IPL 2027: സഞ്ജു സാംസൺ ക്യാപ്റ്റൻ, മെെക്കൽ ഹസി പരിശീലകൻ; ഉപദേഷ്ടാവായി ധോണി, ഒപ്പം ഈ താരങ്ങളും; വമ്പൻ മാറ്റത്തിനൊരുങ്ങി സിഎസ്കെ

1 month ago 7
ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 2027 സീസണ് മുന്നോടിയായുള്ള പടയൊരുക്കത്തിലേക്ക് ടീമുകൾ കടന്നിരിക്കുകയാണ്. ഇതിനോടകം പല ടീമുകളും ഫിറ്റ്നസ് ക്യാംപുകളടക്കം ആരംഭിച്ച് കഴിഞ്ഞു. അവസാന സീസണുകളിലെ പിഴവുകൾ നികത്തി ശക്തമായ തിരിച്ചുവരവിനാണ് ടീമുകളെല്ലാം തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാ​ഗമായുള്ള താരകെെമാറ്റങ്ങളും ഒരുവശത്ത് നടന്നുകൊണ്ടിരിക്കുകയാണ്.

അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നെെ സൂപ്പർ കിങ്സിന് അവസാന സീസണുകളിൽ തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കാനായത്. 2023ലാണ് ചെന്നെെ സൂപ്പർ കിങ്സ് അവസാനമായി കപ്പിലേക്കെത്തിയത്. ഇതിന് ശേഷം ചെന്നെെ സൂപ്പർ കിങ്സിന് കാര്യമായൊന്നും ചെയ്യാനായിട്ടില്ല. എംഎസ് ധോണി പടിയിറങ്ങി റുതുരാജ് ഗെയ്ക് വാദ് നായകനായതോടെ സിഎസ്കെ പിന്നോട്ട് പോയി.

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സാധ്യതാ ഇലവൻ ഇതാ

വരുന്ന സീസണിൽ അടിമുടി മാറ്റങ്ങളോടെ ഇറങ്ങാനുള്ള പദ്ധതികളിലേക്ക് സിഎസ്കെ കടന്നിരിക്കുകയാണ്. ഇതിന്റെ ആദ്യ പടിയായാണ് പരിശീലകൻ സ്റ്റീഫൻ ഫ്ളമിങ്ങിനെ സിഎസ്കെ ഒഴിവാക്കിയത്. പുതിയ പരിശീലകനായി മെെക്കൽ ഹസിയെ കൊണ്ടുവരാനാണ് സിഎസ്കെ പദ്ധതിയിടുന്നത്. മുൻ ഓസീസ് താരവും സിഎസ്കെ താരവുമായ ഹസി സിഎസ്കെയുടെ ശെെലിക്ക് അനുയോജ്യനായ താരമാണ്.

അതുകൊണ്ടുതന്നെ ​ഹസിയെ സിഎസ്കെ പരിശീലകനാക്കി കൊണ്ടുവരുന്നതിൽ താരങ്ങൾക്കും താൽപര്യമുണ്ടാവും. സിഎസ്കെ സിഇഒ എംഎസ് ധോണിയും റുതുരാജ് ​ഗെയ്ക് വാദുമായി ചർച്ച നടത്തിയിരുന്നു. റുതുരാജിനെ നായകസ്ഥാനത്ത് നിന്ന് മാറ്റാനുള്ള സാധ്യതകളും തള്ളിക്കളയാൻ സാധിക്കില്ല. സഞ്ജു സാംസണെ അടുത്ത സീസണിൽ നായകനായി കൊണ്ടുവന്നേക്കുമെന്നാണ് സൂചനകൾ.


