IPL 2026: ഹാർദിക് സിഎസ്കെയിലേക്കോ? പകരം നൽകുക റുതുരാജിനെ; 2027 സീസണിന് മുമ്പ് ഈ കൂടുമാറ്റങ്ങൾക്ക് സാധ്യത

3 weeks ago 5

ഹൈലൈറ്റ്:

  • മുംബെെ ഇന്ത്യൻസ് വലിയ മാറ്റം വരുത്തിയേക്കും
  • ഹാർദിക്കിനെ മുംബെെ ഒഴിവാക്കാൻ സാധ്യത
  • ഋഷഭ് പന്തിനും കാര്യങ്ങൾ എളുപ്പമാവില്ല

hardik pandya, ruturaj gaikwadഹാർദിക് പാണ്ഡ്യ, റുതുരാജ് ഗെയ്ക് വാദ്(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ പോരാട്ടം പ്ലേ ഓഫിലേക്കടുക്കവെ 2027 സീസണിനായുള്ള മുന്നൊരുക്കങ്ങളും ടീമുകൾ ആരംഭിച്ചിരിക്കുകയാണ്. ഈ സീസണിൽ പിന്നോക്കം പോയ പല ടീമുകളും വരുന്ന സീസൺ മുന്നിൽക്കണ്ടുള്ള പദ്ധതികൾ ആവിഷ്കരിച്ച് തുടങ്ങിയെന്നാണ് റിപ്പോർട്ടുകളുള്ളത്. ഇതിൽ വമ്പന്മാരായ ടീമുകളും ചില തന്ത്രപരമായ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.മെഗാ താരത്തിന് മുമ്പ് തന്നെ ചില കൂടുമാറ്റങ്ങളുടെ സാധ്യതകൾ ടീമുകൾ തേടുകയാണ്. പല തരം റിപ്പോർട്ടുകളും ഇത് സംബന്ധിച്ച് പുറത്തുവരുന്നുമുണ്ട്. എന്നാൽ ഇവയിൽ ഏതൊക്കെ കൂടുമാറ്റങ്ങൾ നടക്കുമെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. ആരാധകർ തങ്ങളുടെ ആഗ്രഹത്തിനനുസരിച്ചുള്ള പല മാറ്റങ്ങളും നിർദേശിക്കുന്നുമുണ്ട്. വരുന്ന സീസണിലെ ഐപിഎല്ലിന് മുമ്പ് നടക്കാൻ സാധ്യതയുണ്ടെന്ന തരത്തിലുള്ള കൂടുമാറ്റ അഭ്യൂഹങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

നായകനായി നാണക്കേടിൻ്റെ റെക്കോഡിൽ ഹാർദിക്; രോഹിത്തിൻ്റെ കണക്കുകൾ മോഹിപ്പിക്കും


ഹാർദിക് - റുതുരാജ് കെെമാറ്റം


മുംബെെ ഇന്ത്യൻസ് വലിയ പ്രതീക്ഷയോടെയാണ് ഗുജറാത്ത് ടെെറ്റൻസിൽ നിന്ന് ഹാർദിക് പാണ്ഡ്യയെ ടീമിലേക്ക് തിരികെ എത്തിച്ചത്. എന്നാൽ ഇത് വലിയ ബാധ്യതയായി മാറുന്നതാണ് കാണാനായത്. ഹാർദിക്കിന് കീഴിൽ മുംബെെക്ക് പ്രതീക്ഷിച്ച പ്രകടനം നടത്താൻ സാധിക്കുന്നില്ലെന്ന് മാത്രമല്ല പ്രകടനംകൊണ്ടും ഹാർദിക് തീർത്തും നിരാശപ്പെടുത്തി. ഇതോടെ ഹാർദിക്കിനെ മുംബെെ ഈ സീസണോടെ ഒഴിവാക്കാനുള്ള സാധ്യത കൂടിയിരിക്കുകയാണ്.

