Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•9 May 2026, 10:17 p.m. IST
IPL 2026: വെെഭവ് സൂര്യവംശി രാജസ്ഥാൻ റോയൽസിനൊപ്പം തകർപ്പൻ പ്രകടനം തുടരുകയാണ്. പവർപ്ലേയ്ക്കുള്ളിൽ രാജസ്ഥാൻ റോയൽസിന് അടിത്തറ നേടിക്കൊടുക്കുന്ന പ്രകടനമാണ് വെെഭവ് സൂര്യവംശി കാഴ്ചവെക്കുന്നത്
ഹൈലൈറ്റ്:
- വെെഭവിന്റെ സിക്സർ നേടാനുള്ള മികവ് അപാരം
- റബാഡയേയും സിറാജിനേയും വെെഭവ് സിക്സർ പറത്തി
- പവർപ്ലേയ്ക്കുള്ളിൽ പുറത്തായി വെെഭവ്
വെെഭവ് സൂര്യവംശി(ഫോട്ടോസ്- AP)ഐപിഎല്ലിന് പിന്നാലെ ടീം ഇന്ത്യയിൽ വൻ മാറ്റങ്ങൾ; ശ്രേയസ് അയ്യർ നായകസ്ഥാനത്തേക്ക്
ഈ സീസണിൽ അഭിഷേക് ശർമ 27 സിക്സുകൾ നേടിക്കഴിഞ്ഞു. വെെഭവിനെ അഭിഷേക് മറികടക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. 2008 സീസണിൽ സനത് ജയസൂര്യ 22 സിക്സും 2024ൽ ട്രാവിസ് ഹെഡും 2025 യശ്വസി ജയ്സ്വാളും 22 സിക്സുകൾ നേടിയിട്ടുണ്ട്.
കൂടാതെ ഐപിഎല്ലിലെ ആദ്യ ഓവറിൽ കൂടുതൽ സിക്സറുള്ള താരങ്ങളുടെ റെക്കോഡിലേക്കും തന്റെ പേര് ചേർക്കാൻ വെെഭവിന് സാധിച്ചിരിക്കുകയാണ്. ഒമ്പത് സിക്സുകളോടെ ശുഭ്മാൻ ഗില്ലിനും കെ എൽ രാഹുലിനും ഒപ്പമാണ് വെെഭവുള്ളത്. വെറും രണ്ട് സീസൺകൊണ്ട് ഈ എലെെറ്റ് ക്ലബ്ബിലേക്ക് പേര് ചേർക്കാൻ വെെഭവിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.
13 സിക്സറോടെ യശ്വസി ജയ്സ്വാളും രോഹിത് ശർമയുമാണ് ഈ റെക്കോഡിൽ തലപ്പത്തുള്ളത്. 12 സിക്സറോടെ വിരാട് കോഹ്ലിയും ക്രിസ് ഗെയ്ലും വീരേന്ദർ സെവാഗും രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ മൂന്നാം സ്ഥാനത്തുള്ള സുനിൽ നരെയ്ൻ 11 സിക്സും നാലാം സ്ഥാനത്തുള്ള ബ്രണ്ടൻ മക്കല്ലം 10 സിക്സുകളുമാണ് നേടിയത്.
ഈ സീസണിൽ 40 സിക്സുകളാണ് വെെഭവ് ഇതുവരെ നേടിയത്. ഇതോടെ ഒരു ഐപിഎൽ സീസണിൽ കൂടുതൽ സിക്സർ നേടുന്ന ഇന്ത്യക്കാരിൽ രണ്ടാം സ്ഥാനത്തേക്കെത്താൻ വെെഭവിന് സാധിച്ചു. 2024ൽ 40 സിക്സുകൾ നേടിയ അഭിഷേക് ശർമയാണ് വെെഭവിന് മുന്നിലുള്ളത്. 2025ൽ ശ്രേയസ് അയ്യർ 39 സിക്സും 2016, 2024 സീസണുകളിൽ വിരാട് കോഹ്ലിയും 2025ൽ സൂര്യകുമാർ യാദവും 38 സിക്സുകൾ വീതം നേടിയിട്ടുണ്ട്.
IND vs IRE T20: ശ്രേയസ് നയിക്കും, സഞ്ജു വെെസ് ക്യാപ്റ്റൻ; വെെഭവിനും രജത്തിനും സീറ്റ്; ആ രണ്ട് പേർ പുറത്ത്, സാധ്യതാ ടീമിതാ
ഈ സീസണിലെ പവർപ്ലേയിൽ 148 പന്തുകൾ നേരിട്ട വെെഭവ് 359 റൺസാണ് അടിച്ചെടുത്തത്. ആറ് തവണയാണ് വെെഭവ് പവർപ്ലേയ്ക്കുള്ളിൽ പുറത്തായത്. 242.56 സ്ട്രെെക്ക് റേറ്റാണ് പവർപ്ലേയിൽ വെെഭവിനുള്ളത്. ഗുജറാത്തിനെതിരേ 16 പന്തിൽ 36 റൺസെടുത്താണ് വെെഭവ് പുറത്തായത്. മൂന്ന് വീതം സിക്സും ഫോറും ഉൾപ്പെടെ 225 സ്ട്രെെക്ക് റേറ്റിലാണ് വെെഭവിന്റെ മിന്നും പ്രകടനം.
വെെഭവ് സൂര്യവംശി ഇന്ത്യയുടെ ടി20 ടീമിൽ അരങ്ങേറ്റം പ്രതീക്ഷിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന അയർലൻഡ് ടി20 പരമ്പരയിലൂടെ വെെഭവ് ഇന്ത്യൻ ടീമിൽ അരങ്ങേറ്റം നടത്തിയേക്കും. പവർപ്ലേയ്ക്കുള്ളിൽ വലിയ ഇംപാക്ട് സൃഷ്ടിക്കുന്ന വെെഭവ് ഇന്ത്യക്ക് മുതൽക്കൂട്ടാവുമെന്ന് തന്നെ കരുതാം.








English (US) ·