IPL 2027: റുതുരാജ് മോശം ക്യാപ്റ്റൻ, സിഎസ്കെ സഞ്ജുവിനെ നായകനാക്കേണ്ടത് അനിവാര്യം; ഈ താരങ്ങളും മഞ്ഞപ്പടയിലേക്ക് വന്നേക്കും

1 month ago 4
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2027 സീസൺ വരാനിരിക്കെ വലിയ മാറ്റങ്ങളിലേക്ക് ചെന്നെെ സൂപ്പർ കിങ്സ് കടക്കാൻ പോവുകയാണ്. പരിശീലക സ്ഥാനത്തേക്ക് പുതിയൊരാൾ വരുമെന്നത് മാത്രമല്ല ഉപദേഷ്ടാവായി എംഎസ് ധോണിയും ക്യാപ്റ്റനായി സഞ്ജു സാംസണും എത്തുമെന്നാണ് പുറത്തേക്ക് വരുന്ന വിവരം. ഇതിൽ എല്ലാവരും ഉറ്റുനോക്കുന്നത് സഞ്ജു സാംസൺ നായകനായി എത്തുന്നതാണ്.

രാജസ്ഥാൻ റോയൽസിനെ അഞ്ച് വർഷം നയിക്കുകയും ഒരു തവണ ഫെെനലലിലേക്കെത്തിക്കുകയും ചെയ്ത സഞ്ജു അവസാന സീസണിലാണ് സിഎസ്കെയിലേക്കെത്തുന്നത്. ഒരു സീസണിന് ശേഷം സഞ്ജുവിനെ സിഎസ്കെയുടെ നായകനാക്കുമ്പോൾ ‌ടീമിന് പ്രതീക്ഷകളേറെയാണ്. നിലവിലെ നായകനായ റുതുരാജ് ​ഗെയ്ക് വാദിന് കീഴിൽ സിഎസ്കെയ്ക്ക് കാര്യമായ പ്രകടനം നടത്താനാവുന്നില്ല.

സഞ്ജു സാംസണെ കാത്ത് പുതിയ വെല്ലുവിളികൾ; ഈ പരീക്ഷണം ആർക്കുവേണ്ടി

അതുകൊണ്ടാണ് ഇപ്പോൾ സഞ്ജു സാംസണെ നായകനാക്കാൻ സിഎസ്കെ തീരുമാനത്തിലേക്കെത്തുന്നത്. സഞ്ജു സാംസണെ സിഎസ്കെ നായകനാക്കിയാൽ ടീമിനത് ​ഗുണകരമാകുമോ?. സഞ്ജു ടീമിൽ എന്ത് മാറ്റംകൊണ്ടുവരും. സാധ്യതകൾ പരിശോധിക്കാം.

ടീമിന്റെ നിലവിലെ ശെെലി മാറ്റും

സഞ്ജു സാംസൺ സിഎസ്കെയുടെ നായകനായാൽ ടീമിന്റെ നിലവിലെ ശെെലിയെത്തന്നെ അത് മാറ്റി മറിച്ചേക്കും. ഇപ്പോഴും പഴയ ക്ലാസിക് ശെെലിയെ പിന്തുടരുന്ന ടീമാണ് ചെന്നെെ സൂപ്പർ കിങ്സ്. റുതുരാജ് ​ഗെയ്ക് വാദും അത്തരമൊരു ശെെലിയെ പിന്തുടരുന്നവനാണ്. എന്നാൽ സഞ്ജു ഇത്തരമൊരു ക്ലാസിക് ശെെലിയെ അധികം പ്രോത്സാഹിപ്പിക്കുന്ന താരമല്ല.

സഞ്ജുവന്നാൽ സിഎസ്കെയുടെ യുവതാരങ്ങൾക്ക് കൂടുതൽ ആക്രമണോത്സകത വരുമെന്നുറപ്പാണ്. റുതുരാജ് എംഎസ് ധോണിയുടെ ശെെലിയെ പിന്തുടരാനാണ് ശ്രമിച്ചത്. എന്നാൽ ധോണിയുടെ മികവ് ആവർത്തിക്കാൻ റുതുരാജിന് എന്നല്ല മറ്റാർക്കും സാധിക്കില്ല. ധോണിയു​ഗം അവസാനിച്ചതിനാൽ സിഎസ്കെ പുതിയൊരു ശെെലി കൊണ്ടുവരേണ്ടതായുണ്ട്. ഇതിന് സഞ്ജു നായകനാവുന്നതാണ് കൂടുതൽ ​ഗുണം ചെയ്യുക.


