Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•23 Mar 2026, 6:47 americium IST
IPL 2026: ഐപിഎൽ ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യക്കായി ടി20 ലോകകപ്പ്, അണ്ടർ 19 ലോകകപ്പ് നേടിയ താരങ്ങളെ സിഎസ്കെ ആദരിച്ചു. സഞ്ജു സാംസണ് എംഎസ് ധോണിയാണ് പുരസ്കാരം നൽകിയത്. ഇത്തവണ സിഎസ്കെയുടെ നട്ടെല്ലാണ് സഞ്ജു സാംസൺ
ഹൈലൈറ്റ്:
- സഞ്ജുവിനായി ആർപ്പുവിളിച്ച് ആരാധകർ
- സഞ്ജുവിന്റെ പ്രകടനം സിഎസ്കെയ്ക്ക് നിർണ്ണായകം
- സഞ്ജുവിന്റെ സമീപകാല ഫോം ഗംഭീരം
സഞ്ജു സാംസൺ, എംഎസ് ധോണിഇന്ത്യയുടെ ഏകദിന ലോകകപ്പിനുള്ള സാധ്യതാ ടീം
ശിവ കാർത്തികേയനും എ ആർ റഹ്മാനുമടക്കം പങ്കെടുത്ത പരിപാടിയിൽ സഞ്ജു സാംസൺ സംസാരിച്ചത് ഇപ്പോൾ വെെറലായി മാറിയിരിക്കുകയാണ്. ഇത്തവണ സിഎസ്കെയ്ക്കൊപ്പം പന്ത് നോക്കി പരമാവധി സിക്സർ നേടാൻ ശ്രമിക്കുമെന്നാണ് സഞ്ജു പറഞ്ഞത്. ഇത് കേട്ടതോടെ വലിയ ആർപ്പുവിളിയാണ് ആരാധകർ ഗ്യാലറിയിൽ ഉയർത്തിയത്. സഞ്ജുവിൽ ഇത്തവണ വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളതെന്ന് പറയാം.
ടി20 ലോകകപ്പിൽ തകർപ്പൻ പ്രകടനം പുറത്തെടുത്താണ് സഞ്ജു ഇത്തവണത്തെ ഐപിഎല്ലിലേക്കെത്തുന്നത്. ടി20 ലോകകപ്പിലെ താരമായത് സഞ്ജുവായിരുന്നു. മൂന്ന് തുടർ അർധ സെഞ്ചുറികളോടെ ഇന്ത്യയെ കപ്പിലേക്കെത്തിക്കാൻ സഞ്ജു നിർണ്ണായക പങ്ക് വഹിച്ചിരുന്നു. ഫെെനലിലടക്കം തകർപ്പൻ പ്രകടനത്തോടെ കസറാൻ മലയാളി താരത്തിന് സാധിച്ചിരുന്നു. ഈ മികവ് സിഎസ്കെയ്ക്കൊപ്പം ആവർത്തിക്കാൻ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
സഞ്ജുവിന് ഓപ്പണർ റോളിൽ കളിക്കാൻ സാധിക്കുമോയെന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. ഇന്ത്യക്കൊപ്പം ഓപ്പണർ റോളിലാണ് സഞ്ജു ശോഭിച്ചത്. എന്നാൽ സിഎസ്കെയിൽ മൂന്നാം നമ്പറിലോ നാലാം നമ്പറിലോ സഞ്ജുവിന്റെ ബാറ്റിങ് പൊസിഷൻ മാറാൻ സാധ്യതയുണ്ട്. എംഎസ് ധോണിയോടൊപ്പം കളിക്കാൻ സാധിക്കുന്നതിന്റെ ആവേശത്തിലാണ് സഞ്ജുവുള്ളത്.
മലയാളി താരത്തിന്റെ വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു ധോണിയോടൊപ്പം കളിക്കുകയെന്നത്. അത് ഇപ്പോൾ സാക്ഷാത്കരിക്കപ്പെട്ടുവെന്ന് തന്നെ പറയാം. സിഎസ്കെയുടെ വെെസ് ക്യാപ്റ്റൻ സ്ഥാനത്തേക്കും സഞ്ജു സാംസൺ എത്തുമെന്നാണ് റിപ്പോർട്ട്. ഇത്തവണ സഞ്ജുവിന്റെ പ്രകടനം സിഎസ്കെയ്ക്ക് വളരെ നിർണ്ണായകമാണ്. സഞ്ജു മികച്ച പ്രകടനം നടത്താത്ത പക്ഷം സിഎസ്കെയെ അത് പ്രതികൂലമായി ബാധിക്കും.
IPL 2026: അവസാന രണ്ട് സീസണിൽ നിന്ന് കൂടുതൽ സിക്സ് ആർക്ക്? ടോപ് 10ൽ സഞ്ജുവില്ല; തലപ്പത്ത് അഭിഷേക്, കണക്കുകളിതാ
ഇത്തവണ മികച്ച താരനിര സിഎസ്കെയ്ക്കുണ്ട്. ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച നിരയാണ് സിഎസ്കെയുടേത്. ഇടവേളക്ക് ശേഷം വീണ്ടുമൊരു കിരീടം എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ സിഎസ്കെ ഇറങ്ങുന്നത്. ഇത് ധോണിയുടെ അവസാന സീസണായിരിക്കും എന്നും റിപ്പോർട്ടുകളുണ്ട്. അതുകൊണ്ടുതന്നെ കിരീടത്തോടെ ധോണിയെ യാത്രയാക്കാനാവും സഹതാരങ്ങൾ ആഗ്രഹിക്കുക.
സഞ്ജു സാംസൺ ഈ സീസണിന് ശേഷം സിഎസ്കെയുടെ നായകസ്ഥാനത്തേക്കെത്താനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. സിഎസ്കെയിൽ സഞ്ജുവിന് വലിയ ആരാധക പിന്തുണ ലഭിക്കുന്നുണ്ട്. ധോണിക്ക് ലഭിക്കുന്ന അതേ ആരാധക പിന്തുണ സഞ്ജുവിന് ആരാധകർ നൽകുന്നുണ്ടെന്നാണ് ഇന്നലത്തെ പരിപാടിയിൽ നിന്ന് വ്യക്തമാകുന്നത്.









English (US) ·