IPL CSK: സിഎസ്കെയുടെ പുതിയ കോച്ച് ഇന്ത്യക്കാരനല്ല, ധോണിയും റുതുരാജുമായി ചർച്ച കഴിഞ്ഞു; ഈ മൂന്ന് പേരിലൊരാൾ വന്നേക്കും

1 month ago 6
ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 2027 സീസണ് മുന്നോടിയായി ചെന്നെെ സൂപ്പർ കിങ്സിന്റെ പുതിയ പരിശീലകനുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ സജീവമാണ്. ഇന്നലെ എംഎസ് ധോണിയും നായകൻ റുതുരാജ് ​ഗെയ്ക് വാദുമായി സിഎസ്കെയുടെ ഭാരവാഹികൾ ചർച്ച നടത്തിയിരുന്നു. ഇതിന് ശേഷം സിഎസ്കെയ്ക്ക് പുതിയതായി വരിക വിദേശ പരിശീലകനാവുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

അത് ആരാണെന്നത് മാത്രമാണ് ഇനി അറിയേണ്ടത്. സിഎസ്കെ മറ്റ് ഫ്രാഞ്ചെെസികളെപ്പോലെയല്ല. തികച്ചും വ്യത്യസ്തമായൊരു സംസ്കാരമുള്ള ടീമാണ് സിഎസ്കെ. അതുകൊണ്ടുതന്നെ അതിനനുസരിച്ചുള്ള പരിശീലകനെയാവും സിഎസ്കെ സ്റ്റീഫൻ ഫ്ളമിങ്ങിന് പകരക്കാരനായി കൊണ്ടുവരികയെന്ന കാര്യം ഉറപ്പാണ്. നിലവിലെ സൂചനകൾ പ്രകാരം മൂന്ന് പേരെയാണ് സിഎസ്കെ പരിഗണിക്കുന്നത്.

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സാധ്യതാ ഇലവൻ ഇതാ

അതിൽ പ്രധാനി മെെക്കൽ ഹസിയാണെന്നാണ് വിവരം. മുൻ ഓസ്ട്രേലിയൻ താരമായ ഹസി ഇതിനോടകം സിഎസ്കെയുടെ പരിശീലക സംഘത്തിന്റെ ഭാ​ഗമാണ്. മുംബെെ ഇന്ത്യൻസിനായും സിഎസ്കെയ്ക്കായും കളിച്ചിട്ടുള്ള താരമാണ് ഹസി. അതുകൊണ്ടുതന്നെ സിഎസ്കെയുടെ ശെെലി ഏറ്റവും നന്നായി അറിയാവുന്നവരിലൊരാളാണ് ഹസി. നിലവിൽ പരിശീലക സംഘത്തിന്റെ ഭാ​ഗമായതിനാലും ഹസിക്ക് പുതിയ ഉത്തരവാദിത്തം അനായാസമായി കെെകാര്യം ചെയ്യാനാവും.

അതുകൊണ്ടുതന്നെ ഹസിയെ മുഖ്യ പരിശീലകനാക്കാൻ സിഎസ്കെയ്ക്ക് കൂടുതൽ താൽപര്യമുണ്ടാവും. മെെക്കൽ ഹസിയെ പരിശീലകനാക്കുന്നത് ധോണിക്കും താൽപര്യമുണ്ടാവും. ഈ സീസണിൽ ധോണി സിഎസ്കെയുടെ ഉപദേഷ്ടാവായിട്ടാവും ഉണ്ടാവുകയെന്നാണ് വിവരം. അതുകൊണ്ടുതന്നെ ധോണിക്കും താൽപര്യമുള്ളയാളെയാവും സിഎസ്കെ പരിശീലകനാക്കുക.


