Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•24 May 2026, 8:39 p.m. IST
IPL 2026: വലിയ വെല്ലുവിളിയായിരുന്നു നായകനെന്ന നിലയിൽ റിയാൻ പരാഗിന് നേരിടേണ്ടി വന്നത്. സഞ്ജു സാംസണിന്റെ പകരക്കാരനാവുമ്പോൾ വലിയ വിമർശനം പരാഗ് കേട്ടപ്പോൾ ഇപ്പോൾ എല്ലാവർക്കും മറുപടി നൽകാൻ ക്യാപ്റ്റനായി
ഹൈലൈറ്റ്:
- റിയാൻ പരാഗിനെ പ്രശംസിച്ച് ആരാധകർ
- മുംബെെയെ തകർത്ത് രാജസ്ഥാൻ
- രാജസ്ഥാൻ എലിമിനേറ്ററിൽ ഹെെദരാബാദിനെതിരേ
റിയാൻ പരാഗ്(ഫോട്ടോസ്- AP)ഹെഡ്ഡിനെ വെല്ലുവിളിച്ച് നാണക്കേടിലായി വിരാട് കോഹ്ലി
രാജസ്ഥാന്റെ നായകസ്ഥാനമൊഴിഞ്ഞ് സഞ്ജു സാംസൺ സിഎസ്കെയിലേക്ക് പോയപ്പോൾ പകരം നായകനായി എത്തിയത് റിയാൻ പരാഗായിരുന്നു. ഇതിന് പിന്നാലെ വലിയ പരിഹാസവും കുറ്റപ്പെടുത്തലും വിമർശനങ്ങളും പരാഗിന് കേൾക്കേണ്ടി വന്നു. രാജസ്ഥാൻ ഉടമയുടെ ബന്ധുവായതിനാൽ നായകനായി എന്നടക്കമുള്ള ആരോപണങ്ങൾ പരാഗ് നേരിട്ടു. എന്നാൽ ഇപ്പോൾ എല്ലാ വിമർശകരുടേയും വായടപ്പിക്കാൻ പരാഗിന് സാധിച്ചിരിക്കുകയാണ്.
നിർണ്ണായക മത്സരത്തിൽ മുംബെെ ഇന്ത്യൻസിനെ രാജസ്ഥാൻ റോയൽസ് തോൽപ്പിച്ചപ്പോൾ പരാഗിന്റെ ക്യാപ്റ്റൻസി മികവാണ് എടുത്തു പറയേണ്ടത്. ഡെത്തോവറുകളിൽ പരാഗ് വരുത്തിയ ബൗളിങ് മികവും ഫീൽഡിങ് വിന്യാസവും രാജസ്ഥാന്റെ ജയത്തിൽ നിർണ്ണായകമായി. നായകനെന്ന നിലയിലെ ആദ്യ സീസണിൽത്തന്നെ രാജസ്ഥാനെ പ്ലേ ഓഫിലേക്കെത്തിക്കാൻ പരാഗിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.
അപ്രതീക്ഷിതമായി മൂന്ന് തുടർ തോൽവികൾ നേരിട്ടതോടെ രാജസ്ഥാൻ പ്ലേ ഓഫിലേക്കെത്തില്ലെന്ന അവസ്ഥയെത്തി. എന്നാൽ നിർണ്ണായകമായ അവസാന രണ്ട് മത്സരത്തിലും തകർപ്പൻ ജയം ടീമിന് നേടിക്കൊടുത്ത് ടീമിനെ പ്ലേ ഓഫിലേക്കെത്തിക്കാൻ ക്യാപ്റ്റനെന്ന നിലയിൽ പരാഗിന് സാധിച്ചു. സഞ്ജു സാംസണിന്റെ അഭാവത്തിലും രാജസ്ഥാനെ പ്ലേ ഓഫിലേക്കെത്തിക്കാൻ സാധിച്ചത് നായകനെന്ന നിലയിൽ പരാഗിന് അഭിമാനിക്കാവുന്ന കാര്യമാണ്.
ബാറ്റ്സ്മാനെന്ന നിലയിൽ പരാഗിന് പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല. 12 മത്സരത്തിൽ നിന്ന് 272 റൺസാണ് അദ്ദേഹം ആകെ നേടിയത്. 24.73 ശരാശരിയിൽ കളിച്ച പരാഗ് രണ്ട് അർധ സെഞ്ചുറികൾ മാത്രമാണ് സ്വന്തമാക്കിയത്. എന്നാൽ ടീമിനെ മികച്ച നിലയിൽ മുന്നോട്ട് കൊണ്ടുപോരാൻ പരാഗിന് സാധിച്ചു. സമ്മർദ്ദ സാഹചര്യങ്ങളും പതറാതെ തീരുമാനമെടുക്കുന്ന നായകനായി മാറാൻ പരാഗിനായി.
RR vs MI IPL 2026: എന്തിന് വെെഭവിനെക്കൊണ്ട് അത് ചെയ്യിച്ചു? നിർണ്ണായക മത്സരത്തിൽ യുവതാരം ഫ്ളോപ്പ്; മുംബെെയോട് പതറിയതിന് കാരണമിതാ
പരിശീലകനെന്ന നിലയിൽ കുമാർ സംഗക്കാരക്കും ഇത് അഭിമാനിക്കാവുന്ന സീസണാണ്. പരാഗിനെ ക്യാപ്റ്റനാക്കിയതിന് വലിയ പിന്തുണ നൽകിയ സംഗക്കാരക്കും ഈ പ്ലേ ഓഫ് സീറ്റ് വലിയ സന്തോഷം നൽകുന്ന കാര്യമാണ്. ഇനി പ്ലേ ഓഫ് കടമ്പ കടക്കാൻ രാജസ്ഥാന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. എലിമിനേറ്ററിൽ സൺറെെസേഴ്സ് ഹെെദരാബാദാണ് രാജസ്ഥാന്റെ എതിരാളികൾ. ഈ കടമ്പ കടക്കാൻ രാജസ്ഥാന് സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം.








English (US) ·