IPL 2026: ഹീറോയായി തുഷാർ ദേശ്പാണ്ഡെ, ​ഗുജറാത്തിനെ പൂട്ടി രാജസ്ഥാൻ റോയൽസ്; അവസാന ഓവറിൽ ത്രില്ലിങ് ജയം

1 month ago 11

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam4 Apr 2026, 11:33 p.m. IST

IPL 2026: സഞ്ജു സാംസൺ ടീം വിട്ടത് രാജസ്ഥാൻ റോയൽസിനെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് ടീം പുറത്തെടുക്കുന്നത്. ടീം എന്ന നിലയിൽ ഒത്തിണക്കത്തോടെ കളിക്കാൻ രാജസ്ഥാന് സാധിക്കുന്നു

ഹൈലൈറ്റ്:

  • രണ്ടാം ജയത്തോടെ രാജസ്ഥാൻ മുന്നോട്ട്
  • ഗുജറാത്ത് ബാറ്റിങ് നിരക്ക് സ്ഥിരതയില്ല
  • പരിക്കേറ്റ ശുഭ്മാൻ ഗിൽ രാജസ്ഥാനെതിരേ കളിച്ചില്ല
Tushar Deshpandeതുഷാർ ദേശ്പാണ്ഡെ(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ 9ാം മത്സരത്തിൽ ഗുജറാത്ത് ടെെറ്റൻസിനെ 6 റൺസിന് തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 6 വിക്കറ്റിന് 210 റൺസെടുത്തപ്പോൾ മറുപടിക്കിറങ്ങിയ ഗുജറാത്തിന് 8 വിക്കറ്റിന് 204 റൺസാണ് നേടാനായത്. രാജസ്ഥാനായി അവസാന ഓവർ എറിഞ്ഞ തുഷാർ ദേശ്പാണ്ഡെയുടെ ബൗളിങ്ങാണ് ടീമിന് ത്രില്ലിങ് ജയമൊരുക്കിയത്. ഗുജറാത്തിന് തുടർച്ചയായ രണ്ടാം തോൽവി നേരിട്ടപ്പോൾ രാജസ്ഥാൻ രണ്ടാം ജയമാണ് നേടിയെടുത്തത്.ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ രാജസ്ഥാൻ റോയൽസിന് മികച്ച തുടക്കമാണ് യശ്വസി ജയ്സ്വാളും വെെഭവ് സൂര്യവംശിയും ചേർന്ന് നൽകിയത്. ഒന്നാം വിക്കറ്റിൽ 70 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷം വെെഭവ് സൂര്യവംശി പുറത്തായി. 18 പന്തിൽ 5 ഫോറും 1 സിക്സും ഉൾപ്പെടെ 31 റൺസെടുത്ത വെെഭവിനെ റാഷിദ് ഖാനാണ് മടക്കിയത്. എന്നാൽ മൂന്നാം വിക്കറ്റിൽ യശ്വസി ജയ്സ്വാളും ദ്രുവ് ജുറേലും ചേർന്ന് റൺസുയർത്തി.

സച്ചിനല്ല, എൻ്റെ റോൾ മോഡൽ ഈ സൂപ്പർ താരം! മുംബൈ വിട്ടതിന് പിന്നാലെ മനസ്സ് തുറന്ന് അർജുൻ ടെണ്ടുൽക്കർ


36 പന്തിൽ ആറ് ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 55 റൺസാണ് ജയ്സ്വാൾ നേടിയത്. കഗിസോ റബാഡ ജയ്സ്വാളിനെ ക്ലീൻബൗൾഡാക്കുകയായിരുന്നു. എന്നാൽ മധ്യനിരയിൽ പ്രതീക്ഷിച്ചപോലെ റൺസുയർത്താൻ രാജസ്ഥാന് സാധിക്കാതെ പോയി. ക്യാപ്റ്റൻ റിയാൻ പരാഗ് സിക്സറിലൂടെയാണ് തുടങ്ങിയത്. നാല് പന്തിൽ 8 റൺസെടുത്ത പരാഗിനെ പ്രസിദ്ധ് കൃഷ്ണയാണ് പുറത്താക്കിയത്.

