IPL 2026: സിക്സർ വേട്ടക്കാരിൽ ആര് ഒന്നാമനാവും? വെെഭവിന് മുന്നിൽ ആ വെല്ലുവിളി, സഞ്ജു സാംസൺ രാഹുലിനെക്കാൾ താഴെ

2 weeks ago 6

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam16 May 2026, 3:54 p.m. IST

IPL 2026: ഐപിഎൽ 2026ൽ കിരീടം ആര് നേടുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാൽ അതോടൊപ്പം കൂടുതൽ സിക്സുകൾ പറത്തുന്ന താരം ആരായിരിക്കുമെന്നത് അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്

ഹൈലൈറ്റ്:

  • വെെഭവ് സൂര്യവംശിയാണ് നിലവിൽ തലപ്പത്ത്
  • പ്ലേ ഓഫിനനുസരിച്ച് പട്ടികയിൽ മാറ്റം ഉറപ്പ്
  • രോഹിത്തും കോഹ്ലിയും ടോപ് 10ൽ ഇല്ല

vaibhav sooryavanshi, sanju samsonസഞ്ജു സാംസൺ, വെെഭവ് സൂര്യവംശി(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ പ്ലേ ഓഫിനോടടുത്തിരിക്കുകയാണ്. അവസാന ഘട്ട പോരാട്ടങ്ങളിലേക്ക് കടക്കുമ്പോൾ കിരീടം നേടുന്ന ടീമിനോടൊപ്പം ആരാവും സിക്സർ വേട്ടക്കാരനിൽ തലപ്പത്തെത്തുകയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ബാറ്റിങ് വെടിക്കെട്ട് നടത്തുന്ന നിരവധി താരങ്ങളെ കാണാൻ സാധിക്കുമെങ്കിലും ഇവരിൽ നിന്ന് സീസൺ അവസാനിക്കുമ്പോൾ ആരാവും സിക്സറിലെ രാജാവാകുകയെന്നതാണ് കണ്ടറിയേണ്ടത്.നിലവിലെ പട്ടിക പരിശോധിക്കുമ്പോൾ രാജസ്ഥാൻ റോയൽസിന്റെ യുവതാരം വെെഭവ് സൂര്യവംശിയാണ് ഈ പട്ടികയിൽ മുന്നിലുള്ളത്. 11 മത്സരത്തിൽ നിന്ന് 40 സിക്സുകളോടെയാണ് വെെഭവ് ഈ സീസണിലെ സിക്സർ വേട്ടക്കാരിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. വെെഭവ് മിന്നും ഫോമിൽ കളിക്കുന്നുണ്ടെങ്കിലും ഈ റെക്കോഡിൽ ഒന്നാമനായി മാറാനുള്ള സാധ്യത രാജസ്ഥാന്റെ പ്ലേ ഓഫ് സീറ്റിനെ അനുസരിച്ചിരിക്കും. മൂന്ന് മത്സരങ്ങളാണ് പ്ലേ ഓഫിന് മുമ്പ് രാജസ്ഥാന് ശേഷിക്കുന്നത്.

ഹാർ‌ദിക് പാണ്ഡ്യ അന്ന് ഹീറോ, ഇപ്പോൾ വില്ലൻ; കരിയറിൽ പിന്നോട്ട് പോകാൻ ഇക്കാരണങ്ങൾ


രാജസ്ഥാന് നിലവിൽ 11 മത്സരത്തിൽ നിന്ന് 12 പോയിന്റുണ്ട്. അഞ്ചാം സ്ഥാനത്തുള്ള രാജസ്ഥാൻ ശേഷിക്കുന്ന മത്സരങ്ങളിൽ ജയിച്ചാൽ പ്ലേ ഓഫിലെത്തും. അങ്ങനെ വന്നാൽ വെെഭവ് സൂര്യവംശിക്ക് സിക്സർ വേട്ടക്കാരിൽ ഒന്നാം സ്ഥാനത്തെത്താനുള്ള അവസരമുണ്ട്. വെെഭവിന് വെല്ലുവിളി ഉയർത്തുന്നത് സൺറെെസേഴ്സ് ഹെെദരാബാദിന്റെ അഭിഷേക് ശർമയാണ്. ഇന്ത്യയുടെ ടി20 ഓപ്പണറായ അഭിഷേക് 12 മത്സരത്തിൽ നിന്ന് 37 സിക്സുകളാണ് പറത്തിയത്.

