Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•13 May 2026, 7:53 americium IST
IPL 2026: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ അവസാന അഞ്ച് മത്സരത്തിലും ജയിച്ച ഗുജറാത്ത് ടെെറ്റൻസ് പ്ലേ ഓഫിന് തൊട്ടരികിലാണ്. ഇത്തവണ ഗുജറാത്ത് കപ്പടിച്ചാൽ അത് ശുഭ്മാൻ ഗില്ലിനും നേട്ടമായി മാറും
ഹൈലൈറ്റ്:
- ശുഭ്മാൻ ഗിൽ ബാറ്റുകൊണ്ടും മികവ് കാട്ടുന്നു
- ക്യാപ്റ്റനെന്ന നിലയിൽ ഗില്ലിന് കെെയടി
- ഗുജറാത്ത് പോയിന്റ് പട്ടികയിൽ തലപ്പത്ത്
ശുഭ്മാൻ ഗിൽ, സഞ്ജു സാംസൺ(ഫോട്ടോസ്- AP)തുടർച്ചയായ തോൽവികൾ; പഞ്ചാബ് കിങ്സിൻ്റെ പ്ലേ ഓഫ് സ്വപ്നങ്ങൾ തുലാസിൽ!
നിലവിൽ ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന നായകനാണ് ശുഭ്മാൻ ഗിൽ. എന്നാൽ ഇന്ത്യയുടെ ടി20 ടീമിൽ പോലും ഗില്ലിന് സ്ഥാനമില്ല. അവസാന ടി20 ലോകകപ്പിന് മുമ്പ് ടീമിൽ നിന്ന് ഗിൽ തഴയപ്പെടുകയായിരുന്നു. ഇപ്പോൾ ഗില്ലിന് തിരിച്ചുവരവ് പോലും പ്രയാസമായി മാറിയിരിക്കുകയാണെന്ന് പറയാം. എന്നാൽ ഇത്തവണത്തെ ഐപിഎല്ലിൽ ഗുജറാത്തിനെ കിരീടത്തിലേക്കെത്തിക്കാൻ സാധിച്ചാൽ ഗില്ലിന് ഈ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കും.
നിലവിൽ ഇന്ത്യക്ക് പുതിയ ടി20 നായകനെ ആവശ്യമാണ്. പൊതുവേ മൂന്ന് ഫോർമാറ്റിലും ഒരു ക്യാപ്റ്റനെ നിയമിക്കാനാണ് ഇന്ത്യക്ക് താൽപര്യം. എന്നാൽ കുറച്ച് കാലങ്ങളായി ഇതിന് സാധിക്കുന്നില്ല. ഇപ്പോൾ ഇന്ത്യയുടെ ടി20 നായകൻ സൂര്യകുമാർ യാദവാണ്. എന്നാൽ സൂര്യകുമാറിനെ മാറ്റി പകരം ശ്രേയസ് അയ്യർ , സഞ്ജു സാംസൺ എന്നിവരിലൊരാളെ ഇന്ത്യ ടി20 ക്യാപ്റ്റനാക്കാനുള്ള നീക്കത്തിലാണ്.
എന്നാൽ ഗില്ലിന് ഇത്തവണ ഗുജറാത്തിനെ കപ്പിലേക്കെത്തിക്കാൻ സാധിച്ചാൽ ടി20 നായകസ്ഥാനത്തേക്ക് അദ്ദേഹത്തിന് എത്താൻ സാധിച്ചേക്കും. ബിസിസി ഐ മൂന്ന് ഫോർമാറ്റിലും ഒരു നായകനെ പിന്തുണക്കുന്നതിനാൽ ഗില്ലിന് കരുത്തുകാട്ടാനായാൽ ശ്രേയസിനെക്കാളും സഞ്ജുവിനെക്കാളും മുൻതൂക്കം ഗില്ലിന് തന്നെയാണെന്ന് നിസംശയം പറയാൻ സാധിക്കും.
ക്യാപ്റ്റനെന്ന നിലയിൽ ഗുജറാത്തിനെ അത്ഭുത തിരിച്ചുവരവിലേക്കെത്തിക്കാൻ ഗില്ലിന് സാധിച്ചിട്ടുണ്ട്. ആദ്യ രണ്ട് മത്സരത്തിൽ തോറ്റ ഗുജറാത്ത് അവസാന അഞ്ച് മത്സരത്തിലും തോൽവി അറിയാതെയാണ് കുതിക്കുന്നത്. ഈ മികവ് കിരീടത്തിലേക്കെത്തുമോയെന്നതാണ് ഇനി കണ്ടറിയേണ്ടത്. ഗില്ലിന് ബാറ്റുകൊണ്ട് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ സാധിക്കുന്നുണ്ട്.
Sanju Samson: നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആ സംഭവം, അന്ന് മുതൽ ധോണി ആരാധകൻ; പഴയ ഓർമ പങ്കുവെച്ച് സഞ്ജു സാംസൺ
11 മത്സരത്തിൽ നിന്ന് 467 റൺസാണ് ഗിൽ നേടിയിരിക്കുന്നത്. 42.45 ശരാശരിയിൽ കളിക്കുന്ന ഗില്ലിന് 158.30 സ്ട്രെെക്ക് റേറ്റുമുണ്ട്. നാല് അർധ സെഞ്ചുറികളും നേടിയ ഗിൽ റൺവേട്ടയിൽ സഞ്ജുവിനെക്കാളും ശ്രേയസിനെക്കാളും മുന്നിലാണ്. ഇപ്പോൾ പന്ത് ഗില്ലിന്റെ കോർട്ടിലാണെന്ന് പറയാം. ടീമിനെ കപ്പിലേക്കെത്തിക്കാൻ ഗില്ലിന് സാധിച്ചാൽ ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സ്ഥാനത്തേക്കെത്താനും ഗില്ലിന് സാധിക്കുമെന്ന് തന്നെ കരുതാം.








English (US) ·