നിലവിൽ മുംബെെ ഇന്ത്യൻസ് നായകനായ ഹാർദിക് അടുത്ത സീസണിൽ ചെന്നെെ സൂപ്പർ കിങ്സിനായി കളിക്കുമെന്നാണ് റിപ്പോർട്ട്. സിഎസ്കെയിലേക്ക് ഹാർദിക് പാണ്ഡ്യ കൂടുമാറ്റം നടത്തുന്നത് താരത്തിന് ഗുണകരമായി മാറുമോ?. ഹാർദിക് സിഎസ്കെയിലേക്കെത്തിയാലുള്ള ഗുണങ്ങളും ദോഷങ്ങളും പരിശോധിക്കാം.
ആറാം ലോകകപ്പിന് റൊണാൾഡോ; മെസിക്കും അവകാശപ്പെടാനില്ലാത്ത റെക്കോഡിലേക്ക് സിആർ7!
സിഎസ്കെയ്ക്ക് മികച്ചൊരു ഓൾറൗണ്ടർ വേണം
ചെന്നെെ സൂപ്പർ കിങ്സിന് അടുത്ത സീസണിൽ മികച്ചൊരു പേസ് ഓൾറൗണ്ടറെ ആവശ്യമാണ്. നിലവിൽ ജാമി ഓവർട്ടനെന്ന വിദേശ ഓൾറൗണ്ടറെ ആശ്രയിച്ചാണ് സിഎസ്കെ മുന്നോട്ട് പോകുന്നത്. ഹാർദിക്കിനെപ്പോലൊരു പേസ് ഓൾറൗണ്ടർ വന്നാൽ സിഎസ്കെയുടെ ബാറ്റിങ് നിരയിലും ബൗളിങ് നിരയിലും അത് വലിയ മാറ്റം ഉണ്ടാക്കും. നിലവിൽ സിഎസ്കെയുടെ മധ്യനിര ബാറ്റിങ് അൽപ്പം ദുർബലമാണ്. ഹാർദിക്കിനെപ്പോലൊരു താരം ഫിനിഷർ റോളിലുണ്ടായാൽ അത് സിഎസ്കെയ്ക്ക് വലിയ ആശ്വാസമാവും.
പവർപ്ലേയിലും ഡെത്തോവറിലും ഒരുപോലെ ഉപയോഗിക്കാവുന്ന ബൗളറാണ് ഹാർദിക് പാണ്ഡ്യ. പന്തുകൊണ്ട് നിരവധി തവണ മാച്ച് വിന്നിങ് പ്രകടനങ്ങൾ നടത്താൻ ഹാർദിക്കിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഹാർദിക്കിനെപ്പോലൊരു താരം വരുന്നത് ടീമിനെ സംബന്ധിച്ച് വലിയ കരുത്താകുമെന്നുറപ്പ്.
IPL 2026: എല്ലാ പ്രശംസയും വെെഭവിന്, ജയ്സ്വാളിന്റെ വിലപോയി; രാജസ്ഥാൻ വിട്ട് മുംബെെയിൽ ചേരൂ, നിർദേശവുമായി റായുഡു
ഫിറ്റ്നസും ഫോമും ആശങ്ക
ഹാർദിക് പാണ്ഡ്യ മികച്ച താരമാണെങ്കിലും സമീപകാലത്തായുള്ള താരത്തിന്റെ മോശം ഫോമും ഇടക്കിടെ ഉണ്ടാകുന്ന ഫിറ്റ്നസ് പ്രശ്നങ്ങളും സിഎസ്കെയെ ആശങ്കപ്പെടുത്തുന്നു. മുംബെെ ഇന്ത്യൻസിനൊപ്പം വെറും ഷോ മാത്രമായി ഹാർദിക് മാറി. പന്തെടുത്തപ്പോഴെല്ലാം 10 ന് മുകളിലായിരുന്നു ഇക്കോണമി. ബാറ്റുകൊണ്ടും ഒന്നും ചെയ്യാനായില്ല. അതുകൊണ്ടുതന്നെ ഹാർദിക്കിന്റെ മോശം ഫോം സിഎസ്കെയെ ഒന്ന് ചിന്തിപ്പിക്കുന്നതാണ്. സിഎസ്കെയിൽ നായകസ്ഥാനമില്ലാതെ ഹാർദിക് കളിക്കാൻ തയ്യാറാവുമോയെന്നതും കണ്ടറിയേണ്ടതാണ്.
സഹതാരങ്ങളോട് ഹാർദിക്കിന് മികച്ച ബന്ധമില്ല
ഹാർദിക് പാണ്ഡ്യ സഹതാരങ്ങൾക്ക് വലിയ വില നൽകുന്ന താരമല്ല. ഗുജറാത്ത് ടെെറ്റൻസിന്റെ നായകനായി ഹാർദിക് പാണ്ഡ്യ കളിച്ചിരുന്നപ്പോൾ മുഹമ്മദ് ഷമിയെ അടക്കം മോശം ഭാഷയിലൂടെ അപമാനിച്ചിരുന്നു. മുംബെെ ഇന്ത്യൻസിലും ഹാർദിക് പാണ്ഡ്യക്ക് കാര്യമായൊന്നും ചെയ്യാൻ സാധിക്കാത്തതിന് കാരണം സഹതാരങ്ങളുമായുള്ള ഭിന്നതയാണ്. മുംബെെ ടീമിലെ സീനിയർ താരങ്ങളുമായി ഹാർദിക്കിന് മികച്ച ബന്ധം ഉണ്ടായിരുന്നില്ല. ഇത് ഡ്രസിങ് റൂമിലെ അന്തരീക്ഷം മോശമാക്കാനും പ്രകടനം മോശമാകാനും കാരണമായിട്ടുണ്ട്.
സിഎസ്കെയിലേക്കെത്തുമ്പോഴും ഈ പ്രശ്നം ആവർത്തിക്കുമോയെന്ന ആശങ്കയുണ്ടാവും. ഹാർദിക്കുമായി ചേർന്ന് പോകാൻ നിലവിലെ സിഎസ്കെ താരങ്ങൾക്ക് സാധിക്കേണ്ടതായുണ്ട്. നേരത്തെ ഗുജറാത്ത് ടെെറ്റൻസിന്റെ നായകനായി ഇരുന്നപ്പോൾ സഞ്ജുവിനെ ഹാർദിക് സ്ലെഡ്ജ് ചെയ്യുകയടക്കം ചെയ്തിരുന്നു. ഹാർദിക് സിഎസ്കെയിലേക്ക് വരുന്നതിനോട് സഞ്ജുവിനും റുതുരാജിനും വലിയ താൽപര്യം ഉണ്ടായേക്കില്ല. എന്തായാലും ഹാർദിക്കിന്റെ കൂടുമാറ്റം ഉറപ്പായിക്കഴിഞ്ഞു. എങ്ങോട്ടാവും ഹാർദിക് കൂടുമാറുകയെന്നതാണ് കണ്ടറിയേണ്ടത്.







English (US) ·