Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•19 Apr 2026, 6:48 p.m. IST
IPL 2026: സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിട്ടതോടെയാണ് ദ്രുവ് ജുറേൽ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് എത്തുന്നത്. അത്ഭുതപ്പെടുത്തുന്ന പ്രകടനം വിക്കറ്റിന് പിന്നിൽ കാഴ്ചവെക്കാൻ ജുറേലിന് സാധിക്കുന്നുണ്ടെന്ന് പറയാം
ഹൈലൈറ്റ്:
- അത്ഭുത സ്റ്റംപിങ്ങുമായി ദ്രുവ് ജുറേൽ
- വിക്കറ്റിന് പിന്നിൽ ജുറേൽ മികവ് കാട്ടുന്നു
- കരുത്തുകാട്ടി രാജസ്ഥാൻ ബൗളർമാർ
ദ്രുവ് ജുറേൽ, കാമറൂൺ ഗ്രീൻ(ഫോട്ടോസ്- AP)ജസ്പ്രിത് ബുംറയുടെ മോശം ഫോം; കാരണങ്ങൾ നിരത്തി ആരാധകർ
ഐപിഎല്ലിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച സ്റ്റംപിങ്ങാണിതെന്ന് പറഞ്ഞാലും തെറ്റാകില്ല. ലെഗ് സെെഡിലേക്ക് അത്രയും വെെഡായി പോയ പന്തിനെ കെെയിലാക്കുകയെന്നത് തന്നെ പ്രയാസമാണ്. ഈ സാഹചര്യത്തിലാണ് നേരിട്ടുള്ള ത്രോയിൽ സ്റ്റംപിൽ കൊള്ളിച്ച് ജുറേൽ ഞെട്ടിച്ചത്. ഐപിഎല്ലിന്റെ ചരിത്രത്തിൽ ഇത്തരമൊരു സ്റ്റംപിങ് ഉണ്ടായിട്ടില്ലെന്നാണ് ആരാധകർ പ്രതികരിക്കുന്നത്.
സഞ്ജു സാംസൺ പോലും ഇത്തരമൊരു സ്റ്റംപിങ് നടത്തിയിട്ടില്ലെന്ന് പറയാം. ജുറേലിന്റെ സ്റ്റംപിങ്ങിനെ രാജസ്ഥാൻ റോയൽസ് പരിശീലകനും മുൻ ശ്രീലങ്കൻ വിക്കറ്റ് കീപ്പറുമായ കുമാർ സംഗക്കാരയുടെ സ്റ്റംപിങ്ങുമായാണ് ആരാധകർ താരതമ്യം ചെയ്യുന്നത്. ശ്രീലങ്കയ്ക്കായി കളിക്കവെ 2003 ജനുവരിെ 15ന് കുമാർ സംഗക്കാര ഒരു സ്റ്റംപിങ് ചെയ്തിരുന്നു. ഓസ്ട്രേലിയക്കെതിരേ ബ്രിസ്ബണിൽ നടന്ന മത്സരത്തിൽ ജിമ്മി മഹറിനെ പുറത്താക്കാൻ സംഗക്കാര നടത്തിയ സ്റ്റംപിങ് എല്ലാവരേയും വിസ്മയിപ്പിക്കുന്നതായിരുന്നു.
മുത്തയ്യ മുരളീധരനെ ക്രീസിൽ നിന്ന് കയറിക്കളിച്ച ജിമ്മിക്ക് പിഴച്ചു. ടേൺ ചെയ്ത പന്ത് വിക്കറ്റ് കീപ്പറായ സംഗക്കാരയിൽ നിന്ന് അൽപ്പം വെെഡായാണ് ടേൺ ചെയ്തെത്തിയത്. ഇടത് കെെകൊണ്ട് ചാടി പന്ത് പിടിച്ച സംഗക്കാര പന്ത് വലം കെെയിലേക്ക് മാറ്റി ഞൊടിയിടയിൽ എറിഞ്ഞ ത്രോ സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു. ലോക ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്റ്റംപിങ്ങുകളിലൊന്നാണിതെന്ന് പറയാം.
ഇതിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ജുറേൽ ഇപ്പോൾ സ്റ്റംപിങ് നടത്തിയിരിക്കുന്നത്. സഞ്ജു സാംസൺ രാജസ്ഥാനിലായിരുന്നപ്പോൾ ഫീൽഡറായി മാത്രം ഒതുക്കപ്പെട്ട താരമാണ് ജുറേൽ. എന്നാൽ ഇപ്പോൾ സഞ്ജു ടീം വിട്ടതോടെ വിക്കറ്റ് കീപ്പർ സ്ഥാനം ജുറേലിന് ലഭിക്കുകയായിരുന്നു. വിക്കറ്റിന് പിന്നിൽ ഡെെവിങ് ക്യാച്ചും മികച്ച വേഗവുമായി എല്ലാവരേയും വിസ്മയിപ്പിക്കാൻ ജുറേലിന് പലവട്ടം സാധിച്ചിട്ടുണ്ട്.
Shreyas Iyer: സൂര്യകുമാറിന്റെ കാലം കഴിഞ്ഞു? ഇന്ത്യയുടെ ടി20 നായകനായി ശ്രേയസ് അയ്യർ എത്തിയേക്കും; ഗംഭീറിനും സമ്മതമെന്ന് റിപ്പോർട്ട്
കാമറൂൺ ഗ്രീനിന്റെ വിക്കറ്റ് രാജസ്ഥാനെ സംബന്ധിച്ച് വളരെ നിർണ്ണായകമായിരുന്നു. അവസാന മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ ഗ്രീൻ നിന്നാൽ അത് രാജസ്ഥാന് വലിയ വെല്ലുവിളിയാകുമായിരുന്നു. എന്നാൽ തകർപ്പൻ സ്റ്റംപിങ്ങിലൂടെ ജുറേൽ ഗ്രീനിനെ പുറത്താക്കിയത് മത്സരത്തിൽ നിർണ്ണായകമായി മാറി.








English (US) ·