Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•16 May 2026, 10:15 p.m. IST
KKR vs GT IPL 2026: അൻകൃഷ് രഘുവംശി ഗംഭീര പ്രകടനമാണ് ഈ സീസണിൽ കെകെആറിനായി കാഴ്ചവെക്കുന്നത്. പ്രധാന മത്സരങ്ങളിൽ അവസരത്തിനൊത്തുയരാൻ സാധിക്കുന്ന അൻകൃഷ് അഞ്ച് ഫിഫ്റ്റികൾ സീസണിൽ നേടിക്കഴിഞ്ഞു
ഹൈലൈറ്റ്:
- അൻകൃഷിന് വലിയ ഭാവി
- ഗുജറാത്തിനെതിരേ അൻകൃഷിന് ഫിഫ്റ്റി
- 21കാരനായ താരം കെകെആർ റൺവേട്ടക്കാരിൽ തലപ്പത്ത്
അൻകൃഷ് രഘുവംശി, വിരാട് കോഹ്ലി(ഫോട്ടോസ്- ANI)ഹാർദിക് പാണ്ഡ്യ അന്ന് ഹീറോ, ഇപ്പോൾ വില്ലൻ; കരിയറിൽ പിന്നോട്ട് പോകാൻ ഇക്കാരണങ്ങൾ
അൻകൃഷിനെ ഭാവി വിരാട് കോഹ്ലിയെന്ന് തന്നെ വിശേഷിപ്പിക്കാം. കോഹ്ലിയുടെ മികവിനോട് സാമ്യതപ്പെടുത്താവുന്ന പ്രകടനമാണ് അൻകൃഷ് നടത്തുന്നത്. കോഹ്ലിയെപ്പോലെ സമ്മർദ്ദത്തെ അതിജീവിക്കാൻ കഴിവുള്ള താരമാണ് അൻകൃഷ്. പ്രധാനപ്പെട്ട മത്സരങ്ങളിൽ മുന്നിൽ നിന്ന് നയിക്കാൻ കോഹ്ലിയെപ്പോലെ അൻകൃഷിനും കഴിവുണ്ട്. വലിയ ടീമുകൾക്കെതിരേ മികവ് കാട്ടുന്നു എന്നതാണ് അൻകൃഷിന്റെ സവിശേഷത.
ഗുജറാത്തിന്റെ ബൗളിങ് നിര ഈ സീസണിൽ ഏറ്റവും മികച്ച ഫോമിലാണുള്ളത്. അവർക്കെതിരേയാണ് അൻകൃഷ് ബാറ്റിങ് വെടിക്കെട്ട് തീർത്തത്. മുംബെെ ഇന്ത്യൻസ്, സൺറെെസേഴ്സ് ഹെെദരാബാദിനെതിരേ രണ്ട് തവണ, ആർസിബി ടീമുകൾക്കെതിരേയാണ് അൻകൃഷ് അർധ സെഞ്ചുറി പ്രകടനങ്ങൾ നടത്തിയത്. ഈ ടീമുകൾക്കെല്ലാം മികച്ച ബൗളിങ് കരുത്ത് അവകാശപ്പെടാൻ സാധിക്കുന്നതുമാണ്.
രണ്ടാമത്തെ കാര്യം ക്ലാസിക് ഷോട്ടുകളാണ്. വിരാട് കോഹ്ലിയെപ്പോലെ മികച്ച ക്ലാസിക് ഷോട്ടുകളിലൂടെ റൺസുയർത്താൻ അൻകൃഷിന് കഴിവുണ്ട്. കോഹ്ലിയെക്കാളും മികച്ച രീതിയിൽ വ്യത്യസ്തമായ ഷോട്ടുകൾ കളിക്കാൻ അൻകൃഷിന് ശേഷിയുണ്ടെന്ന് പറയാം. തന്റെ ഉയരക്കൂടുതലിനെ മുതലാക്കി കളിക്കുന്ന അൻകൃഷ് സ്പിന്നിനെതിരേയും പേസിനെതിരേയും ഒരുപോലെ കടന്നാക്രമണം നടത്തുന്ന താരമാണ്.
ഏത് ബാറ്റിങ് പൊസിഷനിലും കളിപ്പിക്കാൻ സാധിക്കുന്ന അൻകൃഷ് മാച്ച് വിന്നറാണ് എന്നതാണ് എടുത്തു പറയേണ്ടത്. മികച്ച തുടക്കം ലഭിച്ചാൽ അൻകൃഷിനെ പുറത്താക്കുക പ്രയാസമായിരിക്കും. അവസാനംവരെ പിടിച്ചുനിന്ന് കളിക്കാൻ കഴിവുള്ള താരമാണ് അൻകൃഷ്. ടി20യിൽ മാത്രമല്ല മൂന്ന് ഫോർമാറ്റിലേക്കും ഇന്ത്യക്ക് മുതൽക്കൂട്ടായി മാറാൻ യുവതാരത്തിന് ശേഷിയുണ്ട്.
CSK vs LSG IPL 2026: ലഖ്നൗവിനോട് തോറ്റു, ഇനി സിഎസ്കെ പ്ലേ ഓഫ് കാണില്ലേ? മഞ്ഞപ്പടക്ക് തിരിച്ചടിയായത് ഇക്കാര്യങ്ങൾ
താരസമ്പന്നമായ ഇന്ത്യൻ ടീമിൽ ഇടം നേടിയെടുക്കുകയെന്നത് അൽപ്പം ദുഷ്കരമാണെങ്കിലും അൻകൃഷിനെപ്പോലെ പ്രതിഭയുള്ള യുവതാരങ്ങളെ ഇന്ത്യ ഇപ്പോഴെ പിന്തുണച്ച് വളർത്തേണ്ടതായുണ്ട്. വിക്കറ്റ് കീപ്പർ കൂടിയാണ് അൻകൃഷ് എന്നതാണ് എടുത്തു പറയേണ്ടത്. എന്നാൽ അൻകൃഷിന് ഇന്ത്യയുടെ ടി20 ടീമിലേക്കെത്താൻ 200 സ്ട്രെെക്ക് റേറ്റിലെങ്കിലും കളിക്കേണ്ടതായുണ്ട്. ഇപ്പോഴത്തെ ഇന്ത്യയുടെ ടീം പദ്ധതികൾ ഉയർന്ന സ്ട്രെെക്ക് റേറ്റിൽ കളിക്കുന്ന താരങ്ങളെ ആശ്രയിച്ചാണ്.
അതുകൊണ്ടുതന്നെ അൻകൃഷിന് ടി20 ടീമിലിടം അത്ര എളുപ്പമാവില്ല. എന്നാൽ സ്ഥിരതയോടെ കളിക്കുന്ന താരത്തെ ഏകദിനത്തിലേക്കും ടെസ്റ്റിലേക്കും പരിഗണിക്കാവുന്നതാണ്. ഭാവി താരമെന്ന നിലയിൽ ഇപ്പോൾ പിന്തുണ ലഭിച്ചാൽ അൻകൃഷിന് വലിയ ഭാവിയിലേക്കെത്താൻ സാധിക്കുമെന്ന് തന്നെ കരുതാം.








English (US) ·