എന്നാൽ പല ടീമുകൾക്കും പുതിയ സീസണിൽ പുതിയ പരിശീലകരേയും ആവശ്യമാണ്. അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നെെ സൂപ്പർ കിങ്സിനും അടുത്ത സീസണിൽ പുതിയ പരിശീലകനെ കണ്ടെത്താൻ സാധിക്കേണ്ടതായുണ്ട്. നിലവിലെ ടീമിന്റെ പരിശീലകനായ സ്റ്റീഫൻ ഫ്ളമിങ് ടീമുമായുള്ള കരാർ അവസാനിപ്പിച്ചിരിക്കുകയാണ്. ഫ്ളമിങ് ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ്.
അഗാർക്കർ പുറത്തേക്ക്; ബിസിസിഐയുടെ മുഖ്യ സെലക്ടറായി വിവിഎസ് ലക്ഷ്മൺ എത്തിയേക്കും
ഇതോടെ സിഎസ്കെയുടെ പരിശീലകനായി ആരെത്തുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ സ്റ്റീഫൻ ഫ്ളമിങ്ങിന് പകരം മുൻ ഇംഗ്ലണ്ട് പേസ് ഓൾറൗണ്ടറും മുൻ സിഎസ്കെ താരവുമായ ആൻഡ്രൂ ഫ്ളിന്റോഫിനെ സിഎസ്കെ പരിശീലകനായി കൊണ്ടുവരുമോയെന്ന ചോദ്യം സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായി ഉയരുകയാണ്. ഫ്ളിന്റോഫ് ഇംഗ്ലണ്ട് ലയൺസിന്റെ പരിശീലകസ്ഥാനം കഴിഞ്ഞ ദിവസം ഒഴിഞ്ഞിരുന്നു.
എന്നാൽ ബിഗ് ബാഷ് ലീഗിൽ സിഡ്നി തണ്ടേഴ്സിനൊപ്പം അദ്ദേഹം പരിശീലക റോളിൽ തുടരും. ഇംഗ്ലണ്ട് ലയൺസ് പരിശീലകസ്ഥാനം ഫ്ളമിങ് ഒഴിഞ്ഞതോടെയാണ് സിഎസ്കെയുടെ പരിശീലകനായി ഫ്ളിന്റോഫ് വരുമെന്ന അഭ്യൂഹം പ്രചരിക്കുന്നത്. ഇതിനുള്ള സാധ്യതകളും തള്ളിക്കളയാൻ സാധിക്കില്ല. സിഎസ്കെ വിദേശ പരിശീലകനെ കൊണ്ടുവരുന്നതിൽ മടികാട്ടില്ല.
സിഎസ്കെ തങ്ങളുടെ പതിവ് ശെെലിയിൽ പൊളിച്ചെഴുത്ത് കൊണ്ടുവരാൻ ഇപ്പോൾ ആലോചന നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ അൽപ്പം കൂടി ആക്രമണോത്സകത കാട്ടാൻ സാധിക്കുന്ന പരിശീലകനെ കൊണ്ടുവരാനാവും സിഎസ്കെ കൂടുതൽ താൽപര്യം കാട്ടുക. സഞ്ജു സാംസണും ആയുഷ് മാത്രെയും ഡെവാൾഡ് ബ്രെവിസുമെല്ലാം കളിക്കുന്ന സിഎസ്കെ ടീമിൽ ഫ്ളമിങ്ങിനെപ്പോലൊരു പരിശീലകന് പരിമിതികളുണ്ട്.
എന്നാൽ ബിഗ് ബാഷ് ലീഗിലടക്കം പരിശീലകനായി പ്രവർത്തിച്ച് അനുഭവസമ്പത്തുള്ള ഫ്ളിന്റോഫ് വന്നാൽ സിഎസ്കെയ്ക്കത് ഗുണകരമായി മാറുമെന്നുറപ്പാണ്. എന്നാൽ ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക റിപ്പോർട്ടുകളൊന്നും പുറത്തുവരാത്തതിനാൽ ഇത്തരമൊരു നീക്കം ഉണ്ടാവുമോയെന്നത് കാത്തിരുന്ന് തന്നെ കണ്ടറിയണം.
സിഎസ്കെയ്ക്ക് വരുന്ന സീസണിന് മുമ്പ് വലിയൊരു അഴിച്ചുപണി തന്നെ അത്യാവശ്യമാണ്. നിലവിലെ സിഎസ്കെ ടീമിലെ പല താരങ്ങളേയും ഒഴിവാക്കേണ്ടതായുണ്ട്. പ്രധാനമായും ബൗളിങ് നിരയിൽ വലിയ മാറ്റം സിഎസ്കെയ്ക്ക് അത്യാവശ്യമാണ്. കഴിഞ്ഞ മൂന്ന് സീസണുകളിലും സിഎസ്കെയെ പിന്നോട്ടടിച്ച പ്രധാന കാരണം മോശം ബൗളിങ് പ്രകടനമായിരുന്നുവെന്ന് നിസംശയം പറയാം.
മികച്ചൊരു പേസ് ഓൾറൗണ്ടറേയും സിഎസ്കെയ്ക്ക് അടുത്ത സീസണിൽ ആവശ്യമാണ്. പതിയെ തുടങ്ങി കടന്നാക്രമിച്ച് കളിക്കുന്ന റുതുരാജ് ഗെയ്ക് വാദിനെപ്പോലെയുള്ള താരങ്ങളെ ഒഴിവാക്കി അൽപ്പം കൂടി ആക്രമണോത്സകതയോടെ കളിക്കുന്ന താരങ്ങളെ സിഎസ്കെ ടീമിലേക്ക് കൊണ്ടുവരുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും നിലവിൽ സിഎസ്കെയുടെ ശക്തമായ തിരിച്ചുവരവ് ആരാധകർ ആഗ്രഹിക്കുന്നുണ്ടെന്ന് നിസംശയം പറയാം.







English (US) ·