IPL 2026: ഹാർദിക്കിനെ മുംബെെ ഒഴിവാക്കും, കൂടുമാറ്റം സിഎസ്കെയിലേക്ക് തന്നെ? സൂചന നൽകി കാമുകി, സഞ്ജുവിനെ മറികടന്ന് ക്യാപ്റ്റനാകുമോ?

3 days ago 3
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയ ടീമാണ് മുംബെെ ഇന്ത്യൻസ് . ഒമ്പതാം സ്ഥാനക്കാരായാണ് സിഎസ്കെ ഈ സീസൺ അവസാനിപ്പിച്ചിരിക്കുന്നത്. 14 മത്സരത്തിൽ നിന്ന് നാല് ജയം മാത്രമാണ് ഇത്തവണ ചാമ്പ്യൻ നിരക്ക് നേടാനായത്. മുംബെെയുടെ അവസാന കിരീട നേട്ടം 2020ലായിരുന്നു. പിന്നീട് കിരീടം നേടാൻ സാധിക്കാതെ പോയ മുംബെെ ചില നിർണ്ണായക നീക്കത്തിന് തയ്യാറെടുക്കുകയാണ്.

ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഹാർദിക് പാണ്ഡ്യയെ മുംബെെ ഒഴിവാക്കുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. താരമെന്ന നിലയിലും ഹാർദിക്കിനെ നിലനിർത്താനുള്ള സാധ്യത വിരളമാണ്. ഹാർദിക്കിനെ മുംബെെ ഒഴിവാക്കിയാൽ താരം ചെന്നെെ സൂപ്പർ കിങ്സിലേക്ക് എത്താനുള്ള സാധ്യതയാണ് കൂടുതൽ. പല സിഎസ്കെ മുൻ താരങ്ങളും ഹാർദിക്കിനെ സിഎസ്കെയിലേക്ക് ക്ഷണിച്ച് രംഗത്തെത്തിക്കഴിഞ്ഞു.

ആറാം ലോകകപ്പിന് റൊണാൾഡോ; മെസിക്കും അവകാശപ്പെടാനില്ലാത്ത റെക്കോഡിലേക്ക് സിആർ7!


മുംബെെ വിട്ടാൽ ഹാർദിക് സിഎസ്കെയിലേക്ക് പോകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഇതിന്റെ സൂചന ഹാർദിക് പാണ്ഡ്യയുടെ കാമുകിയായ മഹിക ശർമ നൽകിക്കഴിഞ്ഞു. ഇൻസ്റ്റഗ്രാമിൽ മഹികയുടെ ചിത്രത്തിന് താഴെ ഹാർദിക് കമന്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായി 'ഹെലികോപ്ടർ ഹെലികോപ്ടർ' എന്നാണ് മഹിക ശർമ കമന്റ് ചെയ്തിരിക്കുന്നത്. ഇത് ഹാർദിക്കിന്റെ കൂടുമാറ്റത്തിന്റെ തെളിവായാണ് ആരാധകർ പറയുന്നത്.

