Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•3 May 2026, 11:53 americium IST
IPL 2026: അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നെെ സൂപ്പർ കിങ്സ് ഇത്തവണയും പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കിയിരിക്കുകയാണ്. മുംബെെയെ തോൽപ്പിച്ചെങ്കിലും ചില വെല്ലുവിളികൾ ഇനിയും സിഎസ്കെയ്ക്ക് മുന്നിലുണ്ട്
ഹൈലൈറ്റ്:
- സിഎസ്കെ ആറാം സ്ഥാനത്താണുള്ളത്
- അഞ്ച് മത്സരങ്ങളാണ് സിഎസ്കെയ്ക്ക് ശേഷിക്കുന്നത്
- റുതുരാജ് ഫോമിലേക്കെത്തിയ ആശ്വാസം
ചെന്നെെ സൂപ്പർ കിങ്സ്(ഫോട്ടോസ്- AP)വൈഭവിൻ്റെ വിക്കറ്റ് എടുത്ത ജാമിസൺ പുതിയ വിവാദത്തിൽ; പിന്നാലെ നടപടി
അങ്ങനെ വന്നാൽ 18 പോയിന്റിലേക്കെത്താൻ സിഎസ്കെയ്ക്കാവും. ഇതുകൊണ്ട് പ്ലേ ഓഫിലേക്കെത്തുമെന്ന് ഉറപ്പിക്കാനാവില്ല. സിഎസ്കെ ശ്രദ്ധിക്കേണ്ടത് നെറ്റ് റൺറേറ്റ് ഉയർത്താനാണ്. മുംബെെ ഇന്ത്യൻസിനെതിരേ സ്വന്തം തട്ടകത്തിൽ എട്ട് വിക്കറ്റിന്റെ വിജയം നേടാൻ സിഎസ്കെയ്ക്ക് സാധിച്ചു. 160 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സിഎസ്കെ 18.1 ഓവറിലാണ് ഈ വിജയലക്ഷ്യം മറികടന്നത്.
സ്വന്തം തട്ടകത്തിൽ 15 ഓവറിനുള്ളിലെങ്കിലും ഈ വിജയലക്ഷ്യം മറികടക്കാൻ സിഎസ്കെയ്ക്ക് സാധിച്ചിരുന്നെങ്കിൽ നെറ്റ് റൺറേറ്റിൽ വലിയ കുതിപ്പ് സൃഷ്ടിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ ഇതിന് സിഎസ്കെ ശ്രമിച്ചില്ല. വിജയത്തിൽ മാത്രമാണ് സിഎസ്കെ ലക്ഷ്യമിട്ടത്. എന്നാൽ പോരാട്ടം കടുക്കവെ പ്ലേ ഓഫിലേക്കെത്താൻ നെറ്റ് റൺറേറ്റിൽ ശ്രദ്ധ നൽകി സിഎസ്കെ മുന്നോട്ട് പോകേണ്ടതായുണ്ട്.
സഞ്ജു സാംസൺ ഫ്ളോപ്പാകുന്ന മത്സരത്തിലും ടീമിന് ജയിക്കാൻ സാധിക്കുമെന്ന് കാട്ടിക്കൊടുക്കാൻ സിഎസ്കെയ്ക്ക് സാധിച്ചു. ഇത് ടീം എന്ന നിലയിൽ ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. എന്നാൽ സിഎസ്കെയുടെ സ്ഥിരതയില്ലായ്മ മറ്റൊരു പ്രശ്നമാണ്. സിഎസ്കെ ഈ സീസണിലെ ആദ്യ മൂന്ന് മത്സരവും തോറ്റാണ് തുടങ്ങിയത്. നാലാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 23 റൺസിന് തോൽപ്പിച്ചു.
അഞ്ചാം മത്സരത്തിൽ കൊൽക്കത്ത നെെറ്റ് റെെഡേഴ്സിനോടും 32 റൺസിന്റെ വിജയം നേടാൻ സിഎസ്കെയ്ക്കായി. ആറാം മത്സരത്തിൽ സൺറെെസേഴ്സ് ഹെെദരാബാദിനോട് 10 റൺസിന് സിഎസ്കെയ്ക്ക് തോൽക്കേണ്ടി വന്നു. ഏഴാം മത്സരത്തിൽ മുംബെെ ഇന്ത്യൻസിനോട് 103 റൺസിന് ജയിച്ചപ്പോൾ ഗുജറാത്തിനോട് തൊട്ടടുത്ത മത്സരത്തിൽ എട്ട് വിക്കറ്റിന് സിഎസ്കെ തോറ്റു.
MI vs CSK: 6 റൺസിൽ രക്ഷപെട്ടു, പക്ഷെ 11 റൺസിൽ വീണു; അവസരം മുതലാക്കാതെ സഞ്ജു സാംസൺ, പുറത്താക്കി ജസ്പ്രീത് ബുംറ
അവസാന മത്സരത്തിൽ മുംബെെയെ എട്ട് വിക്കറ്റിന് തോൽപ്പിച്ച് സിഎസ്കെ തിരിച്ചുവന്നെങ്കിലും തുടർ ജയങ്ങൾ നേടാൻ ടീമിന് പ്രയാസമാവുമെന്നാണ് ഇതുവരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. ഇനി ഡൽഹി, ലഖ്നൗ (രണ്ട് തവണ), ഹെെദരാബാദ്, ഗുജറാത്ത് എന്നിവർക്കെതിരേയാണ് സിഎസ്കെയ്ക്ക് മത്സരമുള്ളത്.
ഇതിൽ ലഖ്നൗവിന്റെ നിലവിലെ ഫോമിൽ സിഎസ്കെയ്ക്ക് മുൻതൂക്കമുണ്ട്. എന്നാൽ മറ്റ് എതിരാളികൾക്കെതിരേ സിഎസ്കെയ്ക്കെതിരേ കാര്യങ്ങൾ എളുപ്പമാവില്ല. വെല്ലുവിളികളെ മറികടന്ന് സിഎസ്കെയ്ക്ക് പ്ലേ ഓഫിലേക്കെത്താനും കപ്പടിക്കാനും സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.








English (US) ·