IPL 2027: ഹാർദിക് പാണ്ഡ്യ പോട്ടെ, മുംബെെ ഇന്ത്യൻസ് നോട്ടമിടേണ്ടത് നാല് താരങ്ങളെ; നിർദേശവുമായി ആർ അശ്വിൻ

1 month ago 4
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2027 സീസണിന് മുന്നോടിയായുള്ള കൂടുമാറ്റ ചർച്ചകൾ സജീവമായി പുരോഗമിക്കുകയാണ്. ഹാർദിക് പാണ്ഡ്യയുടെ കൂടുമാറ്റ ചർച്ചകളാണ് ഇതിൽ പ്രധാനമായും എല്ലാവരും ഉറ്റുനോക്കുന്നത്. മുംബെെ ഇന്ത്യൻസ് നായകനായ ഹാർദിക് പാണ്ഡ്യയെ ടീം കെെവിടുമെന്ന് ഉറപ്പാണ്. ഹാർദിക്കിന് കീഴിൽ പ്രതീക്ഷിച്ച മുന്നേറ്റം നടത്താൻ മുംബെെക്ക് സാധിക്കാത്തതിനാൽ മുംബെെ ഹാർദിക്കിനെ ഒഴിവാക്കുമെന്നുറപ്പാണ്.

ഹാർദിക് മുംബെെ വിട്ട് ചെന്നെെ സൂപ്പർ കിങ്സിലേക്കോ കൊൽക്കത്ത നെെറ്റ് റെെഡേഴ്സിലേക്കോ പോകുമെന്നാണ് റിപ്പോർട്ട്. ഹാർദിക് പാണ്ഡ്യയെന്ന നായകൻ പോകുന്നത് മുംബെെയെ പ്രതികൂലമായി ബാധിച്ചേക്കില്ല. എന്നാൽ പേസ് ഓൾറൗണ്ടറെന്ന നിലയിൽ ഹാർദിക് ടീം വിടുന്നത് മുംബെെക്ക് ക്ഷീണമാകുന്ന കാര്യമാണ്. ഇപ്പോഴിതാ ഹാർദിക് പോയാൽ മുംബെെ ആരെയാണ് പകരം നോട്ടമിടേണ്ടതെന്ന് നിർദേശിച്ചിരിക്കുകയാണ് ആർ അശ്വിൻ.

അഗാർക്കർ പുറത്തേക്ക്; ബിസിസിഐയുടെ മുഖ്യ സെലക്ടറായി വിവിഎസ് ലക്ഷ്മൺ എത്തിയേക്കും

നാല് താരങ്ങളെയാണ് അശ്വിൻ ചൂണ്ടിക്കാട്ടുന്നത്. കെ എൽ രാഹുൽ, നിക്കോളാസ് പുരാൻ, യശ്വസി ജയ്സ്വാൾ, ഇഷാൻ കിഷൻ എന്നീ പേരുകളാണ് അശ്വിൻ നിർദേശിക്കുന്നത്. മുംബെെക്ക് മികച്ച ഇന്ത്യൻ വിക്കറ്റ് കീപ്പർമാരില്ല. ഈ സാഹചര്യത്തിൽ രാഹുലിനെ നോട്ടമിടാവുന്നതാണ്. നിലവിൽ ഡൽഹി ക്യാപിറ്റൽസിന്റെ താരമാണ് രാഹുൽ. ടോപ് ഓഡർ താരമായ രാഹുലിന്റെ സ്ട്രെെക്ക് റേറ്റാണ് പ്രശ്നം.

പതിയെ തുടങ്ങി പിന്നീട് ആക്രമിക്കുന്ന രാഹുലിന്റെ ശെെലി മുംബെെക്ക് അത്ര ചേരുന്നതല്ല. അതുകൊണ്ടുതന്നെ രാഹുലിനെ ടീമിലേക്കെത്തിക്കാൻ മുംബെെ വലിയ താൽപര്യം കാട്ടിയേക്കില്ല. രാജസ്ഥാൻ റോയൽസ് ഓപ്പണറായ യശ്വസി ജയ്സ്വാളിനേയും വെെഭവ് സൂര്യവംശിയേയും മുംബെെ നോട്ടമിടുന്നുണ്ടെന്ന റിപ്പോർട്ട് നേരത്തെ തന്നെ പുറത്തുവന്നതാണ്.