ഹാർദിക്കിനെ ചെന്നെെ സൂപ്പർ കിങ്സിന് കെെമാറി പകരം റുതുരാജ് ഗെയ്ക് വാദിനായി മുംബെെ ശ്രമം നടത്തിയേക്കുമെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ഈ നീക്കം നടത്താൻ സാധ്യത കുറവാണെങ്കിലും ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ഇത് വലിയ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണെന്ന് പറയാം. ഇത് സംഭവിക്കുമോയെന്നതാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
Samayam MalayalamIPL 2026: ധോണി ചെയ്തത് സഞ്ജു ആവർത്തിക്കുന്നു, ഇനി സിഎസ്കെയുടെ 'തലെെവ', ചേട്ടൻ ടീമിന്റെ നട്ടെല്ലെന്ന് റുതുരാജ് ​ഗെയ്ക് വാദ്

രാജസ്ഥാനിൽ നിന്ന് വെെഭവ് മുംബെെയിലേക്ക്


രാജസ്ഥാൻ റോയൽസിന്റെ യുവ ഹീറോയാണ് വെെഭവ് സൂര്യവംശി. 14കാരനായ താരത്തിന്റെ പ്രതിഭ മനസിലാക്കി രാജസ്ഥാൻ റോയൽസാണ് വെെഭവിനെ ലേലത്തിലേക്ക് കൊണ്ടുവരുന്നതും അവസരം കൊടുക്കുന്നതും. ഇപ്പോൾ വെെഭവ് ക്രിക്കറ്റ് ലോകത്തിന്റെ മുഴുവൻ ശ്രദ്ധ നേടുന്ന താരങ്ങളിലൊരാളാണ്.

എന്നാൽ അടുത്ത സീസണിന് മുമ്പ് വെെഭവിനെ ടീമിലേക്കെത്തിക്കാൻ മുംബെെ ശ്രമിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളുണ്ട്. വെെഭവിനെ ലഭിച്ചില്ലെങ്കിൽ യശ്വസി ജയ്സ്വാളിനെ രാജസ്ഥാൻ റോയൽസിൽ നിന്ന് ഒപ്പം കൂട്ടാൻ മുംബെെ ശ്രമിച്ചേക്കും. ആഭ്യന്തര ക്രിക്കറ്റിൽ മുംബെെയുടെ താരമാണ് ജയ്സ്വാൾ.

Sanju Samson: സെഞ്ചുറി നേടാമായിരുന്നു, പക്ഷെ എന്തുകൊണ്ട് അതിന് ശ്രമിച്ചില്ല? സഞ്ജു പറഞ്ഞത് കേട്ടോ, ചേട്ടൻ അല്ലാതെ മറ്റാരിത് ചെയ്യും

ഋഷഭ് പന്ത് ആർസിബിയിലേക്കോ?



ഇന്ത്യയുടെ സീനിയർ വിക്കറ്റ് കീപ്പർമാരിലൊരാളായ ഋഷഭ് പന്ത് മോശം ഫോമിനെത്തുടർന്ന് വലിയ നാണക്കേടിലൂടെയാണ് കടന്ന് പോകുന്നത്. ഈ സാഹചര്യത്തിൽ ഋഷഭ് പന്തിനെ ലഖ്നൗ സൂപ്പർ ജയ്ന്റ്സ് നായകസ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ സാധ്യത കൂടുതലാണ്.

ഈ സാഹചര്യത്തിൽ ഋഷഭ് പന്തിനെ ആർസിബി നോട്ടമിട്ടേക്കുമെന്നും ചിസ അഭ്യൂഹങ്ങളുണ്ട്. ആർസിബിക്ക് നിലവിൽ മികച്ച ഇന്ത്യൻ വിക്കറ്റ് കീപ്പറില്ല. ഗുജറാത്ത് ടെെറ്റൻസും ഋഷഭ് പന്തിനെ ഒപ്പം കൂട്ടാൻ താൽപര്യം കാട്ടുന്നുണ്ടെന്നാണ് വിവരം. എന്തായാലും ചില വമ്പൻ കൂടുമാറ്റങ്ങൾ വരുന്ന സീസണിൽ പ്രതീക്ഷിക്കാം. മിക്ക ടീമുകളും വലിയ പൊളിച്ചെഴുത്ത് നടത്താൻ സാധ്യതകളേറെയാണ്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article