Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•27 Apr 2026, 7:25 americium IST
IPL 2026: കെകെആർ തോൽക്കുമെന്ന് കരുതിയ മത്സരത്തിൽ അത്ഭുത വിജയമാണ് ടീം നേടിയെടുത്തത്. ലഖ്നൗവിന്റെ തട്ടകത്തിൽ സൂപ്പർ ഓവർ ത്രില്ലറിനൊടുവിലാണ് കെകെആർ വിജയം സ്വന്തമാക്കിയത്
ഹൈലൈറ്റ്:
- സൂപ്പർ ഓവറിൽ മിന്നിച്ച് നരെയ്ൻ
- റിങ്കു സിങ്ങാണ് കളിയിലെ താരം
- കെകെആറിന് തുടർച്ചയായ രണ്ടാം ജയം
സുനിൽ നരെയ്ൻ, റിങ്കു സിങ്ധോണിയുടെ പരിക്കിൽ നിർണായക വിവരങ്ങൾ പുറത്ത്
മറുപടിക്കിറങ്ങിയ കെകെആറിനായി ആദ്യ പന്തിൽത്തന്നെ പ്രിൻസ് യാദവിനെ ബൗണ്ടറി പായിച്ച് റിങ്കു സിങ് ടീമിന് വിജയം നേടിക്കൊടുത്തു. റിങ്കു സിങ്ങിന്റെ കിടിലൻ ബാറ്റിങ്ങിലും സുനിൽ നരെയ്ന്റെ സൂപ്പർ ബൗളിങ്ങുമാണ് കെകെആറിന് ജയമൊരുക്കിയത്. സുനിൽ നരെയ്ൻ സൂപ്പർ ഓവറിൽ ഗംഭീര റെക്കോഡുള്ള ബൗളറാണ്. സൂപ്പർ ഓവർ മെയ്ഡൻ ആക്കി ലോക റെക്കോഡിട്ട ബൗളറാണ് നരെയ്ൻ. ഈ മികവ് തന്നൊണ് കെകെആർ ക്യാപ്റ്റനായ അജിൻക്യ രഹാനെ സുനിൽ നരെയ്ന് പന്ത് കൊടുക്കാൻ കാരണം.
ഇതുവരെ സൂപ്പർ ഓവറിൽ 4.2 ഓവർ എറിഞ്ഞ നരെയ്ൻ വെറും 25 റൺസാണ് വഴങ്ങിയത്. ആറ് വിക്കറ്റും വീഴ്ത്തിയ താരത്തിന്റെ ഇക്കോണമി 5.77 ആണെന്നതാണ് ശ്രദ്ധേയം. മറ്റൊരു ബൗളർക്കും സൂപ്പർ ഓവറിൽ ഇത്രയും മികച്ച റെക്കോഡ് അവകാശപ്പെടാൻ സാധിക്കില്ല. നിക്കോളാസ് പുരാനെ സൂപ്പർ ഓവറിൽ ഇറക്കിയത് ലഖ്നൗ കാട്ടിയ ഏറ്റവും വലിയ മണ്ടത്തരമാണ്.
സമീപകാലത്തായി മോശം ഫോമിലുള്ള പുരാൻ സൂപ്പർ ഓവറിൽ ഏറ്റവും നിരാശപ്പെടുത്തിയിട്ടുള്ള താരങ്ങളിലൊരാളാണ്. 0,0,0,1,0 എന്നിങ്ങനെയാണ് പുരാന്റെ സ്കോർ. 10 പന്ത് സൂപ്പർ ഓവർ കളിച്ചപ്പോൾ നേടിയത് ഒരു റൺസ് മാത്രമാണ്. അഞ്ച് തവണ പുറത്താവുകയും ചെയ്തു. ഇത്രയും മോശം റെക്കോഡുള്ള പുരാനെ എന്തിന് വിശ്വസിച്ചു എന്നതാണ് ലഖ്നൗവിനോട് ആരാധകർ ചോദിക്കുന്നത്.
കെകെആറിനെ ഈ വിജയത്തിലേക്കെത്തിച്ചതിന് പിന്നിൽ റിങ്കു സിങ്ങിന്റെ മികവിന് കെെയടിക്കാതെ തരമില്ല. 50 പന്തിൽ 83 റൺസോടെ പുറത്താവാതെ നിന്ന റിങ്കുവിന്റെ ബാറ്റിങ് വെടിക്കെട്ടാണ് കെകെആറിനെ ഭേദപ്പെട്ട സ്കോറിലേക്കെത്തിച്ചത്. അവസാന ഓവറിലെ റിങ്കുവിന്റെ നാല് സിക്സർ പ്രകടനം കെകെആറിന്റെ ജയത്തിൽ നിർണ്ണായകമായി. നാല് ക്യാച്ചുകൾ നേടിയ റിങ്കു സൂപ്പർ ഓവറിലും ഒരു ക്യാച്ച് നേടി. സൂപ്പർ ഓവറിൽ ആദ്യ പന്ത് തന്നെ ബൗണ്ടറി നേടി റിങ്കു ടീമിനെ ജയിപ്പിക്കുകയും ചെയ്തു.
IPL 2026: അത് എങ്ങനെ ഔട്ടാവും? അൻകൃഷ് രഘുവംശിയുടെ പുറത്താകലിൽ വിവാദം കത്തുന്നു; ഋഷഭിനെതിരേ ആരാധക രോഷം
അൻകൃഷ് രഘുവംശി ഫീൽഡിങ് തടസപ്പെടുത്തിയതിന് പുറത്തായതിന് പിന്നാലെ ലഖ്നൗ ക്യാപ്റ്റനായ ഋഷഭ് പന്തിനെതിരേ വിമർശനം ഉയർന്നിരുന്നു. മാന്യത കാട്ടാത്ത ഋഷഭിന്റെ ടീം തോൽവി അർഹിക്കുന്നുണ്ടെന്നാണ് ആരാധകർ പറയുന്നത്. എന്തായാലും കെകെആർ അർഹിച്ച ജയം തന്നെയാണ് നേടിയെടുത്തതെന്ന് പറയാം.






English (US) ·