IPL 2027: സിഎസ്കെയുടെ പുതിയ പരിശീലകൻ ദിനേഷ് കാർത്തികോ, പിന്തുണച്ച് ​ഹെയ്ഡൻ; അത് വേണ്ടെന്ന് ബദരിനാഥ്, പ്രഖ്യാപനം നാളെ

3 weeks ago 7
ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 2027 സീസണ് മുന്നോടിയായുള്ള പടയൊരുക്കത്തിലാണ് ടീമുകളെല്ലാം. പല ടീമുകളുടേയും പരിശീലകരും ക്യാപ്റ്റനുമെല്ലാം മാറുന്നുണ്ട്. ചെന്നെെ സൂപ്പർ കിങ്സിനെ സംബന്ധിച്ചും അടുത്ത സീസണിന് മുന്നോടിയായി പുതിയ പരിശീലകനെ ആവശ്യമാണ്. സ്റ്റീഫൻ ഫ്ളമിങ് പടിയിറങ്ങിയതോടെ ആ സ്ഥാനത്തേക്ക് ഇനി ആരെന്നതാണ് പ്രധാനപ്പെട്ട ചോദ്യം.

പല പേരുകളും സിഎസ്കെയുടെ പുതിയ പരിശീലകനായി ഉയർന്ന് കേൾക്കുന്നുണ്ട്. ഇതിൽ മെെക്കൽ ഹസിയുടെ പേരാണ് മുൻ നിരയിലുള്ളത്. എന്നാൽ സിഎസ്കെയുടെ പരിശീലകനായി ദിനേഷ് കാർത്തിക് വന്നേക്കുമെന്ന ചില അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. മുൻ സിഎസ്കെ ഓപ്പണറും ഓസീസ് സൂപ്പർ താരവും പരിശീലകനുമായ മാത്യു ഹെയ്ഡൻ ദിനേഷ് കാർത്തിക് സിഎസ്കെ പരിശീലകനാവുന്നതിനെ പിന്തുണച്ചു.

അഫ്ഗാൻ ടി20: അഭിഷേകിന് വിശ്രമം? വൈഭവിനൊപ്പം സഞ്ജു ഓപ്പണറായേക്കും

'പല പേരുകളും സിഎസ്കെയുടെ പരിശീലക റോളിലേക്ക് ഉയർന്ന് കേൾക്കുന്നുണ്ട്. അതിലൊന്ന് ദിനേഷ് കാർത്തികിന്റേതാണ്. ആ റോൾ ഏറ്റെടുക്കാൻ തയ്യാറായിട്ടുള്ളവരിലൊരാളാണ് കാർത്തിക് എന്നാണ് കരുതുന്നത്. ഒരു പ്രാദേശിക പരിശീലകൻ ചെന്നെെക്ക് വേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പല ഫ്രാഞ്ചെെസികളും അന്താരാഷ്ട്ര പരിശീലകരെ തേടി പോകുമെന്ന് എനിക്കറിയാം.

എന്നാൽ സിഎസ്കെയെപ്പോലെ പ്രാദേശികമായി വളരെയധികം ബന്ധപ്പെട്ട് നിൽക്കുന്ന ടീം മുഖ്യ പരിശീലകസ്ഥാനത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ മികവുള്ള ഒരു പ്രാദേശിക താരത്തെ പരി​ഗണിക്കാൻ സാധ്യതയുണ്ട്. ചെന്നെെയുമായി ബന്ധപ്പെട്ട് നിൽക്കുന്ന ദിനേഷ് കാർത്തിക് ആ റോളിലേക്കെത്താമെന്നാണ് ഞാൻ കരുതുന്നത്' മാത്യു ഹെയ്ഡൻ അഭിപ്രായപ്പെട്ടു.


