IPL 2026: ഹാർദിക് പാണ്ഡ്യ മുംബെെ വിട്ടേക്കും, ഇനി സിഎസ്കെയിലോ? ​ഗുജറാത്തിന് വേണ്ട; സാധ്യതകൾ പരിശോധിക്കാം

3 weeks ago 5

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam11 May 2026, 9:48 americium IST

IPL 2026: ഹാർദിക് പാണ്ഡ്യയെ സംബന്ധിച്ച് ഈ സീസൺ മറക്കാൻ ആ​ഗ്രഹിക്കുന്ന അധ്യായമാണ്. ബാറ്റ്സ്മാനെന്ന നിലയിലും ബൗളറെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ഹാർദിക് തികഞ്ഞ പരാജയമായി മാറിയെന്ന് തന്നെ പറയാം

ഹൈലൈറ്റ്:

  • മുംബെെ ഇന്ത്യൻസ് പ്ലേ ഓഫ് കാണാതെ പുറത്ത്
  • ഹാർദിക്കിനെ മുംബെെ ഒഴിവാക്കിയേക്കും
  • വലിയ പൊളിച്ചെഴുത്തിന് മുംബെെ ഇന്ത്യൻസ്
hardik pandyaഹാർദിക് പാണ്ഡ്യ(ഫോട്ടോസ്- TOI.in)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ മുംബെെ ഇന്ത്യൻസിന്റെ പ്രതീക്ഷകൾ അവസാനിച്ചിരിക്കുകയാണ്. ആർസിബിയോട് അവസാന പന്തിൽ തോൽവി നേരിട്ട മുംബെെക്ക് ഇനി പ്ലേ ഓഫിലേക്ക് എത്താൻ ആകില്ല. ആറാം കിരീട മോഹത്തോടെ ഇറങ്ങിയ മുംബെെക്ക് ഇത്തവണ തൊട്ടതെല്ലാം പിഴച്ചു. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്കും വലിയ തിരിച്ചടിയാകുന്ന പുറത്താകലാണ് ഇത്തവണ ടീമിന് നേരിട്ടിരിക്കുന്നത്.മുംബെെ ഇന്ത്യൻസിന്റെ പുറത്താകലിന് പിന്നാലെ ഹാർദിക് പാണ്ഡ്യ ടീം വിടാനുള്ള സാധ്യതയും ഏറെയാണ്. അവസാന രണ്ട് മത്സരത്തിലും മുംബെെയെ സൂര്യകുമാർ യാദവ് നയിച്ചത് ഇതിന്റെ തെളിവായി വേണം കണക്കാക്കാൻ. ഹാർദിക്കിന് അസുഖമാണെന്ന് മുംബെെ പറയുമ്പോഴും അദ്ദേഹത്തിന്റെ ശരീര ഭാഷയിൽ അത് കാണുന്നില്ല. ഇനിയൊരവസരം ഹാർദിക്കിന് നൽകാൻ മുംബെെ ടീം മാനേജ്മെന്റ് തയ്യാറായേക്കില്ല.

സഞ്ജു സാംസണ് പിന്തുണ ഉയരുന്നു, ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കാൻ ​ഗംഭീറിന് താൽപര്യമില്ല,


ഹാർദിക് മുംബെെ വിട്ടാൽ എങ്ങോട്ടാവും പോവുകയെന്ന ചർച്ചകൾ ഇതിനോടകം ആരംഭിച്ച് കഴിഞ്ഞു. ഹാർദിക് സിഎസ്കെയിലേക്ക് പോകുമെന്ന തരത്തിലുള്ള ചർച്ചകളാണ് കൂടുതൽ സജീവം. എന്നാൽ ഹാർദിക് ഇത്തരമൊരു കൂടുമാറ്റം നടത്താനുള്ള സാധ്യതകൾ പരിശോധിക്കാം. സിഎസ്കെയിലേക്ക് ഹാർദിക്കിന് കൂടുമാറ്റം നടത്തുക പ്രയാസമുള്ള കാര്യമായിരിക്കില്ല.

