KKR vs GT IPL 2026: 93 റൺസിൽ പുറത്ത്, തലനാരിഴയ്ക്ക് ഫിൻ അലന് വമ്പൻ റെക്കോഡ് നഷ്ടം; സിക്സറിൽ എലെെറ്റ് ക്ലബ്ബിലിടം

2 weeks ago 4

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam16 May 2026, 9:00 p.m. IST

KKR vs GT IPL 2026: ഐപിഎൽ 2026 സീസണിൽ കെകെആറിന് ഇപ്പോഴും പ്ലേ ഓഫ് സാധ്യതയുണ്ട്. നിർണ്ണായകമായ മത്സരത്തിൽ കെകെആറിനായി തകർപ്പൻ പ്രകടനമാണ് ഫിൻ അലൻ കാഴ്ചവെച്ചിരിക്കുന്നത്

ഹൈലൈറ്റ്:

  • സിക്സറിൽ ഫിൻ അലന് റെക്കോഡ്
  • കെകെആർ കൂറ്റൻ സ്കോറിലേക്ക്
  • സായ് കിഷോറാണ് അലനെ പുറത്താക്കിയത്

finn allenഫിൻ അലൻ(ഫോട്ടോസ്- ANI)
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026 സീസണിലെ 60ാം മത്സരത്തിൽ ഗുജറാത്ത് ടെെറ്റൻസിനെതിരേ കൊൽക്കത്ത നെെറ്റ് റെെഡേഴ്സ് ആദ്യം ബാറ്റ് ചെയ്യുകയാണ്. സ്വന്തം തട്ടകത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ കെകെആറിനായി ഫിൻ അലൻ ബാറ്റിങ് വെടിക്കെട്ടാണ് പുറത്തെടുത്തത്. പേരുകേട്ട ഗുജറാത്തിന്റെ ബൗളിങ് നിരയെ തല്ലിത്തകർത്ത ഫിൻ അലൻ 35 പന്തിൽ 93 റൺസെടുത്താണ് പുറത്തായത്. നാല് ഫോറും 10 സിക്സും ഉൾപ്പെടെ 265.71 സ്ട്രെെക്ക് റേറ്റിലാണ് അലൻ കത്തിക്കയറിയത്. വെറും ഏഴ് റൺസിനാണ് താരത്തിന് സെഞ്ചുറി നഷ്ടമായത്. സായ് കിഷോറാണ് അലന്റെ ഇന്നിങ്സിന് അവസാനമിട്ടത്. സെഞ്ചുറി നഷ്ടമായതോടെ വമ്പൻ റെക്കോഡാണ് അലന് നഷ്ടമായത്.

ഹാർ‌ദിക് പാണ്ഡ്യ അന്ന് ഹീറോ, ഇപ്പോൾ വില്ലൻ; കരിയറിൽ പിന്നോട്ട് പോകാൻ ഇക്കാരണങ്ങൾ


ഒരു ഐപിഎല്ലിൽ കെകെആറിനായി രണ്ട് സെഞ്ചുറി പ്രകടനം നടത്താൻ ഒരു താരത്തിനും സാധിച്ചിട്ടില്ല. ഇത്തവണ ഈ റെക്കോഡ് ആദ്യമായി സ്വന്തമാക്കാനുള്ള സുവർണ്ണാവസരമാണ് ഫിൻ അലന് നഷ്ടമായത്. ഡൽഹിക്കെതിരേ 47 പന്തിൽ പുറത്താവാതെ 100 റൺസെടുക്കാൻ അലന് സാധിച്ചിരുന്നു. ഇത്തവണയും സെഞ്ചുറി പ്രകടനം നടത്തി ചരിത്ര നേട്ടത്തിലേക്കെത്താനുള്ള അവസരമാണ് അലന് നഷ്ടമായത്.

