IPL 2026: ഹെെദരാബാദിൽ ഹെഡ്, സിഎസ്കെയിലോ? ഈ സീസണിലെ ഓരോ ടീമിലേയും സിക്സർ വേട്ടക്കാരിലെ ഒന്നാമനെ പ്രവചിക്കാം

1 week ago 2
ഇന്ത്യൻ പ്രീമിയർ ലീഗ് 2026 സീസൺ ആരംഭിക്കാൻ പോവുകയാണ്. ഇനി ബാറ്റിങ് വെടിക്കെട്ടിന്റെ നാളുകളാണ് ആരാധകരെ കാത്തിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിന് വിരാമമിട്ട് ഇനി ഫ്രാഞ്ചെെസി ക്രിക്കറ്റ് ആവേശത്തിനൊപ്പമാവും ക്രിക്കറ്റ് ആരാധകർ സഞ്ചരിക്കുക. ഐപിഎല്ലിലേക്ക് എത്തുമ്പോൾ എല്ലാ ആരാധകരും കാത്തിരിക്കുന്നത് ബൗളിങ് പ്രകടനങ്ങളെക്കാൾ മികച്ച ബാറ്റിങ് പ്രകടനങ്ങൾ കാണാനായിട്ടാവും.സിക്സറുകൾ പറത്തുന്ന ബാറ്റ്സ്മാൻമാർക്ക് കെെയടിക്കാനാവും കൂടുതൽ ആരാധകരുണ്ടാവുകയെന്ന് നിസംശയം പറയാം. ഇത്തവണത്തെ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സിക്സർ നേടുക ആരാവും?. ഓരോ ടീമിലേയും സിക്സർ വേട്ടക്കാരിൽ തലപ്പത്തെത്താൻ സാധ്യതയുള്ള താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിക്കാം.

സിഎസ്കെയിൽ ധോണിയുടെ പവർ എന്താണെന്ന് പറഞ്ഞ് ബദരീനാഥ്


ചെന്നെെ സൂപ്പർ കിങ്സിൽ സഞ്ജു സാംസൺ , ഡെവാൾഡ് ബ്രെവിസ്, ആയുഷ് മാത്രെ എന്നിവർ സിക്സർ വേട്ടക്കാരിൽ തലപ്പത്തേക്കെത്താൻ സാധ്യതയുള്ളവരാണ്. ഇവരെല്ലാം വലിയ സിക്സുകൾ നേടാൻ കഴിവുള്ളവരുമാണ്. ഇതിൽ സഞ്ജു സാംസണെക്കാൾ കൂടുതൽ സിക്സുകൾ ഡെവാൾഡ് ബ്രെവിസ് പറത്തുമെന്ന് പ്രവചിക്കാം.

ഡൽഹി ക്യാപിറ്റൽസിന്റെ സിക്സർ വേട്ടക്കാരിൽ ആര് കൂടുതൽ സിക്സർ നേടുമെന്നത് പറയുക പ്രയാസമാണ്. പൃഥ്വി ഷാ, ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവരിലൊരാൾ സിക്സർ വേട്ടക്കാരിൽ ഒന്നാമനാവുമെന്ന് പ്രവചിക്കാം. ഗുജറാത്ത് ടെെറ്റൻസിൽ വെടിക്കെട്ട് താരങ്ങൾ ഏറെയാണ്. ഗ്ലെൻ ഫിലിപ്സ്, ജോസ് ബട്ലർ എന്നിവരിലൊരാൾ സിക്സർ വേട്ടക്കാരിൽ ഒന്നാമനായി മാറുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. ശുഭ്മാൻ ഗിൽ സിക്സറുകൾ വാരിക്കൂട്ടുമെന്ന് പറയാനാവില്ല.
Samayam MalayalamIPL 2026: കിരീടം നേടുക ഏത് ടീമാവും? പോയിന്റ് പട്ടികയിൽ ടോപ് ഫെെവിൽ എത്തുക ഇവർ, എഐ പ്രവചനം ഇങ്ങനെ
കൊൽക്കത്ത നെെറ്റ് റെെഡേഴ്സിന്റെ സിക്സർ വേട്ടക്കാരിൽ കാമറൂൺ ഗ്രീൻ ഒന്നാമതെത്തുമെന്ന് കരുതാം. ഫിൻ അലനും ഈ നേട്ടത്തിൽ ഒന്നാമതെത്താൻ സാധ്യതയുണ്ട്. രണ്ട് പേരും വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെക്കാൻ ശേഷിയുള്ളവരാണ്. രണ്ട് പേരുടേയും ഫോം ഇത്തവണ കെകെആറിന് വളരെ നിർണ്ണായകമാണ്. ലഖ്നൗ സൂപ്പർ ജയ്ന്റ്സിന്റെ സിക്സർ വേട്ടക്കാരിൽ നിക്കോളാസ് പുരാൻ ഒന്നാമതെത്താനാണ് സാധ്യത. പുരാന്റെ വെടിക്കെട്ടിനെ പൂട്ടുക എതിരാളികൾക്ക് എളുപ്പമാവില്ല.