പക്ഷെ ഹാർദിക്കിന്റെ നിലപാട് ഇക്കാര്യത്തിൽ നിർണ്ണായകമാവും. നായകസ്ഥാനം മോഹിച്ച് ഹാർദിക്കിന് സിഎസ്കെയിലേക്കെത്താൻ സാധിക്കില്ല. കാരണം നിലവിൽ റുതുരാജ് ഗെയ്ക് വാദാണ് സിഎസ്കെയുടെ ക്യാപ്റ്റൻ. പിന്നാലെ സഞ്ജു സാംസണുമുണ്ട്. അതുകൊണ്ടുതന്നെ ഹാർദിക് പാണ്ഡ്യക്ക് സിഎസ്കെയുടെ ക്യാപ്റ്റൻ സ്ഥാനം ലഭിക്കില്ല. എന്നാൽ സിഎസ്കെയ്ക്ക് ഹാർദിക്കിനെപ്പോലൊരു ഓൾറൗണ്ടറെ ആവശ്യമാണ്.
Samayam MalayalamMI vs RCB: 0, 0, തുടർച്ചയായ രണ്ടാം മത്സരത്തിലും വിരാട് കോഹ്ലി ഡക്ക്; ചേസ് മാസ്റ്ററെ ​ഗോൾഡൻ ഡക്കാക്കി ദീപക് ചഹാർ
എംഎസ് ധോണി ഇനി കളിക്കാൻ സാധ്യതയില്ലാത്തതിനാൽ ഫിനിഷർ റോളിലേക്കാൻ ഹാർദിക്കിനെപ്പോലൊരു താരത്തെ സിഎസ്കെ നോട്ടമിട്ടേക്കും. സാം കറനെ കെെവിട്ട സിഎസ്കെ ജാമി ഓവർട്ടനിൽ വിശ്വാസം അർപ്പിച്ചാണ് ഈ സീസണിൽ മുന്നോട്ട് പോകുന്നത്. എന്നാൽ അടുത്ത സീസൺ മുന്നിൽക്കണ്ട് നോക്കുമ്പോൾ ഹാർദിക്കിനെപ്പോലൊരാളെ സിഎസ്കെയ്ക്ക് ആവശ്യമാണ്. ഇത്തരമൊരു കൂടുമാറ്റം ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ഹാർദിക് മുംബെെ വിട്ടാൽ ഗുജറാത്ത് ടെെറ്റൻസിലേക്ക് മടങ്ങിപ്പോകുമോയെന്ന ചോദ്യവും ആരാധകർ ഉയർത്തുന്നുണ്ട്. ഹാർദിക് ഗുജറാത്തിനെ കിരീടത്തിലേക്കെത്തിക്കുകയും തൊട്ടടുത്ത സീസണിൽ ഫെെനൽ കളിപ്പിക്കുകയും ചെയ്ത ക്യാപ്റ്റനാണ്. എന്നാൽ മുംബെെ ഇന്ത്യൻസിലേക്ക് അപ്രതീക്ഷിതമായി ഹാർദിക് കൂടുമാറുകയായിരുന്നു. ഇനി ഗുജറാത്ത് ഹാർദിക്കിനെ ടീമിലേക്ക് തിരികെ വിളിക്കാൻ സാധ്യത വിരളമാണ്.

IPL 2026: തീയായി ഭുവി, സൂര്യകുമാറിനെ ഗോൾഡൻ ഡക്കാക്കി; രോഹിത്തും റിക്കിൽറ്റനും വീണു; ഭുവനേശ്വറിനെ ഇന്ത്യ തിരികെ വിളിക്കുമോ?

ശുഭ്മാൻ ഗില്ലിന് കീഴിലാണ് നിലവിൽ‌ ഗുജറാത്ത് ടെെറ്റൻസ് കളിക്കുന്നത്. മികച്ച പ്രകടനം പുറത്തെടുക്കാനും ടീമിന് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഗുജറാത്ത് ഇനി ഹാർദിക്കിനെ ടീമിലേക്കെടുക്കാൻ സാധ്യതയില്ല. ഇനി നായകസ്ഥാനത്തേക്ക് എത്താനാണെങ്കിൽ മൂന്ന് ടീമുകളാണ് ഹാർദിക്കിന് തിരഞ്ഞെടുക്കാൻ സാധിക്കുക. അതിൽ ഒന്നാമത്തെ ടീം കൊൽക്കത്ത നെെറ്റ് റെെഡേഴ്സാണ്.

കെകെആർ അജിൻക്യ രഹാനെക്ക് കീഴിൽ പ്രയാസപ്പെടുന്നതിൽ അടുത്ത സീസണിൽ പുതിയ നായകനെ കെകെആറിന് വേണം. ഈ സീറ്റ് ഹാർദിക്കിന് നോട്ടമിടാം. ഡൽഹി ക്യാപിറ്റൽസിനും ലഖ്നൗ സൂപ്പർ ജയ്ന്റിസിനും അടുത്ത സീസണിൽ പുതിയ നായകന്മാരെ ആവശ്യമാണ്. അക്ഷർ പട്ടേലിന്റേയും ഋഷഭ് പന്തിന്റേയും നായകസ്ഥാനം പോകാൻ സാധ്യത കൂടുതലാണ്. ഇവരുടെ പകരക്കാരനാവാൻ ഹാർദിക്കിന് ശ്രമിക്കാം. എന്തായാലും ഹാർദിക്കിന്റെ കൂടുമാറ്റം ഏറെക്കുറെ ഉറപ്പാണെന്ന് തന്നെ പറയാം.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article