Samayam MalayalamSanju Samson: സഞ്ജു സാംസൺ ഏകദിനത്തിൽ ഇഷാൻ കിഷനെക്കാൾ കേമൻ, ഏകദിന ലോകകപ്പിൽ മലയാളി താരം ഇടം അർഹിക്കുന്നു; കാരണങ്ങളിതാ
ഈ റോളിൽ ഹസി വരുന്നതിൽ താരങ്ങൾക്കും താൽപര്യമുണ്ടാവും. നിലവിൽ സിഎസ്കെയുടെ ഭാ​ഗമായിട്ടുള്ള താരങ്ങൾക്കെല്ലാം ഹസിയോടൊപ്പം പ്രവർത്തിച്ച് അനുഭവസമ്പത്തുണ്ട്. അതുകൊണ്ടുതന്നെ ഹസിയോടൊപ്പം മുന്നോട്ട് പോകാൻ ഇവർക്ക് വലിയ താൽപര്യം ഉണ്ടാകുമെന്ന് തന്നെ പറയാം. എന്നാൽ ഹസിയെ ഇം​ഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലക സംഘത്തോടൊപ്പം ചേർക്കാൻ മുൻ പരിശീലകനായ സ്റ്റീഫൻ ഫ്ളമിങ് ശ്രമം നടത്തുന്നുണ്ട്.

ഫ്ളമിങ് നിലവിൽ ഇം​ഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ മുഖ്യ പരിശീലകനാണ്. അതുകൊണ്ടുതന്നെ തന്റെയൊപ്പം ഹസിയെ കൊണ്ടുവരാനാണ് ഫ്ളമിങ് ശ്രമിക്കുന്നത്. എന്നാൽ സിഎസ്കെയുടെ മുഖ്യ പരിശീലകസ്ഥാനം ലഭിച്ചാൽ ഹസി ആ റോൾ ഏറ്റെടുക്കാനുള്ള സാധ്യതയാണ് കൂടുതലെന്ന് തന്നെ പറയാം.

സഞ്ജു സാംസൺ നയിക്കും, വെെഭവ് ഓപ്പണർ; ഋഷഭിനും സീറ്റ്, 2027ലെ ഏകദിന ലോകകപ്പ് ടീമിൽ ഇടം ലഭിക്കാൻ സാധ്യതയില്ലാത്തവരുടെ ഇന്ത്യൻ ഇലവനിതാ


മുൻ‌ ന്യൂസീലൻഡ് നായകനും വെടിക്കെട്ട് ബാറ്റ്സ്മാനും മുൻ സിഎസ്കെ താരവുമായ ബ്രണ്ടൻ മക്കല്ലവും സിഎസ്കെയുടെ പരി​ഗണനയിലുണ്ടെന്നാണ് വിവരം. എന്നാൽ മക്കല്ലത്തിന്റെ വെടിക്കെട്ട് ശെെലിയോട് സിഎസ്കെ ടീം മാനേജ്മെന്റിന് വലിയ താൽപര്യമുണ്ടാകില്ല. നേരത്തെ സിഎസ്കെയ്ക്കായി കളിച്ചിട്ടുണ്ടെങ്കിലും പരിശീലകസ്ഥാനത്തേക്ക് മക്കല്ലത്തെ കൊണ്ടുവരാനുള്ള സാധ്യത കുറവാണെന്ന് തന്നെ പറയാം.

മുൻ സൗത്താഫ്രിക്കൻ പേസ് ഓൾറൗണ്ടറും സിഎസ്കെ താരവുമായ ആൽബി മോർക്കലിന്റെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്. വിരമിച്ചതിന് ശേഷം ആൽബി മോർക്കൽ പരിശീലകന്റെ റോളുകളിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ പേസ് ഓൾറൗണ്ടറെ ഈ റോളിലേക്ക് സിഎസ്കെ കൊണ്ടുവരുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും അധികം വെെകാതെ തന്നെ സിഎസ്കെ പുതിയ പരിശീലകനെ പ്രഖ്യാപിക്കുമെന്ന കാര്യം ഉറപ്പാണ്.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article