ഹാർദിക് പാണ്ഡ്യയെ സിഎസ്കെ നായകനാക്കണമെന്നാണ് മുൻ സിഎസ്കെ താരമായ സുബ്രമണ്യ ബദരിനാഥ് പറയുന്നത്. റുതുരാജ് ഗെയ്ക് വാദാണ് നിലവിലെ സിഎസ്കെ നായകൻ. എന്നാൽ റുതുരാജിന് കീഴിൽ മികവ് കാട്ടാൻ സിഎസ്കെയ്ക്ക് സാധിക്കാതെ പോയി. ഈ സാഹചര്യത്തിൽ പുതിയ ക്യാപ്റ്റനെ കണ്ടെത്താൻ സിഎസ്കെ തയ്യാറായേക്കും.
Samayam MalayalamIPL 2026: എല്ലാ പ്രശംസയും വെെഭവിന്, ജയ്സ്വാളിന്റെ വിലപോയി; രാജസ്ഥാൻ വിട്ട് മുംബെെയിൽ ചേരൂ, നിർദേശവുമായി റായുഡു
അത് സഞ്ജു സാംസണായിരിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഈ സീസണിൽ സിഎസ്കെയിലേക്കെത്തിയ സഞ്ജു മികച്ച ബാറ്റിങ് പ്രകടനവും കാഴ്ചവെച്ചിരുന്നു. സഞ്ജു രാജസ്ഥാൻ റോയൽസിന്റെ നായകനെന്ന നിലയിൽ മികവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ സഞ്ജുവിനെ നായകനാക്കണമെന്ന് നിർബന്ധമില്ലെന്നും ഹാർദിക്കിനെ ടീമിലേക്കെത്തിച്ച് സിഎസ്കെ ക്യാപ്റ്റനാക്കണമെന്നാണ് ബദരിനാഥ് അഭിപ്രായപ്പെടുന്നത്.

എന്നാൽ നിലവിലെ സാധ്യതകൾ പ്രകാരം സഞ്ജു സാംസണെ മറികടന്ന് ഹാർദിക് സിഎസ്കെ ക്യാപ്റ്റനാവാൻ സാധ്യത വിരളമാണ്. കാരണം സഞ്ജുവിനെ സിഎസ്കെയിലേക്ക് കൊണ്ടുവന്നത് എംഎസ് ധോണിയാണ്. ഈ സീസണോടെ കളിക്കാരനെന്ന നിലയിലെ കരിയറിന് ധോണി വിരാമമിട്ടു എന്ന് തന്നെ കരുതണം. അടുത്ത സീസണിൽ ധോണിയെ പരിശീലക സംഘത്തിനൊപ്പം പ്രതീക്ഷിക്കാം.

IND vs IRE: സഞ്ജുവിന് സീറ്റുറപ്പ്, അഭിഷേക്-വെെഭവ് ആരാവും ഓപ്പണിങ് പങ്കാളി? തീരുമാനം എളുപ്പമാവില്ല, ആകാശ് ചോപ്രയുടെ നിർദേശം ഇങ്ങനെ

ധോണി സഞ്ജുവിനെ നായകസ്ഥാനത്തേക്ക് പിന്തുണക്കുമെന്നുറപ്പാണ്. ഹാർദിക്കും സീനിയർ താരങ്ങളും തമ്മിലുള്ള ബന്ധം മോശമായതിനാലാണ് മുംബെെ അദ്ദേഹത്തെ നായകസ്ഥാനത്ത് നിന്ന് മാറ്റാനൊരുങ്ങുന്നത്. ഹാർദിക്കിന്റെ ശെെലിയോട് ചേർന്ന് പോകാൻ പല താരങ്ങൾക്കും പ്രയാസമുണ്ട്. സിഎസ്കെയിലേക്ക് ഹാർദിക്കിനെ ക്യാപ്റ്റനായി കൊണ്ടുവന്നാൽ നിലവിലെ ടീമിലെ ഒത്തിണക്കം നഷ്ടമായേക്കും.

എന്തായാലും ഹാർദിക് പാണ്ഡ്യ മുംബെെ വിടുമെന്ന് തന്നെയാണ് നിലവിലെ വിവരം. കൂടുമാറ്റം എങ്ങോട്ടാവുമെന്നത് കാത്തിരുന്ന് കാണാം. കെകെആറിനും ഡൽഹി ക്യാപിറ്റൽസിനും ലഖ്നൗ സൂപ്പർ ജയ്ന്റ്സിനുമെല്ലാം പുതിയ നായകന്മാരെ ആവശ്യമാണ്. അതുകൊണ്ടുതന്നെ ഹാർദിക്കിന് മുന്നിൽ ഒന്നിലധികം അവസരമുണ്ട്. ഹാർദിക് എങ്ങോട്ടാവും പോവുകയെന്നത് കണ്ടറിയാം.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article