ഇപ്പോൾ കാലം കടന്ന് പോകവെ പുതിയ പരിശീലകനിലേക്കെത്താൻ സിഎസ്കെ നിർബന്ധിതരായിരിക്കുകയാണ്. നിലവിലെ റിപ്പോർട്ട് പ്രകാരം മുൻ ഇന്ത്യൻ താരവും രണ്ട് വർഷമായി ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലകനുമായിരിക്കുന്ന ഹേമങ് ബദാനി സിഎസ്കെയുടെ പുതിയ പരിശീലകനാവുമെന്നാണ്.
എക്സ്ട്രാ ടൈമിൽ സ്വിറ്റ്സർലൻഡിനെ തകർത്ത് അർജൻ്റീന ലോകകപ്പ് സെമിയിൽ
എന്നാൽ പ്രതിസന്ധിയിൽ വലയുന്ന സിഎസ്കെയെ രക്ഷിക്കാൻ ബദാനിയെപ്പോലൊരു പരിശീലകന് സാധിക്കുമോയെന്ന് സംശയമുണ്ട്. സിഎസ്കെയ്ക്ക് പരിഗണിക്കാവുന്ന മറ്റ് പരിശീലകർ ആരൊക്കെയാണെന്ന് പരിശോധിക്കാം.
ബ്രണ്ടൻ മക്കല്ലമാണ് ഒന്നാമത്തെ പരിശീലകൻ. മുൻ സിഎസ്കെ താരവും ന്യൂസീലൻഡ് മുൻ താരവുമായ ബ്രണ്ടൻ മക്കല്ലത്തെ സിഎസ്കെയ്ക്ക് പരിശീലകനായി കൊണ്ടുവരാവുന്നതാണ്. ഇംഗ്ലണ്ട് പരിശീലകനായിരുന്ന മക്കല്ലം ഇപ്പോൾ പരിശീലകസ്ഥാനത്ത് നിന്ന് ഇറങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മക്കല്ലത്തെ സിഎസ്കെയ്ക്ക് ആ റോളിലേക്ക് കൊണ്ടുവരാവുന്നതാണ്.
FIFA World Cup 2026: ഇംഗ്ലണ്ട് മുറിവേറ്റ സിംഹങ്ങൾ, അർജന്റീനയുടെ ചതികൾ എങ്ങനെ മറക്കും? വീണ്ടും കണക്കുതീർക്കാൻ ത്രീലയൺസ്
ആക്രമണോത്സക ശെെലിയെ പ്രോത്സാഹിപ്പിക്കുന്ന മക്കല്ലത്തെപ്പോലൊരു പരിശീലകനാണ് സഞ്ജു സാംസണും ആയുഷ് മാത്രയുമെല്ലാം കളിക്കുന്ന സിഎസ്കെയ്ക്ക് നല്ലത്. നിലവിലെ സിഎസ്കെയുടെ ശെെലി മാറ്റിപ്പിടിക്കേണ്ടത് അത്യാവശ്യമാണെന്ന് പറയാം. റണ്ണൊഴുകുന്ന പിച്ചുകളിൽ ഇപ്പോൾ പഴയ ശെെലികൊണ്ട് പിടിച്ചുനിൽക്കുക സിഎസ്കെയ്ക്ക് വളരെ പ്രയാസമുള്ള കാര്യം തന്നെയാണ്.
രണ്ടാമത്തെ പരിശീലകൻ മാത്യു ഹെയ്ഡനാണ്. മുൻ സിഎസ്കെ താരമായ ഹെയ്ഡൻ നിലവിൽ ഗുജറാത്ത് ടെെറ്റൻസിന്റെ പരിശീലക സംഘത്തോടൊപ്പമാണുള്ളത്. പരിശീലകറോളിൽ ഇപ്പോൾ സജീവമായിരിക്കുന്ന ഹെയ്ഡനെ പുതിയ പരിശീലകനായി പരിഗണിച്ചാൽ സിഎസ്കെയ്ക്കത് ഗുണകരമായി മാറാനുള്ള സാധ്യതയാണ് കൂടുതൽ. ഹെയ്ഡൻ ആക്രമണ ക്രിക്കറ്റിനെ പിന്തുണക്കുന്ന പരിശീലകനാണ്. സിഎസ്കെയുടെ നിലവിലെ ശെെലി മാറ്റാൻ ഹെയ്ഡനെപ്പോലൊരു പരിശീലകൻ വന്നാൽ സാധിച്ചേക്കും.
മൂന്നാമത്തെ പരിശീലകൻ സൗരവ് ഗാംഗുലിയാണ്. മുൻ ഇന്ത്യൻ ക്യാപ്റ്റനും സൂപ്പർ താരവുമാണ് സൗരവ് ഗാംഗുലി. നേരത്തെ ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലക സംഘത്തോടൊപ്പമെല്ലാം പ്രവർത്തിച്ചിട്ടുള്ള ഗാംഗുലി സൗത്താഫ്രിക്ക ടി20 ലീഗിൽ മുഖ്യ പരിശീലക റോളിൽ പ്രവർത്തിക്കുന്നുണ്ട്. ആക്രമണോത്സകത ശരീര ഭാഷയിൽത്തന്നെയുള്ള ഗാംഗുലിയേയും സിഎസ്കെയ്ക്ക് പരിഗണിക്കാവുന്നത്.
മറ്റൊരു സാധ്യത രാഹുൽ ദ്രാവിഡാണ്. മുൻ ഇന്ത്യൻ നായകനായ ദ്രാവിഡ് രാജസ്ഥാൻ റോയൽസിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തിട്ടില്ല. സിഎസ്കെയുടെ ക്ലാസിക് ശെെലിയെ മുന്നോട്ട് കൊണ്ടുപോകാൻ കഴിവുള്ള പരിശീലകനാണ് ദ്രാവിഡ്. സഞ്ജു ദ്രാവിഡിന്റെ കീഴിൽ കളിച്ചുവളർന്ന താരവുമാണ്. ദ്രാവിഡും സിഎസ്കെയ്ക്ക് പരിഗണിക്കാവുന്നരിൽ ഒരാളാണ്.
മറ്റൊരു പരിശീലകൻ വിവിഎസ് ലക്ഷ്മണനാണ്. സിഎസ്കെയുടെ ശെെലിയോട് ചേർന്ന് പോകാൻ കെൽപ്പുള്ള പരിശീലകനാവും ലക്ഷ്മണൻ. എന്നാൽ ക്ലാസിക് ശെെലിയുള്ള ലക്ഷ്മണനെപ്പോലൊരു പരിശീലകൻ വന്നാൽ സിഎസ്കെയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയില്ലെന്നതാണ് വസ്തുത. എന്തായാലും സിഎസ്കെ മാനേജ്മെന്റിന്റെ നീക്കം എന്താണെന്നത് കാത്തിരുന്ന് കാണാം.






English (US) ·