IPL 2026: സഞ്ജുവിനെ സിഎസ്കെ ക്യാപ്റ്റനാക്കുമോ? തീരുമാനിക്കാൻ വരട്ടെ; രണ്ട് കാര്യങ്ങൾ അറിയണം, പ്രശ്നം ചൂണ്ടിക്കാട്ടി ആർ അശ്വിൻ

1 week ago 6

ഹൈലൈറ്റ്:

  • സഞ്ജുവിൽ പ്രതീക്ഷ അർപ്പിച്ച് സിഎസ്കെ
  • റുതുരാജിനെ സമ്മർദ്ദം ബാധിക്കുന്നു
  • സിഎസ്കെ ടീമിൽ വലിയ പൊളിച്ചെഴുത്തുറപ്പ്
ruturaj gaikwad, sanju samson, r ashwinറുതുരാജ് ഗെയ്ക് വാദ്, സഞ്ജു സാംസൺ, ആർ അശ്വിൻ(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലും ചെന്നെെ സൂപ്പർ കിങ്സ് പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ്. അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നെെ സൂപ്പർ കിങ്സിന് അവസാന മൂന്ന് സീസണിലും തൊട്ടതെല്ലാം പിഴച്ചിരിക്കുകയാണെന്ന് പറയാം. 2023 സീസണിൽ കപ്പിലേക്കെത്തിയ ടീമാണ് ചെന്നെെ സൂപ്പർ കിങ്സ്. എന്നാൽ ഇതിന് ശേഷം മൂന്ന് സീസണുകളിലും ടീം നിരാശപ്പെടുത്തി.ഈ സീസണിലും പ്ലേ ഓഫിലേക്കെത്താൻ സിഎസ്കെയ്ക്ക് സാധിക്കാതെ പോയതോടെ വലിയ വിമർശനമാണ് നായകൻ റുതുരാജ് ഗെയ്ക് വാദിനെതിരേ ആരാധകർ ഉയർത്തുന്നത്. ക്യാപ്റ്റനെ മാറ്റണമെന്ന ആവശ്യം ഇതിനോടകം ശക്തമാണ്. അടുത്ത സീസണിൽ റുതുരാജിന് പകരം സഞ്ജു സാംസണെ ക്യാപ്റ്റനാക്കണമെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്.

സഞ്ജുവിന്റെ സെഞ്ചുറികളും രക്ഷിച്ചില്ല; ചെന്നൈയുടെ തകർച്ചയ്ക്ക് കാരണം വ്യക്തമാക്കി ക്യാപ്റ്റൻ


എന്നാൽ സഞ്ജു സാംസണെ ക്യാപ്റ്റനാക്കുന്നതിൽ ചില തടസങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ആർ അശ്വിൻ. 'റുതുരാജ് ഗെയ്ക് വാദിനെ സിഎസ്കെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റണോ അതോ ടീമിൽ നിന്ന് മാറ്റണമോയെന്നത് അവരുടെ ഇഷ്ടമാണ്. ഈ സീസണിൽ നായകസ്ഥാനം റുതുരാജിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. എന്നാൽ റുതുരാജിനെ മാറ്റി സഞ്ജു സാംസണെ ക്യാപ്റ്റനാക്കുകയെന്നത് അത്ര എളുപ്പമുള്ള തീരുമാനമല്ല.

