Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•20 Apr 2026, 9:47 p.m. IST
IPL 2026: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ തകർപ്പൻ ബാറ്റിങ് പ്രകടനത്തോടെ തിലക് വർമ തിരിച്ചുവരവ് അറിയിച്ചിരിക്കുകയാണ്. ഗുജറാത്ത് ടെെറ്റൻസിനെതിരേ കലക്കൻ സെഞ്ചുറിയാണ് തിലക് നേടിയത്
ഹൈലൈറ്റ്:
- മുംബെെ 5 വിക്കറ്റിന് 199
- മുംബെെയുടെ രക്ഷകനായി തിലക്
- ചരിത്ര റെക്കോഡിൽ തിലക്
തിലക് വർമ(ഫോട്ടോസ്- ANI)സഞ്ജുവിൻ്റെ മിന്നൽ നീക്കം, അഭിഷേക് പുറത്ത്; ആരും പ്രതീക്ഷിക്കാത്ത പുറത്താകൽ
എന്നാൽ പിന്നീടുള്ള 23 പന്തിൽ തിലകിന്റെ ബാറ്റിങ് വെടിക്കെട്ടായിരുന്നുവെന്ന് പറയാം. 82 റൺസാണ് 23 പന്തിൽ നിന്ന് തിലക് അടിച്ചെടുത്തത്. തിലകിന്റെ ഐപിഎല്ലിലെ ഉയർന്ന സ്കോറാണിത്. നിർണ്ണായക സമയത്ത് ഈ സെഞ്ചുറി പ്രകടനം ഉണ്ടായി എന്നതാണ് എടുത്തു പറയേണ്ടത്. സെഞ്ചുറിയോടെ തിലക് വർമ ചരിത്ര റെക്കോഡിലും പേര് ചേർത്തു. മുംബെെ ഇന്ത്യൻസിനായി ഐപിഎല്ലിൽ ഒരു താരം നേടുന്ന വേഗ സെഞ്ചുറിയിൽ ഒന്നാം സ്ഥാനത്തേക്കെത്താൻ തിലകിനായി. 45 പന്തിൽ ഈ നേട്ടത്തിലെത്തിയ തിലക് സനത് ജയസൂര്യക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ്.
ഇന്ത്യയുടെ ടി20 ടീമിലെ തിലകിന്റെ സ്ഥാനമടക്കം ചോദ്യം ചെയ്യപ്പെട്ടിരുന്ന അവസ്ഥയിലാണ് ഇപ്പോൾ നിർണ്ണായക സെഞ്ചുറി പ്രകടനം ഉണ്ടാവുന്നത്. തിലകിന്റെ ബാറ്റിങ് കരുത്തിൽ ഗുജറാത്ത് ടെെറ്റൻസിനെതിരേ 5 വിക്കറ്റിന് 199 റൺസെടുക്കാൻ മുംബെെക്കായി. തിലക് ഒഴികെ മറ്റാർക്കും മുംബെെ നിരയിൽ തിളങ്ങാനായില്ലെന്നതാണ് എടുത്തു പറയേണ്ടത്. ക്വിന്റൻ ഡീകോക്ക് 11 പന്തിൽ 13 റൺസെടുത്ത് പുറത്തായി. അരങ്ങേറ്റ താരം ഡാനിഷ് മലേവർ നാല് പന്തിൽ രണ്ട് റൺസെടുത്താണ് മടങ്ങിയത്.
നമാൻ ധിർ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. 32 പന്തിൽ ആറ് ഫോറും ഒരു സിക്സും ഉൾപ്പെടെ 45 റൺസെടുത്താൻ നമാന് സാധിച്ചു. സൂര്യകുമാർ യാദവ് നിരാശപ്പെടുത്തുന്ന പ്രകടനം തുടരുകയാണ്. 10 പന്തിൽ 15 റൺസാണ് സൂര്യകുമാറിന് നേടാനായത്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്കും ബാറ്റുകൊണ്ട് കാര്യമായ പ്രകടനം നടത്താൻ സാധിക്കുന്നില്ല. 16 പന്തിൽ 15 റൺസാണ് ഹാർദിക് നേടിയത്.
IPL 2026: ഐപിഎല്ലിൽ ബാറ്റിങ് വെടിക്കെട്ട്, ഇന്ത്യൻ ടീമിലെത്തിയാലും ഇതേ ശെെലിയോ? വെെഭവ് സൂര്യവംശി പറയുന്നത് ഇങ്ങനെ
ഡെത്തോവറിൽ പ്രതീക്ഷിച്ചപോലെ റൺസുയർത്താൻ ഹാർദിക്കിന് സാധിക്കാതെ പോയി. മുംബെെയെ സംബന്ധിച്ച് ഇനിയുള്ള എല്ലാ മത്സരങ്ങളും വളരെ നിർണ്ണായകമാണ്. പ്ലേ ഓഫ് സാധ്യത നിലനിർത്താനും അവസാന സ്ഥാനക്കാരിൽ നിന്ന് മുന്നോട്ട് കയറാനും തുടർ ജയങ്ങൾ മുംബെെക്ക് അത്യാവശ്യമാണെന്ന് തന്നെ പറയാം.








English (US) ·