10 സിക്സർ പറത്തിയ അലൻ എലെെറ്റ് ക്ലബ്ബിലും പേര് ചേർത്തു. ഐപിഎല്ലിൽ ഒരു മത്സരത്തിൽ അലൻ 10ലധികം സിക്സർ പറത്തുന്നത് ഇത് രണ്ടാം തവണയാണ്. വെെഭവ് സൂര്യവംശിക്കും അഭിഷേക് ശർമക്കുമൊപ്പം ഈ റെക്കോഡിൽ രണ്ടാം സ്ഥാനത്തേക്കെത്താൻ അലന് സാധിച്ചു. നാല് തവണ ഈ നേട്ടത്തിലെത്തിയ ക്രിസ് ഗെയ്ലാണ് ഈ റെക്കോഡിലെ ഒന്നാമൻ.
Samayam MalayalamCSK vs LSG IPL 2026: ആരാണ് ആ തീരുമാനം എടുത്തത്? റുതുരാജ് എന്താണ് ചിന്തിക്കുന്നത്; സിഎസ്കെയുടെ തോൽവിയെ വിമർശിച്ച് സെവാ​ഗ്
ഫിൻ അലൻ പുറത്തായപ്പോൾ കൊൽക്കത്തയിലെ ആരാധകർ എഴുന്നേറ്റ് നിന്നാണ് കെെയടിച്ചത്. കെകെആറിന്റെ ഓപ്പണിങ്ങിൽ ഫിൻ അലൻ കത്തിക്കയറിയത് ടീമിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കാൻ കെകെആറിന് ഇന്ന് ജയം അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് തകർപ്പൻ വെടിക്കെട്ടോടെ അലൻ വെടിക്കെട്ട് തീർത്തത്.

സ്പിന്നിനേയും പേസിനേയും ഒരുപോലെ തല്ലിത്തകർക്കാൻ മികവുള്ള താരമാണ് അലൻ എന്നതാണ് എടുത്തു പറയേണ്ടത്. ഈ സീസണിൽ പേസർമാർക്കെതിരേ 98 പന്തിൽ 202 റൺസാണ് അലൻ നേടിയത്. 206.12 സ്ട്രെെക്ക് റേറ്റിലാണ് താരം പേസർമാർക്കെതിരേ കളിക്കുന്നത്. ആറ് തവണയാണ് അലനെ പേസർമാർ സീസണിൽ പുറത്താക്കിയത്. അതേ സമയം സ്പിന്നിനെതിരേ 47 പന്തിൽ 119 റൺസാണ് അലൻ നേടിയത്.
CSK vs LSG IPL 2026: ലഖ്നൗവിനോട് തോറ്റു, ഇനി സിഎസ്കെ പ്ലേ ഓഫ് കാണില്ലേ? മഞ്ഞപ്പടക്ക് തിരിച്ചടിയായത് ഇക്കാര്യങ്ങൾ

253.19 സ്ട്രെെക്ക് റേറ്റാണ് സ്പിന്നിനെതിരേ അലനുള്ളത്. രണ്ട് തവണയാണ് സ്പിന്നിന് മുന്നിൽ അലൻ കീഴടങ്ങിയത്. കെകെആറിനായി ഒരു മത്സരത്തിൽ കൂടുതൽ സിക്സർ നേടുന്ന താരങ്ങളിൽ മൂന്നും നാലും സ്ഥാനം അലൻ സ്വന്തമാക്കി. 13 സിക്സർ നേടിയ ബ്രണ്ടൻ മക്കല്ലവും 11 സിക്സർ നേടിയ ആന്ദ്രെ റസലുമാണ് അലന് മുന്നിലുള്ളത്. ഗുജറാത്ത് താരങ്ങൾ ഫീൽഡിങ്ങിൽ വരുത്തിയ പിഴവുകൾ കെകെആറിന് ഗുണകരമായി മാറി എന്നതാണ് എടുത്തു പറയേണ്ടത്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article