Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•15 May 2026, 8:32 americium IST
IPL 2026: ഹാർദിക് പാണ്ഡ്യ നിലവിലെ ഏറ്റവും മികച്ച പേസ് ഓൾറൗണ്ടർമാരിലൊരാളാണ്. എന്നാൽ മുംബെെ ഇന്ത്യൻസിനൊപ്പം ഹാർദിക്കിന് തൊട്ടതെല്ലാം പിഴക്കുമ്പോൾ കൂടുമാറ്റത്തിന് താരം നിർബന്ധിതനാവുകയാണ്
ഹൈലൈറ്റ്:
- മുംബെെ പ്ലേ ഓഫ് കാണാതെ പുറത്ത്
- ഹാർദിക് മുംബെെ വിടാൻ സാധ്യത കൂടുതൽ
- ഹാർദിക് സിഎസ്കെയിലേക്കെന്ന് റിപ്പോർട്ട്
വീരേന്ദർ സെവാഗ്, ഹാർദിക് പാണ്ഡ്യ (Photo: AP, ANI)(ഫോട്ടോസ്- AP)ഗുജറാത്തിൻ്റെ പടയോട്ടം; ഇന്ത്യയുടെ ടി20 നായകസ്ഥാനത്തേക്ക് ശുഭ്മാൻ ഗിൽ?
മുംബെെ ഇന്ത്യൻസിൽ നിന്ന് ഹാർദിക് സിഎസ്കെയിലേക്ക് കൂടുമാറിയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരവെ മുംബെെ ഇന്ത്യൻസിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണറായ വീരേന്ദർ സെവാഗ്. 'ഗോസിപ്പുകളെ മുഖവിലക്ക് എടുക്കുന്നില്ല. ഞാനാണെങ്കിൽ ഹാർദിക്കിനെ നിലനിർത്തും. ഡ്രസിങ് റൂമിലെ പ്രശ്നങ്ങൾക്കെല്ലാം അവസാനം കാണാൻ സാധിക്കും.
കാരണം നിങ്ങൾ ഒരു ടീമാണ്. എന്നാൽ ഹാർദിക് വളരെ മൂല്യമുള്ള താരമാണ്. മുംബെെ ഇന്ത്യൻസിന് അവനെ ആവശ്യമാണ്. മുംബെെ ഇന്ത്യൻസിന്റെ നായകനല്ലായിരുന്ന സമയത്ത് മികച്ച പ്രകടനം നടത്തിയിട്ടുള്ളവനാണവൻ. അവന് 16.35 കോടി കുറവാണ്. 27 കോടി മൂല്യമുള്ള താരമാണ് ഹാർദിക്. അവനെ എന്ത് വിലകൊടുത്തും നിലനിർത്തണം. കാരണം അവന്റെ പ്രതിഭക്ക് ഉത്തമ പകരക്കാരെ കണ്ടെത്തുക പ്രയാസമാണ് ' ക്രിക്ക് ബസിൽ സംസാരിക്കവെ വീരേന്ദർ സെവാഗ് പറഞ്ഞു.
എന്നാൽ ഹാർദിക് മുംബെെ വിടാനുള്ള സാധ്യതയാണ് കൂടുതലെന്ന് പറയാം. ഗുജറാത്ത് ടെെറ്റൻസിനെ പ്രഥമ സീസണിൽ കപ്പടിപ്പിക്കുകയും രണ്ടാം തവണ റണ്ണറപ്പാക്കുകയും ചെയ്തതിന് പിന്നാലെയാണ് ഹാർദിക്കിനെ മുംബെെ ടീമിലേക്ക് കൊണ്ടുവന്നതും ക്യാപ്റ്റൻ സ്ഥാനം നൽകിയതും. മുംബെെയുടെ നായകസ്ഥാനം ഹാർദിക് ചോദിച്ചുവാങ്ങിയതാണെന്ന് തന്നെ പറയാം. ഇതിൽ പല സീനിയർ താരങ്ങൾക്കും അതൃപ്തിയുണ്ടായിരുന്നു.
രോഹിത് ശർമയെ മാറ്റിയാണ് ഹാർദിക്കിനെ ക്യാപ്റ്റനാക്കിയത്. സൂര്യകുമാർ യാദവും ജസ്പ്രീത് ബുംറയും ടീമിലുണ്ടായിട്ടും ഇവരെ മറികടന്ന് ഹാർദിക് നായകസ്ഥാനത്തേക്കെത്തി. ഇതിൽ ഈ സീനിയർ താരങ്ങൾക്കും അതൃപ്തിയുണ്ടായിരുന്നു. ഹാർദിക്കിനെ മുംബെെ ആരാധകർ തട്ടകത്തില് കൂവുന്ന സാഹചര്യം പോലും ഉണ്ടായി. ഹാർദിക്കിന് മുംബെെ ടീമിനുള്ളിൽ വില ലഭിക്കുന്നില്ലെന്ന് തന്നെ പറയാം.
MI vs PBKS IPL 2026: ഒടുവിൽ വിഷ്ണു വിനോദിന് അവസരം, നിർണ്ണായക 'ഇംപാക്ട്' സൃഷ്ടിച്ച് മലയാളി താരം; ഡെത്തോവറിൽ മിന്നിച്ചു
സഹതാരങ്ങളും ഹാർദിക്കിന് വലിയ വില നൽകുന്നില്ല. ഇതെല്ലാം ഡ്രസിങ് റൂമിലെ സാഹചര്യം മോശമാക്കുന്നുണ്ട്. ഹാർദിക്കിന് കീഴിൽ മുംബെെക്ക് തിരിച്ചുവരവ് പ്രയാസമാണ്. ഈ സാഹചര്യത്തിൽ ഹാർദിക്കിനെ ഒഴിവാക്കാൻ തന്നെയാവും മുംബെെ ടീം തീരുമാനിക്കുക. ജസ്പ്രീത് ബുംറയെ നായകനാക്കി വലിയൊരു അഴിച്ചുപണിയിലേക്ക് മുംബെെ കടക്കാനാണ് സാധ്യത.
സൂര്യകുമാർ യാദവ് ടീമിൽ തുടരാൻ സാധ്യത കുറവാണ്. മുംബെെയുടെ ബൗളിങ് നിരയിലും വലിയ മാറ്റങ്ങളുണ്ടാവും. ഹാർദിക് പാണ്ഡ്യക്ക് സിഎസ്കെയിലേക്കെത്തിയാൽ നായകസ്ഥാനം ലഭിക്കാൻ സാധ്യത കുറവാണ്. എന്നാൽ ഹാർദിക്കിനെപ്പോലൊരു ഓൾറൗണ്ടറെ സിഎസ്കെയ്ക്ക് ആവശ്യമാണ്. അതുകൊണ്ടുതന്നെ ഈ കൂടുമാറ്റം നടന്നേക്കും.








English (US) ·