ഹെെദരാബാദ് നിലവിൽ മൂന്നാം സ്ഥാനത്തുണ്ട്. ഹെെദരാബാദ്, രാജസ്ഥാൻ എന്നിവരുടെ പ്ലേ ഓഫ് സാധ്യതകൾക്കനുസരിച്ച് സിക്സർ വേട്ടക്കാരിലെ ആദ്യ സ്ഥാനത്തിൽ മാറ്റമുണ്ടാകുമെന്ന് തന്നെ കരുതാം. 10 മത്സരത്തിൽ നിന്ന് 37 സിക്സുകളാണ് മുംബെെ ഇന്ത്യൻസിന്റെ റയാൻ റിക്കിൽട്ടൻ നേടിയത്. മുംബെെ പ്ലേ ഓഫ് കാണാതെ ഇതിനോടകം പുറത്തായിക്കഴിഞ്ഞു. മഹാത്ഭുതങ്ങൾ സംഭവിക്കാത്ത പക്ഷം റിക്കിൽട്ടൻ ഈ റെക്കോഡിൽ തലപ്പത്തെത്തില്ല.
Samayam MalayalamCSK vs LSG IPL 2026: ആരാണ് ആ തീരുമാനം എടുത്തത്? റുതുരാജ് എന്താണ് ചിന്തിക്കുന്നത്; സിഎസ്കെയുടെ തോൽവിയെ വിമർശിച്ച് സെവാ​ഗ്
പഞ്ചാബ് കിങ്സിന്റെ പ്രിയൻഷ് ആര്യ 11 മത്സരത്തിൽ നിന്ന് 32 സിക്സുകളാണ് നേടിയത്. പഞ്ചാബ് അവസാന അഞ്ച് മത്സരത്തിലും തോറ്റതോടെ പ്ലേ ഓഫ് പ്രതീക്ഷ തുലാസിലായിരിക്കുകയാണ്. പഞ്ചാബ് പ്ലേ ഓഫിലേക്കെത്തിയാൽ ഈ റെക്കോഡിൽ മുന്നോട്ട് കയറാനുള്ള അവസരം പ്രിയൻഷിന് മുന്നിലുണ്ട്. ലഖ്നൗ സൂപ്പർ ജയ്ന്റ്സിന്റെ മിച്ചൽ മാർഷ് 12 മത്സരത്തിൽ നിന്ന് 31 സിക്സുകളാണ് നേടിയത്. ലഖ്നൗ പ്ലേ ഓഫ് കാണാതെ പുറത്തായിക്കഴിഞ്ഞു.

ആർസിബി ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചാണ് മുന്നോട്ട് പോകുന്നത്. ആർസിബി നായകനായ രജത് പാട്ടീധാർ 12 മത്സരത്തിൽ നിന്ന് 31 സിക്സുകൾ നേടിയിട്ടുണ്ട്. 12 മത്സരത്തിൽ നിന്ന് 24 സിക്സാണ് രാഹുലിന് നേടാനായിരിക്കുന്നത്.
CSK vs LSG IPL 2026: ലഖ്നൗവിനോട് തോറ്റു, ഇനി സിഎസ്കെ പ്ലേ ഓഫ് കാണില്ലേ? മഞ്ഞപ്പടക്ക് തിരിച്ചടിയായത് ഇക്കാര്യങ്ങൾ

ചെന്നെെ സൂപ്പർ കിങ്സിനായി സഞ്ജു സാംസൺ തകർത്തടിക്കുന്നുണ്ടെങ്കിലും സിക്സർ നേട്ടത്തിൽ ശ്രേയസ് അയ്യരെക്കാളും കെ എൽ രാഹുലിനെക്കാളും താഴെയാണ്. സഞ്ജു സാംസൺ 12 മത്സരത്തിൽ നിന്ന് 23 സിക്സാണ് നേടിയത്. ഇഷാൻ കിഷനും 12 മത്സരത്തിൽ നിന്ന് 23 സിക്സുകൾ നേടി. സിഎസ്കെ പ്ലേ ഓഫിലേക്കെത്താൻ സാധ്യത വിരളമായതിനാൽ സഞ്ജുവിനെ ഇഷാൻ മറികടക്കാനുള്ള സാധ്യതയും ഏറെയാണ്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article