Samayam MalayalamSanju Samson: സഞ്ജു സാംസൺ ഏകദിനത്തിൽ ഇഷാൻ കിഷനെക്കാൾ കേമൻ, ഏകദിന ലോകകപ്പിൽ മലയാളി താരം ഇടം അർഹിക്കുന്നു; കാരണങ്ങളിതാ
സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിന്റെ നായകനായി പ്രവർത്തിച്ച് അനുഭവസമ്പത്തുള്ളയാളാണ്. സഞ്ജു രാജസ്ഥാനെ ഫെെനൽ കളിപ്പിച്ച ക്യാപ്റ്റനാണ്. അതുകൊണ്ടുതന്നെ സിഎസ്കെയ്ക്ക് സഞ്ജുവിനെ നായകനാക്കുന്നതിൽ വലിയ ആശങ്കയുണ്ടാവില്ലെന്നുറപ്പാണ്. എംഎസ് ധോണിയുടെ പിന്തുണയും സഞ്ജുവിന് ലഭിക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ സഞ്ജുവിനെ നായകസ്ഥാനത്തേക്ക് സിഎസ്കെ കൊണ്ടുവരാൻ സാധ്യതകളേറെയാണ്. ധോണി ഉപദേഷ്ടാവിന്റെ റോളിൽ സിഎസ്കെയ്ക്കൊപ്പം ഉണ്ടാവുമെന്നാണ് വിവരം. അങ്ങനെ വരുമ്പോൾ സഞ്ജുവിന് കാര്യങ്ങൾ അൽപ്പം കൂടി എളുപ്പമാവും. ധോണിയുടെ സാന്നിധ്യം സഞ്ജുവിന് ആത്മവിശ്വാസം നൽകുമെന്ന കാര്യം ഉറപ്പാണ്.

IND vs BAN T20: സഞ്ജു സാംസണ് വെല്ലുവിളി, പകരം വീട്ടാൻ റിഷാദ് ഹുസെെൻ കാത്തിരിക്കുന്നു; സെപ്തംബറിൽ ഇന്ത്യ ബംഗ്ലാദേശ് പര്യടനം നടത്തിയേക്കും


വരുന്ന സീസണിന് മുമ്പ് സിഎസ്കെ ടീമിൽ അഴിച്ചുപണി നടത്താനുള്ള സാധ്യതകളും ഏറെയാണ്. നിലവിൽ മികച്ച ബൗളിങ് നിരയുടെ അഭാവമാണ് ടീമിന്റെ പ്രധാന പ്രശ്നം. സിഎസ്കെ ബൗളിങ് നിരയിലേക്ക് മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരേയും സ്പിൻ നിരയിലേക്ക് യുസ് വേന്ദ്ര ചഹാലിനേയും നോട്ടമിട്ടേക്കും. പേസ് ഓൾറൗണ്ടറായി ഹാർദിക് പാണ്ഡ്യയെ കൊണ്ടുവരാൻ ടീം ശ്രമം നടത്തുന്നുണ്ട്.

എന്നാൽ ഹാർദിക് പാണ്ഡ്യക്ക് ക്യാപ്റ്റൻ സ്ഥാനം വേണമെന്നതിനാൽ ഈ കൂടുമാറ്റം ഇപ്പോൾ അസാധ്യമായിരിക്കുകയാണ്. ഹാർദിക്കിനെ കെകെആർ ഒപ്പം കൂട്ടാനുള്ള സാധ്യതയാണ് ഇപ്പോൾ നിലനിൽക്കുന്നത്. ശിവം ദുബെയെ ഒഴിവാക്കുന്നതും ഇപ്പോൾ സിഎസ്കെയുടെ പരി​ഗണനയിലുള്ള കാര്യമാണ്. ഫിനിഷർ റോളിലൊഴികെ പന്തുകൊണ്ട് കാര്യമായൊന്നും ചെയ്യാൻ ദുബെക്ക് സാധിക്കുന്നില്ല.

അതുകൊണ്ടുതന്നെ വരുന്ന സീസണിന് മുമ്പ് മികച്ചൊരു പേസ് ഓൾറൗണ്ടറെ കണ്ടെത്താനാണ് സിഎസ്കെയുടെ നീക്കം. സിഎസ്കെയ്ക്ക് വരുന്ന സീസണിൽ ശക്തമായൊരു തിരിച്ചുവരവ് അത്യാവശ്യമാണ്. ബാറ്റിങ് നിരയിലേക്കടക്കം പുതിയ താരങ്ങളെ കൊണ്ടുവന്ന് വരുന്ന സീസണിൽ കപ്പിലേക്കെത്താൻ സിഎസ്കെയ്ക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

എംഎസ് ധോണിയടക്കം പരിശീലക സംഘത്തിന്റെ ഭാ​ഗമായാൽ സിഎസ്കെയ്ക്ക് ശക്തമായ തിരിച്ചുവരവ് സാധ്യമാകുമെന്ന് തന്നെ കരുതാം. സിഎസ്കെയുടെ തിരിച്ചുവരവ് കാത്ത് വലിയൊരു ആരാധക കൂട്ടം തന്നെയുണ്ടെന്ന് നിസംശയം പറയാം.

Read Entire Article