Samayam Malayalamസഞ്ജു സാംസൺ നായകൻ, അഭിഷേക് -വെെഭവ് സൂര്യവംശി ഓപ്പണിങ്, ശ്രേയസും ദുബെയും വേണ്ട, 2028ലെ ടി20 ലോകകപ്പിന് ഇന്ത്യക്ക് ഈ ടീം ബെസ്റ്റ്
വെെഭവിനെ കെെവിടാൻ‍ രാജസ്ഥാൻ തയ്യാറാകില്ല. എന്നാൽ റിയാൻ പരാ​ഗിനെ നായകനാക്കിയതോടെ രാജസ്ഥാൻ വിടാൻ ജയ്സ്വാളിന് താൽപര്യമുണ്ട്. അവസാന സീസണിലൊന്നും പ്രതീക്ഷിച്ച പ്രകടനം നടത്താൻ രാഹുലിന് സാധിച്ചിട്ടുമില്ല. ഈ സാഹചര്യത്തിൽ ജയ്സ്വാളിനെ മുംബെെ പരി​ഗണിക്കാൻ സാധ്യത കൂടുതലാണ്. രോഹിത് ശർമ ഈ സീസണോടെ വിരമിക്കാൻ സാധ്യതയുണ്ട്.

അതുകൊണ്ടുതന്നെ പകരക്കാരനായ ഓപ്പണറെന്ന നിലയിൽ ജയ്സ്വാളിനെ കൊണ്ടുവരാൻ മുംബെെ ശ്രമിച്ചേക്കും. ലേലത്തിന് മുമ്പ് തന്നെ ഈ കെെമാറ്റം നടത്താനുള്ള നീക്കമാവും മുംബെെ നടത്തുകയെന്നുറപ്പാണ്. ഇഷാൻ കിഷനെ പരി​ഗണിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇഷാനെ കെെവിടാൻ മുംബെെ ആ​ഗ്രഹിച്ചിരുന്നതല്ല. എന്നാൽ അന്നത്തെ സാഹചര്യത്തിൽ ഈ കെെമാറ്റം നടന്നു.

ടി20 റൺവേട്ടയിൽ ഒന്നാമനായി, പക്ഷെ എന്റെ ഈ റെക്കോഡ് ഒരാൾ തകർത്തേക്കും; അതൊരു ഇന്ത്യക്കാരൻ, തുറന്ന് പറഞ്ഞ് ജോസ് ബട്ലർ


ഇപ്പോൾ സൺറെെസേഴ്സ് ഹെെദരാബാദിനൊപ്പമാണ് ഇഷാനുള്ളത്. മുംബെെ തിരികെ വിളിച്ചാൽ ഇഷാനും താൽപര്യമുണ്ടാവും. നിലവിലെ ഒന്നാം നമ്പർ ടി20 ബാറ്റ്സ്മാനായ ഇഷാൻ തകർപ്പൻ ഫോമിലുമാണ് കളിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ഇഷാനെ കൊണ്ടുവരുന്നത് മുംബെെക്ക് ​ഗുണകരമാകുന്ന കാര്യമായതിനാൽ മുംബെെ ഈ നീക്കത്തിന് ശ്രമിച്ചേക്കും.

നിക്കോളാസ് പുരാനെ മുംബെെ പരി​ഗണിച്ചേക്കില്ല. വെടിക്കെട്ട് നടത്താൻ ശേഷിയുള്ള താരമാണെങ്കിലും സമീപകാലത്തെ ഫോം മോശമാണ്. സ്ഥിരതയില്ലാത്ത താരത്തെ മുംബെെ കൊണ്ടുവരുന്നത് ബാധ്യതയാകാനാണ് സാധ്യത. അതുകൊണ്ടുതന്നെ മുംബെെ ഇത്തരമൊരു ശ്രമം നടത്താൻ സാധ്യതയില്ലെന്ന് തന്നെ പറയാം.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article