IPL 2026: സഞ്ജുവല്ല, ഇന്ത്യൻ ടീമിനെ നയിക്കാൻ യോ​ഗ്യൻ ശ്രേയസ്; പക്ഷെ അവസരം ലഭിക്കുന്നില്ല, ആവശ്യവുമായി റിക്കി പോണ്ടിങ്

1 week ago 4

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam20 May 2026, 6:13 p.m. IST

IPL 2026: ശ്രേയസ് അയ്യർ ടി20 നായകനെന്ന നിലയിൽ ഇതിനോടകം കരുത്തുകാട്ടിക്കഴിഞ്ഞു. കെകെആറിനെ ഐപിഎല്ലിൽ കപ്പടിപ്പിച്ച ക്യാപ്റ്റനാണ് ശ്രേയസ് അയ്യർ. ഇപ്പോൾ പഞ്ചാബിനൊപ്പവും താരം മികവ് കാട്ടുന്നു

ഹൈലൈറ്റ്:

  • സഞ്ജു സാംസൺ ബാറ്റിങ്ങിൽ മികച്ച ഫോമിൽ
  • ശ്രേയസ് അയ്യർക്ക് ടി20 ടീമിൽ സീറ്റുറപ്പില്ല
  • പഞ്ചാബിന്റെ പ്ലേ ഓഫ് കെെയാലപ്പുറത്ത്
shreyas iyer, ricky pontingശ്രേയസ് അയ്യർ, റിക്കി പോണ്ടിങ്(ഫോട്ടോസ്- ANI)
ഇന്ത്യൻ ടി20 ക്രിക്കറ്റ് ടീമിൽ അഴിച്ചുപണി ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തുവന്നത്. മോശം ഫോമിലുള്ള ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ മാറ്റി പകരം ശ്രേയസ് അയ്യർ , സഞ്ജു സാംസൺ എന്നിവരിലൊരാളെ ഇന്ത്യ നായകനാക്കിയേക്കുമെന്നാണ് വിവരം. ഇതിൽ സഞ്ജു സാംസണാണ് ഇപ്പോൾ മുൻതൂക്കം ലഭിക്കുന്നത്.ശ്രേയസ് അയ്യരെ ഇന്ത്യ ടി20 ടീമിലേക്ക് ഇപ്പോൾ പരിഗണിക്കുന്നുപോലുമില്ല. ഇന്ത്യ അടുത്ത ടി20 നായകനായി സഞ്ജു സാംസണെ കൊണ്ടുവരാനുള്ള സാധ്യത നിലനിൽക്കെ ശ്രേയസിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ നായകനും പഞ്ചാബ് കിങ്സിന്റെ മുഖ്യ പരിശീലകനുമായ റിക്കി പോണ്ടിങ്. പഞ്ചാബിന്റെ നായകനായ ശ്രേയസ് അവസാന സീസണിൽ ടീമിനെ ഫെെനലിൽ എത്തിച്ചിരുന്നു.

റുതുരാജ് മാറി സഞ്ജു സാംസൺ സിഎസ്കെ ക്യാപ്റ്റനാവണം; ചെന്നൈയിൽ അഴിച്ചുപണി വേണമെന്ന് ആരാധകർ


ഇതിനോടകം മികവ് കാട്ടിയ ശ്രേയസിനെ ഇന്ത്യ നായകനാക്കണമെന്നാണ് പോണ്ടിങ് ആവശ്യപ്പെടുന്നത്. 'ഇന്ത്യൻ ടീമിനെ നയിക്കാൻ ശേഷിയുള്ള നിരവധി താരങ്ങളുണ്ട്. എന്നാൽ എന്റെ അഭിപ്രായത്തിൽ ശ്രേയസ് അയ്യരാണ് ഏറ്റവും യോഗ്യൻ. ടി20യിൽ തുടങ്ങിയപ്പോഴും ഇപ്പോഴുമുള്ള അവന്റെ വളർച്ച വളരെ മികച്ചതാണ്. കളത്തിനകത്തും പുറത്തും അവന്റെ നില എത്രത്തോളം മികച്ചതാണെന്ന് നോക്കൂ. ഇപ്പോൾ വളരെ പക്വതയോടെ കളിക്കുന്ന താരമാണവൻ.

