IPL 2026: സിഎസ്കെയ്ക്കെതിരേ '​ഗൺ സെലിബ്രേഷൻ', ഇനിയും ഇത് ആവർത്തിക്കും; കാരണം വെളിപ്പെടുത്തി രവീന്ദ്ര ജഡേജ

2 months ago 9

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam31 Mar 2026, 1:50 p.m. IST

IPL 2026: പ്രഥമ സീസണിൽ രാജസ്ഥാൻ റോയൽസിനൊപ്പം കിരീടം നേടിയ താരമാണ് ജഡേജ. വർഷങ്ങൾക്ക് ശേഷം ജഡേജ രാജസ്ഥാനിൽ തിരിച്ചെത്തിയപ്പോൾ വിജയത്തോടെ തുടങ്ങാൻ സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്

ഹൈലൈറ്റ്:

  • രാജസ്ഥാൻ സിഎസ്കെയെ 8 വിക്കറ്റിന് തോൽപ്പിച്ചു
  • രവീന്ദ്ര ജഡേജക്ക് രണ്ട് വിക്കറ്റ്
  • ജഡേജയുടെ ഗൺ സെലിബ്രേഷൻ വിവാദത്തിൽ
ravindra jadejaരവീന്ദ്ര ജഡേജ(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ മൂന്നാം മത്സരത്തിൽ ചെന്നെെ സൂപ്പർ കിങ്സിനെ രാജസ്ഥാൻ റോയൽസ് എട്ട് വിക്കറ്റിന് തോൽ‌പ്പിച്ചിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത സിഎസ്കെ 19.4 ഓവറിൽ 127 റൺസിൽ ഒതുങ്ങിയപ്പോൾ രാജസ്ഥാൻ റോയൽസ് 12.1 ഓവറിൽ വിജയലക്ഷ്യം മറികടന്നു. സിഎസ്കെയുടെ ഗംഭീര ജയം പ്രതീക്ഷിച്ചവർക്ക് മുന്നിൽ ടീം നാണംകെടുന്നതാണ് കാണാനായത്. രാജസ്ഥാൻ റോയൽസ്-ചെന്നെെ സൂപ്പർ കിങ്സ് പോരാട്ടത്തെ ആരാധകർ ശ്രദ്ധിക്കാനുള്ള പ്രധാന കാരണം സഞ്ജു സാംസണിന്റെ കൂടുമാറ്റമായിരുന്നു. രാജസ്ഥാൻ റോയൽസ് വിട്ട് സിഎസ്കെയിലേക്കെത്തിയ സഞ്ജു 7 പന്തിൽ 6 റൺസെടുത്താണ് പുറത്തായത്. അതേ സമയം സിഎസ്കെ വിട്ട് രാജസ്ഥാനിലെത്തിയ ജ‍ഡേജ രണ്ട് വിക്കറ്റുകൾ വീഴ്ത്തി കെെയടി നേടുകയും ചെയ്തു.

ക്ലാസൻ്റെ പുറത്താകലിൽ സംശയം ശക്തമാക്കി വീഡിയോ ദൃശ്യങ്ങൾ പുറത്ത്


ഇതിൽ സിഎസ്കെയുടെ ശിവം ദുബെയെ പുറത്താക്കിയതിന് ശേഷം ജഡേജ ഗൺ സെലിബ്രേഷൻ നടത്തിയിരുന്നു. ദുബെയെ നോക്കിയാണോ അതോ സിഎസ്കെ ടീം മാനേജ്മെന്റിനെ നോക്കിയാണോ ഇത്തരമൊരു സെലിബ്രേഷൻ എന്നതാണ് എന്നതും ജഡേജ സിഎസ്കെയെ അപമാനിക്കാൻ ശ്രമിച്ചുവെന്നെല്ലാമുള്ള പല ആരോപണങ്ങളും ഉയർന്നിരുന്നു. എന്നാൽ എന്തുകൊണ്ടാണ് അത്തരമൊരു ആഘോഷം നടത്തിയതെന്ന് ജഡേജ തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.

