​IPL 2026: സെഞ്ചുറിയോടെ പടനയിച്ച് സഞ്ജു, ബൗളർമാരും മിന്നിച്ചു; ഡൽഹിയെ തകർത്ത് സിഎസ്കെ വിജയവഴിയിൽ

1 month ago 11

ഹൈലൈറ്റ്:

  • സഞ്ജു സാംസണ് സെഞ്ചുറി
  • സിഎസ്കെയുടെ ബൗളിങ് നിര ഫോമിലേക്കെത്തി
  • സീസണിൽ സിഎസ്കെയ്ക്ക് ആദ്യ ജയം

sanju samson, csk vs dcസഞ്ജു സാംസൺ, സിഎസ്കെ (Photo: AP, ANI)(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ ചെന്നെെ സൂപ്പർ കിങ്സ് വിജയവഴിയിൽ‌. മൂന്ന് തോൽവികൾക്ക് ശേഷമാണ് സിഎസ്കെ ആദ്യ ജയം നേടുന്നത്. കരുത്തരായ ഡൽഹി ക്യാപിറ്റൽസിനെ 23 റൺസിനാണ് സിഎസ്കെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്കെ 2 വിക്കറ്റിന് 212 റൺസെടുത്തപ്പോൾ ഡൽഹി 189ന് ഓൾഔട്ടായി. സിഎസ്കെയ്ക്കായി സഞ്ജു സാംസൺ സെഞ്ചുറിയും ജാമി ഓവർട്ടൻ നാല് വിക്കറ്റ് പ്രകടനവും നടത്തി.ആദ്യം ബാറ്റ് ചെയ്യാനെത്തിയ ചെന്നെെ സൂപ്പർ കിങ്സിന് ഭേദപ്പെട്ട തുടക്കമാണ് ഡൽഹിക്കെതിരേ ലഭിച്ചത്. ഒന്നാം വിക്കറ്റിൽ 62 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കാൻ സഞ്ജു സാംസണും റുതുരാജ് ഗെയ്ക് വാദിനും സാധിച്ചു. ആംഗർ റോളിൽ കളിക്കാനാണ് ക്യാപ്റ്റൻ റുതുരാജ് ഗെയ്ക് വാദ് ശ്രമിച്ചത്. 18 പന്തിൽ ഒരു ഫോറടക്കം 15 റൺസെടുത്ത റുതുരാജാണ് ആദ്യം പുറത്തായത്.

കെകെആറിനെ തരിപ്പണമാക്കിയ മുകുൾ ചൗധരി ആരാണ്?


83.33 സ്ട്രെെക്ക് റേറ്റിൽ കളിച്ച റുതുരാജിനെ അക്ഷർ പട്ടേലാണ് മടക്കിയത്. രണ്ടാം വിക്കറ്റിൽ സഞ്ജു സാംസണും ആയുഷ് മാത്രെയും ചേർന്ന് നിർണ്ണായക കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. മോശം ഫോമിലായിരുന്ന സഞ്ജു താളം കണ്ടെത്തിയതോടെ റണ്ണൊഴുകി. മാത്രയും തല്ലിത്തകർത്താണ് മുന്നോട്ട് പോയത്.

113 റൺസ് കൂട്ടുകെട്ടിലേക്ക് എത്തിയതിന് പിന്നാലെ ആയുഷ് മാത്രെ റിട്ടേർഡ് ഔട്ടായി. 36 പന്തിൽ മൂന്ന് ഫോറും നാല് സിക്സും ഉൾപ്പെടെ 59 റൺസാണ് മാത്രെ നേടിയത്. അവസാന ഓവറുകളിൽ റൺസുയർത്താൻ മാത്രക്ക് സാധിക്കാതെ പോയതിനാലാണ് താരത്തെ റിട്ടേർഡ് ഔട്ടായി തിരികെ വിളിച്ചത്. സഞ്ജു സാംസൺ കിടിലൻ സെഞ്ചുറിയോടെ കളം നിറഞ്ഞു.
Samayam MalayalamIPL 2026: ഇതുവരെ കപ്പില്ല, പക്ഷെ മറ്റൊരു ടീമിനും ഇല്ലാത്ത റെക്കോഡിട്ട് പഞ്ചാബ്; ഹെെദരാബാദിനെ തകർത്ത് നേടിയത് അപൂർവ്വ നേട്ടം
52 പന്തിലാണ് സഞ്ജു സിഎസ്കെ ജഴ്സിയിലെ ആദ്യ സെഞ്ചുറി നേടിയത്. 56 പന്തിൽ 115 റൺസോടെ സഞ്ജു പുറത്താവാതെ നിന്നു. 15 ഫോറും 4 സിക്സുമാണ് മലയാളി താരം നേടിയത്. 205.36 സ്ട്രെെക്ക് റേറ്റിലാണ് സഞ്ജുവിന്റെ ഗംഭീര പ്രകടനം. ഡെത്തോവറിൽ ബാറ്റ് ചെയ്യാനെത്തിയ ശിവം ദുബെ നിർണ്ണായക റൺസ് നേടി.

