ഇതിന്റെ ഭാഗമായി യുവരാജ് സിങ്ങിനെ ഉപദേഷ്ടാവിന്റെ റോളിലേക്ക് ഡൽഹി കൊണ്ടുവരികയും ചെയ്തിരുന്നു. ഇപ്പോഴിതാ ഡൽഹി ക്യാപിറ്റൽസ് പുതിയ താരങ്ങളെ കണ്ടെത്താനുള്ള ട്രയൽസ് ആരംഭിച്ചുവെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. യുവരാജ് സിങ്ങും സൗരവ് ഗാംഗുലിയും ചേർന്ന് പുതിയ താരങ്ങളെ കണ്ടെത്താനുള്ള ട്രയൽസ് നടത്തുന്നു എന്ന റിപ്പോർട്ടുകളാണുള്ളത്.
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സാധ്യതാ ഇലവൻ ഇതാ
ഇതിനോടകം ഋഷഭ് പന്തിനെ ഡൽഹി ക്യാപിറ്റൽസ് ടീമിലേക്ക് തിരികെ കൊണ്ടുവന്നിട്ടുണ്ട്. അവസാന സീസണിൽ ലഖ്നൗ സൂപ്പർ ജയ്ന്റ്സിന്റെ നായകനായിരുന്ന ഋഷഭ് വരുന്ന സീസണിൽ ഡൽഹിയുടെ ക്യാപ്റ്റനാകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഡൽഹിയിലേക്ക് യുവരാജ് വന്നതോടെ ടീമിന്റെ ശക്തമായ തിരിച്ചുവരവ് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്ന് വിരമിച്ച ശേഷം രോഹിത് ശർമ പരിശീലകന്റെ റോളിൽ സജീവമാണ്. ഇന്നത്തെ ഇന്ത്യൻ ടീമിലെ പല സൂപ്പർ താരങ്ങളും യുവരാജ് സിങ്ങിന്റെ ശിഷ്യന്മാരാണ്. ശുഭ്മാൻ ഗിൽ, പ്രഭ്സിംറാൻ സിങ്, അഭിഷേക് ശർമ, സഞ്ജു സാംസൺ, അബ്ദുൽ സമദ് എന്നിവരെല്ലാം യുവരാജിന്റെ ശിഷ്യന്മാരാണ്.
Sanju Samson vs Sunil Gavaskar: ഗവാസ്ക്കറിനെ ശത്രുവാക്കിയത് സഞ്ജു, ഇപ്പോൾ രൂക്ഷ വിമർശനം നടത്തി തളർത്തുന്നു; ആ നാക്കുപിഴ എല്ലാത്തിനും കാരണം
അതുകൊണ്ടുതന്നെ ഇവരിൽ ആരെയെങ്കിലും യുവരാജ് ഡൽഹിയിലേക്കെത്തിക്കാൻ നീക്കം നടത്തുമോയെന്ന് എതിർ ടീമുകൾ ഭയപ്പെടുന്നുണ്ട്. അഭിഷേക് ശർമയെ സൺറെെസേഴ്സ് ഹെെദരാബാദിൽ നിന്ന് ഡൽഹിയിലേക്കെത്തിക്കാനായാൽ അത് ടീമിന് വലിയ കരുത്തായി മാറും. എന്നാൽ ഹെെദരാബാദിനത് വലിയ തിരിച്ചടിയായി മാറുകയും ചെയ്യും. അഭിഷേകിനെപ്പോലൊരു മികച്ച ഓപ്പണറെ ഡൽഹിക്ക് ആവശ്യമാണ്. യുവരാജ് ഇടപെട്ടാൽ ഈ കൂടുമാറ്റം നടക്കാൻ സാധ്യതയുണ്ട്.
എന്നാൽ ശുഭ്മാൻ ഗില്ലിനെ കൂടുമാറ്റം നടത്തിക്കുക പ്രയാസമാണ്. നിലവിലെ ഇന്ത്യൻ നായകനായ ശുഭ്മാൻ ഗിൽ ഗുജറാത്ത് ടെെറ്റൻസിന്റെ നായകനാണ്. ഗുജറാത്തിൽ ഗിൽ തൃപ്തനാണെന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെ ഗില്ലിനെ കൂടുമാറ്റം നടത്തിക്കാനുള്ള നീക്കം യുവരാജിന് എളുപ്പമാവില്ല. പ്രഭ്സിംറാൻ സിങ് പഞ്ചാബ് കിങ്സിനൊപ്പമാണ്. താരത്തെ ഡൽഹിയിലേക്ക് വേണമെങ്കിൽ എത്തിക്കാം.
അബ്ദുൽ സമദിനെയും അനായാസം ഒപ്പം കൂട്ടാം. സഞ്ജു സാംസൺ ടി20 ലോകകപ്പിന് മുമ്പാണ് യുവരാജ് സിങ്ങിന് കീഴിൽ പരിശീലനം നടത്തിയത്. നിലവിൽ ചെന്നെെ സൂപ്പർ കിങ്സിനൊപ്പമുള്ള സഞ്ജു സിഎസ്കെയുടെ നായകനാവാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ സഞ്ജുവും ഇപ്പോൾ കൂടുമാറ്റത്തിന് തയ്യാറായേക്കില്ല.
ഡൽഹി ക്യാപിറ്റൽസ് നിലവിൽ ക്ലാസിക് ശെെലിയിൽ കളിക്കുന്ന ടീമാണ്. കെ എൽ രാഹുലിനെപ്പോലെയുള്ള താരങ്ങളാണ് അവർക്കൊപ്പമുള്ളത്. യുവരാജ് സിങ് വരുന്നതോടെ കൂടുതൽ ആക്രമണോത്സകതയുള്ള താരങ്ങളെ ഡൽഹി ടീമിലേക്ക് കൊണ്ടുവന്നേക്കും. ഇന്ത്യയുടെ ലോകകപ്പ് ഹീറോയായ യുവരാജിന്റെ സാന്നിധ്യം എല്ലാ താരങ്ങൾക്കും വലിയ ആത്മവിശ്വാസം നൽകുന്ന കാര്യമാണെന്ന് നിസംശയം പറയാം.






English (US) ·