എന്നാൽ ഹാർദിക് പാണ്ഡ്യക്കായി സിഎസ്കെ സഞ്ജുവിനെ കെെവിട്ടേക്കുമെന്ന റിപ്പോർട്ട് ഇപ്പോൾ സജീവമാണ്. അങ്ങനെ വന്നാൽ മുംബെെയിലേക്ക് സഞ്ജു പോകാനുള്ള സാധ്യതകളും കൂടുതലാണ്. സഞ്ജു സാംസൺ മുംബെെയിലേക്ക് വരുമോയെന്നത് കണ്ടറിയേണ്ട കാര്യം തന്നെയാണ്. എന്നാൽ സഞ്ജു മുംബെെയിലേക്ക് വന്നാൽ ടീമിന്റെ കിരീട സാധ്യത എത്രത്തോളം ഉയരും?. സാധ്യതകൾ പരിശോധിക്കാം.
ഏഷ്യൻ ഗെയിംസ്: സഞ്ജുവിൻ്റെ ബാറ്റിങ് റോളിൽ മാറ്റത്തിന് സാധ്യത
സഞ്ജു വരുന്നതോടെ മുംബെെ ഇന്ത്യൻസിന്റെ കിരീട സാധ്യത അത് ഉയർത്തുമെന്ന കാര്യം ഉറപ്പാണ്. സഞ്ജുവിനെപ്പോലൊരു ഓപ്പണറേയും വിക്കറ്റ് കീപ്പറേയും നിലവിൽ മുംബെെക്ക് ആവശ്യമാണ്. രോഹിത് ശർമ ഈ സീസണോടെ വിരമിക്കാനുള്ള സാധ്യതയും നിലനിൽക്കെ സഞ്ജുവിനെപ്പോലൊരു മാച്ച് വിന്നറായ ഓപ്പണറെ ലഭിച്ചാൽ അത് മുംബെെക്ക് മുതൽക്കൂട്ടാവും.
മികച്ച തുടക്കം കഴിഞ്ഞ കുറച്ച് സീസണുകളിലായി മുംബെെയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഓപ്പണിങ്ങിൽ പല പരീക്ഷണങ്ങളും മുംബെെ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടിട്ടില്ലെന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെ സഞ്ജുവിനെപ്പോലൊരു താരത്തിന്റെ വരവ് മുംബെെക്ക് വലിയ കരുത്തായി മാറാനുള്ള സാധ്യത കൂടുതലാണ്. സഞ്ജുവിന്റെ സ്ഥിരത പ്രശ്നമാണെങ്കിലും മത്സരം വിജയിപ്പിക്കാൻ ശേഷിയുള്ള മികച്ച താരമായിത്തന്നെ സഞ്ജുവിനെ വിശേഷിപ്പിക്കാം.
എന്നാൽ സഞ്ജുവിനെ മാത്രം പരിഗണിച്ചുകൊണ്ട് മുംബെെക്ക് കപ്പിലേക്കെത്താൻ സാധിക്കില്ല. അതിന് മറ്റ് ചില പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മുംബെെക്ക് സാധിക്കേണ്ടതായുണ്ട്. മധ്യനിരയിൽ സൂര്യകുമാർ യാദവിന് എത്രത്തോളം മികവ് കാട്ടാൻ സാധിക്കുമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. അവസാന സീസണിൽ മോശം ഫോമിലായിരുന്ന സൂര്യകുമാർ ഇപ്പോൾ ഇന്ത്യൻ ടീമിനും പുറത്താണ്.
ഈ സാഹചര്യത്തിൽ സൂര്യകുമാറിനെ വിശ്വസിക്കാനാവില്ല. അതുകൊണ്ടുതന്നെ മധ്യനിരയെ ശക്തിപ്പെടുത്തി മികച്ച താരത്തെ മുംബെെക്ക് വേണം. ഈ റോളിലേക്ക് ഡെവാൾഡ് ബ്രെവിസിനെ മുംബെെക്ക് തിരികെ കൊണ്ടുവരാവുന്നതാണ്. ഡെവാൾഡ് ബ്രെവിസ് നിലവിൽ സിഎസ്കെയ്ക്കൊപ്പമാണ്. മധ്യനിരയിൽ മികച്ച റെക്കോഡുള്ള ബ്രെവിസിനെ മുംബെെക്ക് മധ്യനിരയിലേക്ക് കൊണ്ടുവരാവുന്നതാണ്.