10 പന്തിൽ രണ്ട് ഫോറും ഒരു സിക്സും ഉൾപ്പെടെ 20 റൺസാണ് ദുബെ നേടിയത്. ഇതോടെ 20 ഓവറിൽ രണ്ട് വിക്കറ്റിന് 212 എന്ന മികച്ച സ്കോർ ചെപ്പോക്കിൽ നേടിയെടുക്കാൻ സിഎസ്കെയ്ക്ക് സാധിച്ചു. ഡൽഹിക്കായി അക്ഷർ പട്ടേൽ മാത്രമാണ് വിക്കറ്റ് നേടിയത്.
IPL 2026: ശ്രേയസിന്റെ ക്യാപ്റ്റൻസി ഗംഭീരം, എസ്ആർഎച്ചിന്റെ വെടിക്കെട്ടിനെ പൂട്ടിയത് ഇങ്ങനെ; ശശാങ്കിന്റെ ബൗളിങ്ങിന് കെെയടി

മറുപടിക്കിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് തുടക്കം മുതൽ പിഴച്ചു. കെ എൽ രാഹുലാണ് ആദ്യം പുറത്തായത്. 10 പന്തിൽ‌ 2 ഫോറും 1 സിക്സും ഉൾപ്പെടെ 18 റൺസ് നേടിയ രാഹുലിനെ ഖലീൽ അഹമ്മദാണ് മടക്കിയത്. ക്യാപ്റ്റൻ അക്ഷർ പട്ടേൽ 2 പന്തിൽ 1 റൺസെടുത്ത് മടങ്ങി.


പതും നിസങ്ക കാമിയോ കാഴ്ചവെച്ചു. 24 പന്തിൽ 5 ഫോറും 2 സിക്സും ഉൾപ്പെടെ 41 റൺസെടുത്ത നിസങ്കയെ അൻഷുൽ കാംബോജ് മടക്കി. മാച്ച് വിന്നർ താരം സമീർ റിസ്വി നിരാശപ്പെടുത്തി. 9 പന്തിൽ ഒരു ഫോറടക്കം ആറ് റൺസെടുത്താണ് റിസ്വിയുടെ മടക്കം. ഇതോടെ എട്ട് ഓവറിൽ നാല് വിക്കറ്റിന് 76 എന്ന നിലയിലേക്ക് ഡൽഹി തകർന്നു.

ഡേവിഡ് മില്ലറും ട്രിസ്റ്റൻ സ്റ്റബ്സും ഡൽഹിക്ക് പ്രതീക്ഷ നൽകി. എന്നാൽ 14 പന്തിൽ ഓരോ സിക്സും ഫോറും ഉൾപ്പെടെ 17 റൺസ് നേടിയ ഡേവിഡ് മില്ലറെ ജാമി ഓവർട്ടൻ ക്ലീൻ ബൗൾഡ് ചെയ്തതോടെ ഡൽഹിയുടെ നില പരുങ്ങലിലായി. ഇംപാക്ട് പ്ലയറായെത്തിയ അശുതോഷ് ശർമ ഡൽഹിക്ക് പ്രതീക്ഷ നൽകി. എന്നാൽ 10 പന്തിൽ ഒരു ഫോറും രണ്ട് സിക്സും ഉൾപ്പെടെ 19 റൺസെടുത്ത അശുതോഷിനെ നൂർ അഹമ്മദ് പുറത്താക്കി. ആക്വിബ് നബിയെ (4) ജാമി ഓവർട്ടനും മടക്കി.

ട്രിസ്റ്റൻ സ്റ്റബ്സ് നന്നായി പൊരുതിയെങ്കിലും വിജയത്തിലേക്ക് എത്തിക്കാനായില്ല. 38 പന്തിൽ 60 റൺസാണ് സ്റ്റബ്സിന് നേടാനായത്. നാല് ഫോറും 3 സിക്സും പറത്തിയ താരത്തെ ജാമി ഓവർട്ടനാണ് മടക്കിയത്. കുൽദീപ് യാദവിനെ (4) അൻഷുൽ കാംബോജ് മടക്കി. അവസാന പന്തിൽ ലൂങ്കി എൻഗിഡിയേയും (3) അൻഷുൽ പുറത്താക്കിയതോടെ 189 റൺസിൽ ‍ഡൽഹി ഓൾഔട്ടായി. സിഎസ്കെയ്ക്കായി ജാമി ഓവർട്ടൻ നാലും അൻഷുൽ കാംബോജ് മൂന്നും ഖലീൽ അഹമ്മദും ഗുർജപ്നീത് സിങ്ങും നൂർ അഹമ്മദും ഓരോ വിക്കറ്റും വീഴ്ത്തി.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article