Samayam MalayalamAsian Games 2026: സഞ്ജു സാംസണടക്കം പുറത്തേക്ക്, റുതുരാജ് ​ക്യാപ്റ്റൻ, കീപ്പർ ജിതേഷ്; ഏഷ്യൻ ​ഗെയിംസിനുള്ള ഇന്ത്യയുടെ സാധ്യതാ 'ബി' ടീമിതാ
ദിനേഷ് കാർത്തിക് ഇതിനോടകം റോയൽ ചലഞ്ചേഴ്സ് ബം​ഗളൂരുവിനൊപ്പം മികവ് കാട്ടിയ പരിശീലകനാണ്. കഴിഞ്ഞ രണ്ട് സീസണിൽ ആർസിബി കപ്പ് നേടിയതിന് പിന്നിൽ കാർത്തികിന്റെ പരിശീലക മികവ് എടുത്തു പറയേണ്ടതാണ്. എന്നാൽ ആർസിബി വിട്ട് കാർത്തിക് സിഎസ്കെയുടെ പരിശീലകൻ ആവേണ്ടെന്നാണ് മുൻ സിഎസ്കെ താരമായ സുബ്രമണ്യ ബദരിനാഥ് പറയുന്നത്.

'ദിനേഷ് കാർത്തികിനെ സിഎസ്കെ പരിശീലകനാക്കുന്നതിന് മുമ്പ് രണ്ട് വട്ടം ചിന്തിക്കണം. അവൻ ആർസിബിക്കൊപ്പം തുടരുമെന്നാണ് കരുതുന്നത്. ആർസിബിയിൽ അവന് കൃത്യമായ സ്ഥാനമുണ്ട്. എല്ലാം നല്ല രീതിക്ക് തന്നെ അവിടെ പോകുന്നുണ്ട്. ആർസിബി ഇപ്പോൾ മികച്ച പ്രകടനവുമാണ് കാഴ്ചവെക്കുന്നത്. ആദ്യ 10 വർഷത്തിൽ സിഎസ്കെ ഉണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോൾ ആർസിബിയുള്ളത്.

Asian Games 2026: ഏഷ്യൻ ഗെയിംസിന് ഇന്ത്യ അയക്കുക ബി ടീമിനെ, പ്രശ്നം അടിസ്ഥാന സൗകര്യക്കുറവ്; നിർണ്ണായ നീക്കത്തിന് ബിസിസിഐ


ഒരു പരിശീലകന് ടീമിൽ എത്രത്തോളം ഇംപാക്ട് സൃഷ്ടിക്കാനാവുമെന്നതിന്റെ തെളിവാണിത്. സിഎസ്കെയ്ക്ക് വരുന്ന സീസണിലും ഇതേ ടീമുമായിത്തന്നെ മുന്നോട്ട് പോകണം. ഇപ്പോഴത്തെ താരനിരയെ നോക്കുമ്പോൾ കാർത്തിക് ആർസിബിയിൽ തുടരുന്നതാണ് നല്ലത്' എന്നാണ് ബദരിനാഥ് പറയുന്നത്.

നിലവിലെ സാധ്യതകൾ നോക്കുമ്പോൾ ദിനേഷ് കാർത്തികിനെ സിഎസ്കെ പരിശീലകനായി കൊണ്ടുവന്നേക്കില്ല. എംഎസ് ധോണി സിഎസ്കെയുടെ ഉപദേഷ്ടാവിന്റെ റോളിലുണ്ടാവുമെന്നാണ് വിവരം. അങ്ങനെ വരുമ്പോൾ ധോണിയോട് ചേർന്ന് നിൽക്കാൻ സാധിക്കുന്ന പരിശീലകനെയാവും സിഎസ്കെ നോട്ടമിടുക. ഈ സാധ്യതകൾ നോക്കുമ്പോൾ കാർത്തിക് പരിശീലകനായാലും അത്ഭുതപ്പെടാനാവില്ല. സിഎസ്കെ പുതിയ പരിശീലകനെ നാളെ പ്രഖ്യാപിക്കുമെന്നാണ് വിവരം.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article