Samayam Malayalamസഞ്ജു സാംസൺ-ജയ്സ്വാൾ ഓപ്പണിങ്, ശുഭ്മാൻ ​ഗിൽ മൂന്നാമൻ; ഏഴാം നമ്പറിൽ നിതീഷ്കുമാർ, 2027ലെ ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യക്ക് ഈ ഇലവൻ ബെസ്റ്റ്

സഞ്ജു സാംസൺ മുന്നിൽ നിന്ന് നയിക്കുന്ന നായകൻ

സഞ്ജു സാംസൺ നായക റോളിലേക്കെത്തുമ്പോൾ അദ്ദേഹത്തിന്റെ പ്രകടനത്തെ അത് ബാധിക്കില്ലെന്നുറപ്പാണ്. സമീപകാലത്തായി റുതുരാജിന്റെ ബാറ്റിങ് പ്രകടനം മോശമാണ്. അവസാന സീസണിൽ സഞ്ജു രണ്ട് സെഞ്ചുറികളോടെയാണ് സിഎസ്കെയ്ക്കായി ശോഭിച്ചത്. സഞ്ജുവിന്റെ സ്ഥിരത പ്രശ്നമാണെങ്കിലും അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനത്തെ നായകസ്ഥാനം ബാധിക്കാറില്ല.

സഞ്ജു മുന്നിൽ നിന്ന് നയിക്കുന്ന നായകനാണ്. ടീമിലെ ഏത് സാഹചര്യത്തിലും കെെവിടില്ല. ടീമിന്റെ തോൽവിയിലും സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കാൻ മടിയില്ലാത്ത നായകനാണ് സഞ്ജു. ക്യാപ്റ്റനെന്ന നിലയിൽ മികച്ച തീരുമാനങ്ങളെടുക്കാനും സഞ്ജുവിന് ശേഷിയുണ്ട്. എംഎസ് ധോണിയുമായി അടുത്ത ബന്ധമുള്ള താരമാണ് സഞ്ജു. മലയാളി താരത്തെ സിഎസ്കെയിലേക്കെത്തിച്ചതും ധോണിയാണ്. അതുകൊണ്ടുതന്നെ ധോണി ഉപദേഷ്ടാവായിരിക്കുന്ന ടീമിൽ സഞ്ജു ക്യാപ്റ്റനാവുന്നതാണ് നല്ലത്.


IPL 2027: ക്യാപ്റ്റൻ സഞ്ജു സാംസൺ, മക്കല്ലവും ഹസിയുമല്ല, സിഎസ്കെയുടെ പുതിയ കോച്ചായി വരിക ഇയാൻ മോർഗനാണെന്ന് ആർ അശ്വിൻ

ടീമിനുള്ളിൽ വലിയ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കും

സഞ്ജു സാംസൺ നായകനായാൽ ടീമിനുള്ളിൽ വലിയ സൗഹൃദ അന്തരീക്ഷം ഉണ്ടാകും. ഇക്കാര്യം രാജസ്ഥാൻ റോയൽസിൽ കളിച്ച ഓരോ താരങ്ങളും പറയുന്നതാണ്. യുവതാരങ്ങളെ ചേർത്ത് നിർത്തുന്ന നായകനാണ് സഞ്ജു. വെെഭവ് സൂര്യവംശി രാജസ്ഥാൻ റോയൽസിലേക്കെത്തിയപ്പോൾ ഓപ്പണർ റോളിൽ നിന്ന് സഞ്ജു മാറിക്കൊടുത്തു. ഇത്തരത്തിൽ പല സൂപ്പർ താരങ്ങളുമായി മികച്ച ആത്മബന്ധം സൃഷ്ടിക്കാനും സഞ്ജു സാംസണ് നായകനായപ്പോൾ സാധിച്ചു. ഇത് സിഎസ്കെയിൽ ആവർത്തിക്കാൻ സഞ്ജു സാംസണ് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

സഞ്ജു ഈ താരങ്ങൾക്കായി ശ്രമം നടത്തിയേക്കും

സഞ്ജു സാംസൺ സിഎസ്കെയുടെ നായകനായാൽ ചില താരങ്ങളെ ടീമിലേക്കെത്തിക്കാൻ ശ്രമം നടത്തിയേക്കും. ​ഗുജറാത്ത് ടെെറ്റൻസിൽ ജോസ് ബട്ലറേയും രാജസ്ഥാൻ റോയൽസിൽ നിന്ന് യശ്വസി ജയ്സ്വാളിനേയും സഞ്ജു ഒപ്പം കൂട്ടാൻ തയ്യാറായേക്കും. സന്ദീപ് ശർമയുമായും സഞ്ജുവിന് മികച്ച ബന്ധമുണ്ട്. നിലവിലെ സിഎസ്കെയുടെ ബൗളിങ് നിര ദുർബലമാണ്. ഇതിൽ വലിയ പൊളിച്ചെഴുത്ത് നടത്താൻ സഞ്ജു തയ്യാറാകുമെന്നുറപ്പ്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article