല്ലുകൊണ്ട ജോഫ്രാ ആർച്ചർക്ക് 19ാം ഓവർ നൽകാനുള്ള പരാഗിന്റെ തീരുമാനം നിർണ്ണായകമായി മാറി.
സന്ദീപ് ശർമയെയാണ് എല്ലാവരും അവസാന ഓവറിൽ പ്രതീക്ഷിച്ചത്. സഞ്ജു സാംസൺ ഉള്ളപ്പോൾ ഡെത്തോവറിലെ വിശ്വസ്തൻ സന്ദീപായിരുന്നു. എന്നാൽ പരാഗിന് മറ്റൊരു പ്ലാനായിരുന്നു ഉണ്ടായിരുന്നത്. തുഷാർ ദേശ്പാണ്ഡെയെന്ന യുവ ബൗളറെയാണ് പരാഗ് വിശ്വസിച്ചത്. കിടിലൻ യോർക്കറുകളുമായി ദേശ്പാണ്ഡെ ക്യാപ്റ്റന്റെ വിശ്വാസം കാക്കുകയും രാജസ്ഥാന് വിജയം നേടിക്കൊടുക്കുകയും ചെയ്തു.
IPL 2026: ഫിലിപ്സ് പറഞ്ഞിട്ടും വിശ്വസിച്ചില്ല, ഹെറ്റ്മെയറുടെ റിവ്യു എടുക്കാതെ റാഷിദ്; ഡക്കിന് പുറത്താക്കാനുള്ള അവസരം നഷ്ടപ്പെടുത്തി
ആക്രമണോത്സക ഫീൽഡിങ് കൊണ്ടുവന്ന് എതിരാളികളെ ഭയപ്പെടുത്താനും പരാഗിന് സാധിക്കുന്നുണ്ട്. കൂടാതെ കളത്തിൽ വിട്ടുവീഴ്ച്ചയില്ലാത്ത നായകനായാണ് പരാഗിനെ കാണപ്പെടുന്നത്. വളരെ ഗൗരവത്തോടെ നിർദേശങ്ങൾ നൽകി മുന്നോട്ട് പോകുന്ന പരാഗിന് കീഴിൽ രാജസ്ഥാന് ആത്മവിശ്വാസത്തോടെ കളിക്കാൻ സാധിക്കുന്നുണ്ട്. സമ്മർദ്ദം കാര്യമായി ബാധിക്കാത്ത ക്യാപ്റ്റനാണ് പരാഗെന്നും പറയാം.
എന്തായാലും രാജസ്ഥാൻ പരാഗിന്റെ കീഴിൽ വലിയ സ്വപ്നം കാണുകയായാണ്. പ്രഥമ സീസണിലെ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസിനെ വീണ്ടുമൊരു കിരീടത്തിലേക്കെത്തിക്കാൻ പരാഗിന് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.









English (US) ·