Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•22 May 2026, 6:54 americium IST
IPL 2026: എംഎസ് ധോണി നായകസ്ഥാനത്ത് നിന്ന് മാറിയ ശേഷമുള്ള സിഎസ്കെയുടെ പ്രകടനം നിലവാരം കാട്ടുന്നതല്ല. പരിശീലകനെന്ന നിലയിൽ സ്റ്റീഫൻ ഫ്ളമിങ് തീർത്തും നിരാശപ്പെടുത്തിയെന്നതാണ് വസ്തുത
ഹൈലൈറ്റ്:
- സിഎസ്കെയിൽ വമ്പൻ പൊളിച്ചെഴുത്ത് ഉറപ്പ്
- സഞ്ജു നായകസ്ഥാനത്തേക്കെത്തും
- ഫ്ളമിങ്ങിന് പകരം പുതിയ പരിശീലകൻ വന്നേക്കും
സ്റ്റീഫൻ ഫ്ളമിങ്, രാഹുൽ ദ്രാവിഡ്(ഫോട്ടോസ്- ANI)രോഹിത്തിന് ലോകകപ്പ് കളിക്കാനാവില്ലേ? ബിസിസി ഐക്ക് കടുത്തഅതൃപ്തി ഓപ്പണിങ് നോട്ടമിട്ട് സഞ്ജുവും ഇഷാനും
രാഹുൽ ദ്രാവിഡ്
ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്കെത്തിച്ച പരിശീലകനും മുൻ രാജസ്ഥാൻ റോയൽസ് പരിശീലകനുമായ രാഹുൽ ദ്രാവിഡാണ് സിഎസ്കെയ്ക്ക് പരിഗണിക്കാവുന്നവരിലൊരാളാണ്. അടുത്ത സീസണിൽ സഞ്ജു സാംസൺ സിഎസ്കെയുടെ നായകനാവുമെന്ന് ഏറെക്കുറെ ഉറപ്പാണ്. അങ്ങനെയാണെങ്കിൽ ദ്രാവിഡിനെ പരിശീലകനാക്കുന്നതിനോട് സഞ്ജു എതിർപ്പ് പ്രകടിപ്പിക്കാൻ സാധ്യതയുണ്ട്.
കാരണം രാജസ്ഥാൻ റോയൽസിൽ ദ്രാവിഡ് എടുത്ത ഏകാധിപത്യ നിലപാടിനോടുള്ള എതിർപ്പ് സഞ്ജു രാജസ്ഥാൻ വിടാനുള്ള കാരണങ്ങളിലൊന്നാണ്. സിഎസ്കെയിലും ഇത് ആവർത്തിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ സഞ്ജുവിന്റെ തീരുമാനം സിഎസ്കെ മാനേജ്മെന്റ് പരിഗണിച്ചേക്കും. എന്നാൽ അനുഭവസമ്പത്തുള്ള ദ്രാവിഡ് സിഎസ്കെയെ സംബന്ധിച്ച് പരിഗണിക്കാവുന്ന ഏറ്റവും മികച്ച പരിശീലകരിലൊരാളാണ്.
രവി ശാസ്ത്രി
മുൻ ഇന്ത്യൻ പരിശീലകനായിരുന്ന രവി ശാസ്ത്രിയേയും സിഎസ്കെയ്ക്ക് പരിഗണിക്കാവുന്നതാണ്. രവി ശാസ്ത്രിയും സഞ്ജുവും അടുത്ത ബന്ധമാണുള്ളത്. സഞ്ജുവിനെ പിന്തുണക്കുന്ന പരിശീലകനാണ് ശാസ്ത്രി. താരങ്ങൾക്ക് സ്വാതന്ത്ര്യം നൽകുന്ന പരിശീലകനെന്ന നിലയിലും പരീക്ഷണം നടത്താൻ മടിയില്ലാത്ത പരിശീലകനെന്ന നിലയിലും ശാസ്ത്രിയെ സിഎസ്കെയ്ക്ക് പരിഗണിക്കാവുന്നതാണ്. ടീമിൽ വലിയ അഴിച്ചുപണി നടക്കാൻ സാധ്യതയുള്ളതിനാൽ ശാസ്ത്രിയെപ്പോലൊരു പരിശീലകനെ കൊണ്ടുവരുന്നത് സിഎസ്കെയ്ക്ക് ഗുണകരമായി മാറിയേക്കും.
ആദം ഗിൽക്രിസ്റ്റ്
മുൻ ഓസ്ട്രേലിയൻ നായകനും വിക്കറ്റ് കീപ്പറും ഐപിഎല്ലിൽ കിരീടം നേടിയിട്ടുള്ള ക്യാപ്റ്റനുമായ ആദം ഗിൽക്രിസ്റ്റിനെ പരിശീലകനായി കൊണ്ടുവന്ന് സിഎസ്കെയ്ക്ക് പരീക്ഷണം നടത്താവുന്നതാണ്. താരങ്ങളോട് വലിയ സൗഹൃദം പുലർത്തുന്ന ഗില്ലി ഇതുവരെ പരിശീലക റോളിലേക്ക് ഇറങ്ങിയിട്ടില്ല.
CSK vs GT IPL 2026: സഞ്ജു സാക്ഷി, തല്ലിത്തകർത്ത് ശുഭ്മാൻ ഗിൽ; കോഹ്ലിയെ പിന്നിലാക്കി വമ്പൻ നേട്ടം, ഇന്ത്യ ടി20യിലേക്ക് തിരിച്ചു വിളിക്കുമോ?
എന്നാൽ പരിശീലകനെന്ന നിലയിൽ ശോഭിക്കാൻ കഴിവുള്ളയാളാണ് ഗിൽക്രിസ്റ്റ്. റിക്കി പോണ്ടിങ്ങും മാത്യു ഹെയ്ഡനും ജസ്റ്റിൻ ലാംഗറുമെല്ലാം ഐപിഎല്ലിൽ മികവ് കാട്ടുന്ന ഓസീസ് പരിശീലകരാണ്. ഈ പട്ടികയിലേക്ക് ഗിൽക്രിസ്റ്റിനെ കൊണ്ടുവരാൻ സിഎസ്കെയ്ക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
ബ്രണ്ടൻ മക്കല്ലം
മുൻ ന്യൂസീലൻഡ് നായകനും ഇംഗ്ലണ്ട് പരിശീലകനുമായ ബ്രണ്ടൻ മക്കല്ലത്തെ സിഎസ്കെയ്ക്ക് പരിശീലകനായി പരിഗണിക്കാവുന്നതാണ്. നേരത്തെ ഐപിഎല്ലിൽ പരിശീലക റോളിൽ പ്രവർത്തിച്ചിട്ടുള്ളയാളാണ് മക്കല്ലം. ആക്രമണോത്സക വെടിക്കെട്ട് ബാറ്റിങ്ങിനെ പ്രോത്സാഹിപ്പിക്കുന്ന മക്കല്ലം മുൻ സിഎസ്കെ താരം കൂടിയായതിനാൽ ടീമിലെ സാഹചര്യവും നന്നായി അറിയാം. സഞ്ജു സാംസണെപ്പോലെ വെടിക്കെട്ട് ബാറ്റിങ് നടത്തുന്ന താരത്തിന് മക്കല്ലത്തെപ്പോലൊരു മികച്ച പരിശീലകനെ ലഭിച്ചാൽ അത് ഗുണകരമാകാൻ സാധ്യത കൂടുതലാണ്.








English (US) ·