Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•14 Apr 2026, 9:48 americium IST
IPL 2026: ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്രകടനം ഇന്ത്യൻ ടീം തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നുറപ്പാണ്. പല യുവതാരങ്ങളും ഇത്തവണ കെെയടി നേടുമ്പോഴും പ്രതീക്ഷവെച്ച പല സീനിയർ താരങ്ങളും നിരാശപ്പെടുത്തുകയാണ്
ഹൈലൈറ്റ്:
- സൂര്യകുമാർ യാദവിന് കാര്യങ്ങൾ എളുപ്പമാവില്ല
- അഭിഷേക് ശർമയുടെ സീറ്റും തെറിച്ചേക്കും
- കരുത്തുകാട്ടി യുവതാരങ്ങൾ
രജത് പാട്ടീധാർ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്(ഫോട്ടോസ്- AP)നൂറിന് നൽകിയ ഉപദേശം; റുതുരാജിന് പകരം സഞ്ജു സിഎസ്കെ ക്യാപ്റ്റനാകുമോ?
ഇന്ത്യയുടെ ടി20 നായകന് പഴയ മികവിലേക്കുയരാൻ സാധിക്കുന്നില്ലെന്ന വിമർശനം ഏറെ നാളുകളായി ഉള്ളതാണ്. ടി20 ലോകകപ്പ് കിരീട നേട്ടത്തിലേക്ക് ഇന്ത്യയെ നയിച്ച ക്യാപ്റ്റനാണ് സൂര്യയെങ്കിലും ഇനി അദ്ദേഹത്തിന് നായകനായി മുന്നോട്ട് പോവുക പ്രയാസമായിരിക്കും. നാലാം നമ്പറിൽ സൂര്യക്ക് പകരക്കാരനെ ഇന്ത്യ തേടിയേക്കുമെന്ന് തന്നെയാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്.
സൂര്യയുടെ നാലാം നമ്പറിൽ പ്രധാനമായും നോട്ടമിടുന്നത് ശ്രേയസ് അയ്യരും രജത് പാട്ടീധാറുമാണ്. രണ്ട് പേരും ടി20 ഫോർമാറ്റിൽ മികച്ച റെക്കോഡുള്ളവരും മികച്ച ഫോമിൽ കളിക്കുന്നവരുമാണ്. ശ്രേയസ് അയ്യരെ ഇന്ത്യയുടെ അടുത്ത ടി20 നായകനാക്കണം എന്ന് പറയുന്നവർ ഏറെയാണ്. ഡൽഹി ക്യാപിറ്റൽസിനേയും കൊൽക്കത്ത നെെറ്റ് റെെഡേഴ്സിന്റെ നയിച്ച ശ്രേയസ് നിലവിൽ പഞ്ചാബ് കിങ്സിന്റെ ക്യാപ്റ്റനാണ്.
കെകെആറിനെ കിരീടത്തിലേക്ക് നയിക്കാനും ശ്രേയസിന് സാധിച്ചു. ബാറ്റുകൊണ്ട് മുന്നിൽ നിന്ന് നയിക്കുന്ന ശ്രേയസ് ക്ലാസിക് ആക്രമണോത്സക ശെെലികൊണ്ട് കെെയടി നേടുന്നവനാണ്. ഈ സീസണിലും തരക്കേടില്ലാത്ത പ്രകടനം പുറത്തെടുക്കാൻ ശ്രേയസിന് സാധിക്കുന്നുണ്ട്. നാല് മത്സരത്തിൽ നിന്ന് 137 റൺസാണ് അദ്ദേഹം നേടിയത്. 68.50 ശരാശരിയും 187.67 സ്ട്രെെക്ക് റേറ്റും ശ്രേയസിനുണ്ട്.
എന്നാൽ ശ്രേയസിന് വലിയ പിന്തുണ ഗൗതം ഗംഭീർ ഇതുവരെ നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ ഇനിയും ശ്രേയസിന്റെ കാര്യത്തിൽ എങ്ങനെയാവും ഗംഭീറിന്റെ തീരുമാനം എന്നതാണ് കാത്തിരുന്ന് കാണേണ്ടത്. ശ്രേയസിനെപ്പോലൊരു നായകനേയും ബാറ്റ്സ്മാനേയും മാറ്റി നിർത്തുന്നത് അംഗീകരിക്കാനാവാത്ത കാര്യമാണെങ്കിലും ടീം മാനേജ്മെന്റിന്റെ തീരുമാനം നിർണ്ണായകമാവും.
'അന്ന് കിട്ടിയതാണ്, ഇപ്പോഴിതാ വീണ്ടും'; മുംബൈയുടെ തോൽവി ഹാർദ്ദിക്കിൻ്റെ ക്യാപ്റ്റൻസി ശരാശരിയ്ക്കും താഴെയെന്ന് അശ്വിൻ
ആർസിബിയുടെ നായകനായ രജത് പാട്ടീധാർ ഏറെ നാളുകളായി ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ നേടിയെടുക്കുന്നു. ഇന്ത്യൻ ടീമിൽ കാര്യമായ അവസരം ലഭിക്കാത്ത രജത് ഇത്തവണ പ്രകടന മികവിലൂടെ എല്ലാവരേയും ഞെട്ടിക്കുകയാണ്. നാല് മത്സരത്തിൽ നിന്ന് 195 റൺസാണ് താരം നേടിയത്. 214.28 സ്ട്രെെക്ക് റേറ്റിലാണ് രജത് മിന്നിക്കുന്നത് എന്നതാണ് എടുത്തു പറയേണ്ട കാര്യം.
ഇവരിലൊരാൾ ഇന്ത്യയുടെ ടി20 ടീമിന്റെ മധ്യനിരയിലേക്കെത്താൻ സാധ്യതകളേറെയാണ്. അത് ആരാവും എന്നതാണ് കാത്തിരുന്ന് കാണേണ്ടത്. എന്തായാലും ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളും ഇവരെ സംബന്ധിച്ച് നിർണ്ണായകമാണ്. ശക്തമായ തിരിച്ചുവരവ് നടത്തി സീറ്റ് നിലനിർത്താൻ സൂര്യകുമാർ യാദവിന് സാധിക്കുമോയെന്നതും കാത്തിരുന്ന് കാണാം.









English (US) ·