Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•18 Apr 2026, 8:47 p.m. IST
IPL 2026: ടോസ് നഷ്ടപ്പെട്ട് സിഎസ്കെയ്ക്കെതിരേ സൺറെെസേഴ്സ് ഹെെദരാബാദ് ആദ്യം ബാറ്റ് ചെയ്യാനാണെത്തിയത്. അഭിഷേക് ശർമയും ട്രാവിസ് ഹെഡും ചേർന്ന് തകർപ്പൻ തുടക്കമാണ് ഹെെദരാബാദിന് നൽകിയത്
ഹൈലൈറ്റ്:
- സഞ്ജു സാംസൺ വിക്കറ്റിന് പിന്നിൽ തിളങ്ങി
- അഭിഷേക് ശർമക്ക് 15 പന്തിൽ ഫിഫ്റ്റി
- സഞ്ജുവിന്റെ ബാറ്റിങ് ഫോം സിഎസ്കെയ്ക്ക് നിർണ്ണായകം
സഞ്ജു സാംസൺ, ജാമി ഓവർട്ടൻ(ഫോട്ടോസ്- AP)മുംബൈയുടെ തോൽവികൾക്ക് കാരണം ഈ താരങ്ങൾ? സംഭവിക്കുന്നതെന്ത്
എട്ടാം ഓവർ എറിയാനെത്തിയ ജാമി ഓവർട്ടന്റെ അവസാന പന്തിലാണ് അഭിഷേകിന്റെ മടക്കം. ഓവർട്ടന്റെ എക്സ്ട്രാ ബൗൺസ് പന്തിനെ അഭിഷേക് ലീവ് ചെയ്തുവെന്നാണ് എല്ലാവരും കരുതിയത്. അഭിഷേകിന്റെ ബാറ്റിന് തൊട്ടടുത്തുകൂടി പോയ പന്ത് ബാറ്റിൽ ഉരസിയിരുന്നു. എന്നാൽ ബൗളറായ ഓവർട്ടന് പോലും ഇത് മനസിലായില്ല. എന്നാൽ വിക്കറ്റ് കീപ്പറായ സഞ്ജുവിന് ഇത് വിക്കറ്റാണെന്ന് ഉറപ്പായിരുന്നു.
സഞ്ജുവിന്റെ അപ്പീൽ കണ്ടാണ് ഓവർട്ടനും ശ്രദ്ധിച്ചത്. എന്നാൽ ഇത് വിക്കറ്റാണെന്ന് ഓവർട്ടന് ഉറപ്പില്ലായിരുന്നു. ഓൺഫീൽഡ് അംപയറുടെ ഇത് നോട്ടൗട്ടാണെന്നാണ് വിധിച്ചത്. എന്നാൽ സഞ്ജു ആവശ്യപ്പെട്ടത് പ്രകാരം ക്യാപ്റ്റൻ റുതുരാജ് ഗെയ്ക് വാദ് റിവ്യു എടുക്കാൻ തീരുമാനിച്ചു. തേർഡ് അംപയറുടെ പരിശോധനയിൽ പന്ത് ബാറ്റിൽ കൊണ്ടിട്ടുണ്ടെന്ന് വ്യക്തമാവുകയായിരുന്നു.
ഇതോടെ നിർണ്ണായകമായ അഭിഷേകിന്റെ വിക്കറ്റ് സിഎസ്കെയ്ക്ക് ലഭിച്ചു. സഞ്ജു സാംസണിന്റെ നിർണ്ണായക ഇടപെടലാണ് സിഎസ്കെയ്ക്ക് കരുത്തായി മാറിയത്. മുൻ രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജുവിന്റെ റിവ്യൂ തീരുമാനങ്ങൾ പിഴക്കുന്നത് വളരെ വിരളമായാണ്. ഇത് ഒരിക്കൽക്കൂടി ശരിവെക്കുന്നതാണ് അഭിഷേകിന്റെ വിക്കറ്റെന്ന് പറയാം.
ഒന്നാം വിക്കറ്റിൽ 75 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ച് അഭിഷേകും ഹെഡ്ഡും സിഎസ്കെയെ വിറപ്പിച്ചെങ്കിലും ശക്തമായി തിരിച്ചെത്താൻ സിഎസ്കെയ്ക്ക് സാധിച്ചു. 20 പന്തിൽ 23 റൺസെടുത്ത ഹെഡ്ഡിനെ മുകേഷ് ചൗധരിയാണ് പുറത്താക്കിയത്. തൊട്ടടുത്ത പന്തിൽ ഇഷാൻ കിഷനേയും മുകേഷ് ഗോൾഡൻ ഡക്കാക്കി മടക്കി. രണ്ട് കിടിലൻ ക്യാച്ചുകളോടെ റുതുരാജ് ഗെയ്ക് വാദാണ് രണ്ട് പേർക്കും മടക്ക ടിക്കറ്റ് നൽകിയത്.
IPL 2026: 'ത്രില്ലർ മില്ലർ', ആർസിബി ചോദിച്ചുവാങ്ങിയ തോൽവി? രജത് പാട്ടീധാർ കാട്ടിയ പിഴവിൽ ഡൽഹിക്ക് കിടിലൻ ജയം
അനികേത് വർമയെയും (2) നിതീഷ് കുമാർ റെഡ്ഡിയേയും (12) ജാമി ഓവർട്ടൻ പുറത്താക്കിയതോടെ 147ന് അഞ്ച് എന്ന നിലയിലേക്ക് ഹെെദരാബാദ് എത്തി. തുടർ തോൽവികളോടെ പ്രയാസപ്പെട്ട സിഎസ്കെ അവസാന രണ്ട് മത്സരത്തിലും ജയിച്ചത് സഞ്ജു സാംസണിന്റെ ബാറ്റിങ് മികവിലാണ്. സഞ്ജു ഫോമിൽ തുടരേണ്ടത് സിഎസ്കെയ്ക്ക് വളരെ നിർണ്ണായകമാണെന്ന് നിസംശയം പറയാം.








English (US) ·