സിഎസ്കെയ്ക്കായി കളിച്ചിരുന്നപ്പോൾ ഇത്തരം ആഘോഷങ്ങൾ നടത്തിയിരുന്നുവെന്നും ഇപ്പോൾ രാജസ്ഥാനിലേക്കെത്തിയപ്പോൾ എന്തുകൊണ്ട് അത് തുടർന്നുകൂടാ എന്നാണ് ചിന്തിക്കുന്നതെന്നുമാണ് ജഡേജ മത്സര ശേഷം ജിയോ ഹോട്ട്സ്റ്റാറിനോട് പറഞ്ഞത്. എന്നാൽ സിഎസ്കെയിൽ നിന്ന് തന്നെ ഒഴിവാക്കിയതാണെന്ന വെെകാരികത ആ ആഘോഷത്തിന് പിന്നിൽ ഉണ്ടെന്ന് പറഞ്ഞാലും തെറ്റാകില്ല.
Samayam MalayalamIPL 2026: വെെഭവ് ഷോ, 15 പന്തിൽ ഫിഫ്റ്റി; സിഎസ്കെയെ അടിച്ചൊതുക്കി 15കാരൻ, ഇന്ത്യൻ‌ സെലക്ടർമാർ കാണുന്നുണ്ടോ?
ഒരേ ഓവറിൽ സർഫറാസ് ഖാനേയും ശിവം ദുബെയേയും പുറത്താക്കി സിഎസ്കെയുടെ പ്രതീക്ഷകളെ തകർത്തതിൽ ജഡേജയുടെ ബൗളിങ്ങും നിർണ്ണായകമായിരുന്നു. എന്നാൽ മത്സര ശേഷം സിഎസ്കെയിലെ മുൻ സഹതാരങ്ങളുമായിട്ടടക്കം ജഡേജ സൗഹൃദം പങ്കുവെച്ചു. 10-12 വർഷത്തോളം കളിച്ച ടീമിൽ നിന്ന് പോരുമ്പോൾ ചില മാനസിക വിഷമങ്ങൾ ഉണ്ടാകുമെന്നും എന്നാൽ പിന്നീടത് മാറിയെന്നും ജഡേജ തുറന്ന് പറഞ്ഞു.

സിഎസ്കെയെക്കുറിച്ച് ജഡേജ പറഞ്ഞപ്പോഴും എംഎസ് ധോണിയെക്കുറിച്ച് ഒരു വാക്ക് പോലും പറഞ്ഞില്ലെന്നതും എടുത്തു പറയേണ്ട കാര്യമാണ്. സിഎസ്കെയിൽ നിന്ന് ജഡേജ പുറത്താവാൻ ധോണിയുടെ തീരുമാനം കാരണമായിട്ടുണ്ട്. ജഡേജ ധോണിക്ക് ശേഷം സിഎസ്കെയുടെ നായകസ്ഥാനത്തേക്ക് എത്തിയിരുന്നു. എന്നാൽ മികവ് കാട്ടാതെ വന്നതോടെ തഴയപ്പെടുകയായിരുന്നു.
IPL 2026: സിഎസ്കെയിലെത്തി, സഞ്ജുവിനെ ആ ഭാഗ്യം കെെവിട്ടു; ആറ് വർഷത്തിന് ശേഷം എലെെറ്റ് ക്ലബ്ബിൽ നിന്ന് പുറത്ത്, ടീമും തകർന്നടിഞ്ഞു
ഇപ്പോൾ രാജസ്ഥാനിലേക്ക് ജഡേജ തിരിച്ചെത്തിയത് കൃത്യ സമയത്താണെന്ന് പറയാം. സിഎസ്കെയെ തോൽപ്പിച്ച് തുടങ്ങാൻ സാധിച്ച രാജസ്ഥാന് ഇത്തവണ സജീവ കിരീട പ്രതീക്ഷയാണുള്ളത്. ടീമിലെ യുവതാരങ്ങളെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ ഇത്തവണ വീണ്ടും രാജസ്ഥാനൊപ്പം കപ്പ് നേടാനുള്ള ഭാഗ്യം ജഡേജക്ക് ഉണ്ടാവുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും സിഎസ്കെ കരുത്തരുടെ നിരയാണ്. ആദ്യ മത്സരത്തിലെ തോൽവികൊണ്ട് അവരെ വിലകുറച്ച് കാണാനാവില്ല. സിഎസ്കെ വരുന്ന മത്സരങ്ങളിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article