മുംബെെ ഇന്ത്യൻസിന്റെ സിക്സർ വേട്ടക്കാരിൽ രോഹിത് ശർമ സിക്സർ വേട്ടക്കാരിൽ ഒന്നാമതെത്തുമെന്ന് പ്രവചിക്കാം. ഓപ്പണർ റോളിൽ‌ മികച്ച പ്രകടനം നടത്താൻ ഹിറ്റ്മാന് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്. പഞ്ചാബ് കിങ്സ് ഇത്തവണയും കരുത്തരുടെ നിരയാണ്. വെടിക്കെട്ട് ശെെലിയിൽ കളിക്കുന്ന നിരവധി താരങ്ങൾ പഞ്ചാബിനൊപ്പമുണ്ട്. സിക്സർ വേട്ടക്കാരിൽ മാർക്കസ് സ്റ്റോയിണിസ് തലപ്പത്തേക്കെത്താൻ സാധ്യതയുണ്ട്.

IPL 2026: സിഎസ്കെയിൽ സഞ്ജു ഓപ്പണറല്ല, മൂന്നാം നമ്പറിൽ കളിക്കുന്നതാണ് നല്ലത്; കാരണം വ്യക്തമാക്കി സുരേഷ് റെയ്ന

രാജസ്ഥാൻ റോയൽസിൽ വെടിക്കെട്ട് താരങ്ങളേറെയാണ്. വെെഭവ് സൂര്യവംശി, ഷിംറോൻ ഹെറ്റ്മെയർ എന്നിവരിലൊരാൾ രാജസ്ഥാന്റെ സിക്സർ വേട്ടക്കാരിൽ ഒന്നാമനായേക്കും. ഇതിൽ ഓപ്പണർ വെെഭവിന് തന്നെയാണ് കൂടുതൽ സാധ്യതയെന്ന് പറയാം. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ സിക്സർ വേട്ടക്കാരിൽ ഫിൽ സാൾട്ട്, ടിം ഡേവിഡ് എന്നിവരിൽ ഒരാൾ തലപ്പത്തേക്കെത്താനുള്ള സാധ്യതയാണ് കൂടുതൽ.

സൺറെെസേഴ്സ് ഹെെദരാബാദിൽ രണ്ട് താരങ്ങൾ‌ സിക്സർ വേട്ടക്കാരിൽ തലപ്പത്തെത്താൻ സാധ്യതയുണ്ട്. ട്രാവിസ് ഹെഡ് , അഭിഷേക് ശർമ എന്നിവരാണ് ഈ താരങ്ങൾ. ഇവരിൽ ആരാവും കൂടുതൽ മികവ് കാട്ടുകയെന്നത് കാത്തിരുന്ന് കണ്ടറിയേണ്ട കാര്യമാണ്.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article