ക്രിക്കറ്റിൽ അവനെപ്പോലെ സ്ഥിരത കാട്ടുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ടീമെന്ന നിലയിലും താരമെന്ന നിലയിലും ക്രിക്കറ്റിൽ ഉയർച്ച താഴ്ച്ചകൾ ഉണ്ടായേക്കും. അവസാന മത്സരത്തിൽ അവൻ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു. പഞ്ചാബിന് ഇപ്പോഴും പ്രതീക്ഷയുണ്ട്. അവസാന മത്സരത്തിൽ മികച്ച പ്രകടനത്തോടെ തിരിച്ചുവരവ് നടത്താൻ സാധിച്ചാൽ ജയം ഉറപ്പാണ്' പിടിഐയോട് സംസാരിക്കവെ റിക്കി പോണ്ടിങ് പറഞ്ഞു.
Samayam MalayalamIND vs AFG Odi: രോഹിത്-​ഗിൽ ഓപ്പണിങ്, ഇഷാന് സീറ്റില്ല; ഏഴാമനായി നിതീഷ്, അഫ്​ഗാൻ ഏകദിന പരമ്പരക്കുള്ള ഇന്ത്യയുടെ ബെസ്റ്റ് ഇലവൻ ഇതാ
ശ്രേയസ് അയ്യർ മികച്ച പ്രതിഭയുള്ള താരമാണ്. എന്നാൽ അതിവേഗം റൺസുയർത്താൻ ഇന്ത്യൻ ടീമിനൊപ്പം ശ്രേയസിന് സാധിക്കുമോയെന്നതാണ് പ്രസക്തമായ ചോദ്യം. ശ്രേയസിനെപ്പോലൊരു മികച്ച താരത്തെ ഇന്ത്യ പുറത്ത് നിർത്തുന്നതിനോട് പല പ്രമുഖരും വിമർശനം ഉയർത്തിയിരുന്നു. എന്നാൽ ഇന്ത്യൻ ടീമിന്റെ പദ്ധതികളോട് ചേർന്ന് നിൽക്കുന്ന താരമാണ് ശ്രേയസ് അയ്യരെന്ന് പറയാനാവില്ല.

മധ്യനിരയിൽ കളിക്കുന്ന താരമെന്ന നിലയിൽ തുടക്കം മുതൽ ആക്രമണോത്സകത കാട്ടേണ്ടതായുണ്ട്. എന്നാൽ സെലക്ടർമാർ‌ ഇത്തരമൊരു മികവ് ശ്രേയസിനുണ്ടെന്ന് വിശ്വസിക്കുന്നില്ല. ക്ലാസിക് ശെെലിയിൽ കളിക്കുന്ന താരമാണ് ശ്രേയസ്. അതേ സമയം സഞ്ജു സാംസണെപ്പോലെ ഏത് സാഹചര്യത്തിലും കടന്നാക്രമിക്കാൻ കഴിവുള്ള താരങ്ങളെയാണ് ഇന്ത്യൻ ടീം ആവശ്യപ്പെടുന്നത്.

RR vs LSG IPL 2026: വെെഭവാണ് ഹീറോ, ഒന്നും രണ്ടുമല്ല; റെക്കോഡുകളുടെ ചാകര, ലഖ്നൗവിനെ വീഴ്ത്തി രാജസ്ഥാൻ പ്ലേ ഓഫ് പ്രതീക്ഷ കാത്തു

ശ്രേയസ് അയ്യരെ നിലവിൽ ഏകദിനത്തിലേക്ക് മാത്രമായി ഇന്ത്യ ഒതുക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. ടെസ്റ്റിൽ സ്ഥിരമായൊരു സീറ്റ് അവകാശപ്പെടാൻ ശ്രേയസിന് സാധിക്കില്ല. ശ്രേയസിനെ ഇന്ത്യ ടി20 നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന റിപ്പോർട്ട് വന്നതിന് ശേഷമുള്ള ശ്രേയസിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്.

ആദ്യത്തെ ഏഴ് മത്സരത്തിലും തോൽവി അറിയാത്ത പഞ്ചാബ് ഇപ്പോൾ തുടർച്ചയായി ആറ് മത്സരം തോറ്റ് പ്ലേ ഓഫ് ഉറപ്പില്ലാത്ത അവസ്ഥയിലാണുള്ളത്. പഞ്ചാബിന്റെ നായകനെന്ന നിലയിൽ ഇത്തവണ പ്ലേ ഓഫിലേക്കെത്തിക്കാൻ സാധിക്കാതെ പോയാൽ അത് വലിയ നാണക്കേടുണ്ടാക്കുമെന്നുറപ്പാണ്.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article