ഷിംറോൻ ഹെറ്റ്മെയർ ഡക്കിന് പുറത്താവേണ്ടതായിരുന്നു. എന്നാൽ ഗുജറാത്ത് റിവ്യു എടുക്കാത്തതിനാൽ രക്ഷപെട്ടു. പക്ഷെ ഇതിനെ വലിയ സ്കോറിലേക്കുയർത്താൻ ഹെറ്റ്മെയറിന് സാധിച്ചില്ല. 8 പന്തിൽ 1 ഫോറും 2 സിക്സും ഉൾപ്പെടെ 18 റൺസെടുത്ത ഹെറ്റ്മെയറിനെ അശോക് ശർമയാണ് മടക്കിയത്. ഡൊനോവൻ ഫെരെയ്റ 3 പന്തിൽ 1 റൺസെടുത്തു. ദ്രുവ് ജുറേലാണ് രാജസ്ഥാന്റെ ടോപ് സ്കോറർ.
Samayam MalayalamIPL 2026: ജയ്സ്വാളിനേയും വെെഭവിനേയും കെെവിട്ടു, ജോസ് ബട്ലർ കാട്ടിയത് വലിയ അബദ്ധം; മുതലാക്കി രാജസ്ഥാൻ ഓപ്പണർമാർ
42 പന്തിൽ അഞ്ച് വീതം സിക്സും ഫോറും ഉൾപ്പെടെ 75 റൺസാണ് ജുറേലിന് നേടാനായത്. രവീന്ദ്ര ജ‍ഡേജയും (7) ജോഫ്രാ ആർച്ചറും (1) പുറത്താവാതെ നിന്നു. ഇതോടെ 20 ഓവറിൽ ആറ് വിക്കറ്റിന് 210 എന്ന മികച്ച സ്കോറിലേക്കെത്താൻ രാജസ്ഥാന് സാധിച്ചു. ഗുജറാത്തിനായി കഗിസോ റബാഡ രണ്ടും അശോക് ശർ‍മ, പ്രസിദ്ധ് കൃഷ്ണ, റാഷിദ് ഖാൻ, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി.

മറുപടിക്കിറങ്ങിയ ഗുജറാത്തിനും മികച്ച തുടക്കം ലഭിച്ചു. ഒന്നാം വിക്കറ്റിൽ 78 റൺസിന്റെ കൂട്ടുകെട്ടാണ് ഗുജറാത്തിന് ലഭിച്ചത്. 14 പന്തിൽ 18 റൺസെടുത്ത കുമാർ കുശാഗ്രയെ പുറത്താക്കി റിയാൻ പരാഗാണ് കൂട്ടുകെട്ട് പൊളിച്ചത്. സായ് സുദർശൻ ഒരു വശത്ത് റൺസുയർത്തി. 44 പന്തിൽ 9 ഫോറും 3 സിക്സും ഉൾപ്പെടെ 73 റൺസാണ് സായ് സുദർശൻ നേടിയത്. പിന്നാലെ ഗുജറാത്തിന് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായി.
IPL 2026: സിഎസ്കെ ഫ്ളമിങ്ങിനെ പുറത്താക്കണോ? പരിശീലകനായി പുതിയൊരാൾ വരണമെന്ന് ആരാധകർ; മൂന്ന് കാരണങ്ങൾ ഇതാ
ഗ്ലെൻ ഫിലിപ്സ് 3 റൺസിൽ പുറത്തായപ്പോൾ വാഷിങ്ടൺ സുന്ദർ 4 റൺസെടുത്തും മടങ്ങി. ജോസ് ബട്ലറും പിന്നാലെ പുറത്തായി. 14 പന്തിൽ 5 ഫോറടക്കം 26 റൺസാണ് ബട്ലർ നേടിയത്. രാഹുൽ തെവാത്തിയക്കും രക്ഷകനാവാൻ സാധിച്ചില്ല. 6 പന്തിൽ 12 റൺസെടുത്ത തെവാത്തിയയെ ബിഷ്നോയ് പുറത്താക്കി. ഇംപാക്ട് പ്ലയർ ആയെത്തിയ ഷാരൂഖ് ഖാൻ 4 പന്തിൽ 11 റൺസെടുത്ത് റണ്ണൗട്ടായി.

വാലറ്റത്ത് റാഷിദ് ഖാനും കഗിസോ റബാഡയും പൊരുതി. എന്നാൽ 2 പന്തിൽ 7 റൺസ് ജയിക്കാൻ വേണ്ട സമയത്ത് റാഷിദ് ഖാനെ (16 പന്തിൽ 24) തുഷാർ ദെശപാണ്ഡെ പുറത്താക്കി. അവസാന പന്തിൽ 7 റൺസ് ഗുജറാത്തിന് ജയിക്കാൻ വേണമായിരുന്നു. എന്നാൽ അശോക് ശർമ ഡോട്ട്ബോളാക്കിയതോടെ 6 റൺ‌സ് ജയം രാജസ്ഥാന്.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article