ഹൈലൈറ്റ്:
- സിഎസ്കെ നേടിയത് ആറ് ജയം മാത്രം
- സിഎസ്കെയ്ക്ക് നിലവാരം കാട്ടാനായില്ല
- പരിക്ക് സിഎസ്കെയ്ക്ക് തിരിച്ചടിയായി
സഞ്ജു സാംസൺ(ഫോട്ടോസ്- ANI)സഞ്ജുവിന്റെ സെഞ്ചുറികളും രക്ഷിച്ചില്ല; ചെന്നൈയുടെ തകർച്ചയ്ക്ക് കാരണം വ്യക്തമാക്കി ക്യാപ്റ്റൻ
ഈ മനോഹരമായ ടീമിനായി ഞങ്ങളുടെ കെെയിലുള്ളതെല്ലാം നൽകി. എന്നാൽ നമുക്ക് അറിയുന്നതുപോലെ ക്രിക്കറ്റിന് അതിന്റേതായ വഴിയുണ്ട്. പ്രതിഫലം ലഭിക്കാൻ അതിന്റേതായ സമയമുണ്ട്. അതുകൊണ്ടുതന്നെ ഇതെല്ലാം പാഠമായി ഉൾക്കൊള്ളണം. മികച്ച കാൽവെപ്പ് മുന്നോട്ടുവെക്കണം. ഈ മത്സരം ഇപ്പോഴും തുടരുന്നതും ഇത്രയധികം സ്നേഹം ഏറ്റുവാങ്ങുന്നതും ഈ ലോകകപ്പിലുള്ള ആരാധകർ കാരണമാണ്. കളത്തിനകത്തും പുറത്തും ഞങ്ങളെ പ്രചോദിപ്പിച്ച എല്ലാ ആരാധകരോടും സ്നേഹവും ബഹുമാനവും' എന്നാണ് സഞ്ജു കുറിച്ചത്.
സഞ്ജുവിനെ സംബന്ധിച്ച് സിഎസ്കെയ്ക്കൊപ്പമുള്ള ഈ സീസൺ വളരെ പ്രധാനപ്പെട്ടതായിരുന്നു. രാജസ്ഥാൻ റോയൽസിന്റെ നായകസ്ഥാനമടക്കം ഉപേക്ഷിച്ചാണ് സഞ്ജു ഇത്തവണ മഞ്ഞപ്പടയിലേക്കെത്തിയത്. സഞ്ജുവിന് മുന്നിൽ പല വെല്ലുവിളികളും ഉണ്ടായിരുന്നെങ്കിലും എല്ലാത്തിനേയും മറികടന്ന് രണ്ട് സെഞ്ചുറിയും അർധ സെഞ്ചുറിയും നേടിയെടുക്കാൻ സഞ്ജുവിനായി.
14 മത്സരത്തിൽ നിന്ന് 477 റൺസുമായി ഇത്തവണത്തെ സിഎസ്കെയുടെ റൺവേട്ടക്കാരിൽ സഞ്ജു സാംസൺ തലപ്പത്താണുള്ളത്. സിഎസ്കെ പ്ലേഓഫിലേക്കെത്തിയില്ലെങ്കിലും തന്റെ ജോലി ഭംഗിയായി ചെയ്യാൻ സഞ്ജു സാംസണ് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. എന്നാൽ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക് വാദിന് പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല. കൂടാതെ തുടർ പരിക്കുകളും സിഎസ്കെയെ വേട്ടയാടി.
സിഎസ്കെയുടെ പല പ്രധാന താരങ്ങളും പരിക്കിന്റെ പിടിയിലായി. ആയുഷ് മാത്രെ, ഖലീൽ അഹമ്മദ്, ജാമി ഓവർട്ടൻ തുടങ്ങി എട്ടോളം താരങ്ങളാണ് പരിക്കേറ്റ് പുറത്തായത്. സിഎസ്കെയുടെ ബാറ്റിങ്ങിനേയും ബൗളിങ്ങിനേയും പരിക്ക് പ്രതികൂലമായി ബാധിച്ചു. ഇതിൽ നിന്ന് കരകയറാൻ സാധിക്കാത്തതാണ് ഇത്തവണ സിഎസ്കെയ്ക്ക് തിരിച്ചടിയായി മാറിയത്. എംഎസ് ധോണിക്കും പരിക്കിനെത്തുടർന്ന് ഈ സീസണിൽ കളിക്കാനായില്ല.
സിഎസ്കെയ്ക്ക് വരുന്ന സീസണിൽ വലിയ മാറ്റങ്ങളുണ്ടാവുമെന്നുറപ്പാണ്. സഞ്ജു സാംസൺ നായകസ്ഥാനത്തേക്കെത്താനുള്ള സാധ്യതകളേറെയാണ്. ബാറ്റിങ് നിരയിലും ബൗളിങ് നിരയിലും ചില പ്രധാന പൊളിച്ചെഴുത്തുകളും പ്രതീക്ഷിക്കാം. 2023ന് ശേഷം കപ്പ് നേടാനാവാത്ത സിഎസ്കെയ്ക്ക് വരുന്ന സീസണിലെങ്കിലും തിരിച്ചുവരവ് നടത്താൻ സാധിക്കണം.
എംഎസ് ധോണി വരുന്ന സീസണിൽ നായകസ്ഥാനത്തേക്ക് എത്തുമോയെന്നതും കാത്തിരുന്ന് കാണണം. സഞ്ജു സാംസണ് കീഴിൽ ശക്തമായി തിരിച്ചെത്താൻ വരുന്ന സീസണിൽ സിഎസ്കെയ്ക്ക് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. എന്തായാലും വരുന്ന സീസൺ സിഎസ്കെയ്ക്ക് അഭിമാന പ്രശ്നമാണെന്ന് തന്നെ പറയാം.








English (US) ·