മുംബെെ ഇന്ത്യൻസിനെ താങ്ങിനിർത്താൻ സാധിക്കുന്ന ഒരു താരത്തെ അവർക്ക് ആവശ്യമാണ്. മൂന്നാം നമ്പറിൽ കളിക്കാൻ ഹാരി ബ്രൂക്കിനെയാണ് മുംബെെക്ക് പരിഗണിക്കാവുന്നത്. തല്ലിക്കളിക്കാൻ ശേഷിക്കുന്ന ബ്രെവിസ് ഇന്നത്തെ ഏറ്റവും മികച്ച ക്ലാസിക് ബാറ്റ്സ്മാൻമാരിലൊരാളാണ്. ഇംഗ്ലണ്ടുകാരനായ ബ്രൂക്കിനെ മുംബെെക്ക് മൂന്നാം നമ്പറിലേക്ക് കൊണ്ടുവന്നാൽ അത് മുതൽക്കൂട്ടായി മാറുമെന്നുറപ്പ്.
മറ്റൊരു പ്രശ്നം ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിലുണ്ടാവുന്ന പേസ് ഓൾറൗണ്ടറുടെ വിടവാണ്. ഈ റോളിലേക്ക് സാം കറനെയാണ് മുംബെെക്ക് പരിഗണിക്കാൻ സാധിക്കുന്നത്. ഇംഗ്ലണ്ട് മീഡിയം പേസ് ഓൾറൗണ്ടർ നിലവിൽ രാജസ്ഥാൻ റോയൽസിനൊപ്പമാണ്. എന്നാൽ അവസാന സീസണിൽ പരിക്കിനെത്തുടർന്ന് സാം കറൻ കളിച്ചിരുന്നില്ല. വരുന്ന സീസണിൽ മുംബെെക്കൊപ്പം സാം കറനെ കളിപ്പിച്ചാൽ അത് കരുത്താവും.
മികച്ചൊരു ഫിനിഷറെ മുംബെെ ഇന്ത്യൻസിന് ആവശ്യമാണ്. ഷിംറോൻ ഹെറ്റ്മെയർ, റോവ്മാൻ പവൽ എന്നിവരിലൊരാളെ ഫിനിഷർ റോളിലേക്ക് മുംബെെക്ക് കൊണ്ടുവന്നാൽ കൂടുതൽ കരുത്തായി മാറും. പേസ് നിരയിലും അഴിച്ചുപണി അത്യാവശ്യമാണ്.
ജസ്പ്രീത് ബുംറക്കൊപ്പം ദീപക് ചഹാറും ട്രന്റ് ബോൾട്ടും വേണ്ട. പകരം ജോഷ് ഹെയ്സൽവുഡിനെ മുംബെെക്ക് ടീമിലേക്ക് കൊണ്ടുവരാം. യുസ് വേന്ദ്ര ചഹാലിനെപ്പോലൊരു മികച്ചൊരു സ്പിന്നറേയും മുംബെെക്ക് വരുന്ന സീസണിൽ ആവശ്യമാണെന്ന് പറയാം.
മുംബെെ ബെസ്റ്റ് ഇലവൻ: സഞ്ജു സാംസൺ, രോഹിത് ശർമ, ഹാരി ബ്രൂക്ക്, സൂര്യകുമാർ യാദവ്, ഡെവാൾഡ് ബ്രെവിസ്, തിലക് വർമ, സാം കറൻ/ റോവ്മാൻ പവൽ, യുസ് വേന്ദ്ര ചഹാൽ, ജസ്പ്രീത് ബുംറ, ജോഷ് ഹെയ്സൽവുഡ്, പ്രിൻസ് യാദവ്






English (US) ·