കാരണം സിഎസ്കെയെ സംബന്ധിച്ച് സഞ്ജു പുതുമുഖമാണ്. ടീമിന്റെ സംസ്കാരവും രീതികളും അവൻ പഠിച്ച് വരുന്നേയുള്ളൂ. സഞ്ജുവിനെ സിഎസ്കെയുടെ ക്യാപ്റ്റനാക്കണമെങ്കിൽ ആദ്യം അവനോട് ചോദിക്കണം. സഞ്ജു രാജസ്ഥാന്റെ ക്യാപ്റ്റൻ സ്ഥാനം വേണ്ടെന്ന് വെച്ചിട്ടാണ് സിഎസ്കെയിലേക്കെത്തിയത്. ഇനിയും നായകസ്ഥാനം ഏറ്റെടുക്കണമെങ്കിൽ സഞ്ജുവിന് സമ്മതം ഉണ്ടാകണം' അശ്വിൻ യുട്യൂബ് ചാനലിൽ സംസാരിക്കവെ പറഞ്ഞു.
Samayam MalayalamRCB vs SRH IPL 2026: റൺചേസിൽ ഇത്തവണ കിങ് ആയില്ല, കോഹ്ലിയെ പൂട്ടി സാക്കിബ്, ആ റെക്കോഡിൽ തലപ്പത്തെത്താൻ‌ ഇനിയും കാത്തിരിക്കണം
സഞ്ജുവിനെ സിഎസ്കെയുടെ നായകനാക്കിയാൽ ടീമിനത് ഗുണം ചെയ്യാനാണ് സാധ്യത. ടീം മാനേജ്മെന്റും സഞ്ജുവിനെ നായകനെന്ന നിലയിൽ വളർത്താനുള്ള ശ്രമം നടത്തിയേക്കും. കാരണം എംഎസ് ധോണി ഇനിയൊരു സീസണിൽ സിഎസ്കെയോടൊപ്പം കളിക്കില്ല. ധോണിക്ക് പകരക്കാരനായി സിഎസ്കെ കൊണ്ടുവന്നിട്ടുള്ള താരമാണ് സഞ്ജു സാംസൺ‌.

സഞ്ജുവിനെ ക്യാപ്റ്റനാക്കുക എന്ന ലക്ഷ്യം തന്നെയാവും സിഎസ്കെയ്ക്ക് ഉണ്ടാവുകയെന്നുറപ്പാണ്. സിഎസ്കെയുടെ നായകനാവാൻ സഞ്ജുവിനും താൽപര്യം ഉണ്ടാവും എന്ന കാര്യം ഉറപ്പാണ്. റുതുരാജ് ഗെയ്ക് വാദിനെ ബാറ്റ്സ്മാനെന്ന നിലയിലാണ് സിഎസ്കെയ്ക്ക് കൂടുതൽ ആവശ്യം. ക്യാപ്റ്റനെന്ന നിലയിലെ സമ്മർദ്ദം റുതുരാജിനെ ഇനിയും ബാധിക്കാൻ സാധ്യതയുണ്ട്.


RCB vs SRH IPL 2026: സഞ്ജുവിനെ മറികടന്ന് ഇഷാൻ; ആർസിബിക്കെതിരേ ചരിത്ര നേട്ടം; ഇന്ത്യൻ വിക്കറ്റ് കീപ്പർമാരിൽ തലപ്പത്ത്

റുതുരാജിന് ആവശ്യത്തിന് സമയം ഇതിനോടകം ലഭിച്ചിട്ടുള്ളതുമാണ്. ഈ സാഹചര്യത്തിൽ ഇനി റുതുരാജിനെ നായകനാക്കി സിഎസ്കെ മുന്നോട്ട് പോകാൻ സാധ്യത വളരെ കുറവാണ്. സഞ്ജു സാംസൺ നായകനായി വന്നാൽ സമ്മർദ്ദം അദ്ദേഹത്തെ ബാധിക്കില്ലെന്ന് ഇതിനോടകം തെളിയിച്ചതാണ്. രാജസ്ഥാനെ ഫെെനൽ കളിപ്പിച്ച നായകനാണ് സഞ്ജു. അതുകൊണ്ടുതന്നെ സഞ്ജുവിന് നായകനെന്ന നിലയിലെ മികവ് തെളിയിക്കേണ്ടതായില്ല.

സഞ്ജുവിനെ വെെകാതെ ഇന്ത്യ ടി20 നായകനാക്കാനുള്ള സാധ്യതയും കൂടുതലാണെന്ന് പറയാം. അതുകൊണ്ടുതന്നെ ഇപ്പോൾ സഞ്ജുവിനെ നായകനാക്കിയാൽ സിഎസ്കെയ്ക്കും അത് ഗുണം ചെയ്യുമെന്നുറപ്പാണ്. എന്തായാലും സഞ്ജുവിന് കീഴിൽ സിഎസ്കെയുടെ ശക്തമായ തിരിച്ചുവരവാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article