KKR vs GT IPL 2026: 'ഞങ്ങൾ വിജയം അർഹിക്കുന്നില്ല', തോൽവിക്ക് പിന്നാലെ ​ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മാൻ ​ഗിൽ, പറയുന്ന കാരണം ഇങ്ങനെ

2 weeks ago 4

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam17 May 2026, 7:35 americium IST

KKR vs GT IPL 2026: ശുഭ്മാൻ ​ഗില്ലിന്റെ ​ഗുജറാത്ത് ടെെറ്റൻസിന് പ്ലേ ഓഫിലേക്കെത്താനുള്ള സുവർണ്ണാവസരമാണ് നഷ്ടപ്പെടുത്തിയത്. ഇനി അവസാന മത്സരത്തിൽ സിഎസ്കെയെ തോൽപ്പിക്കാൻ ​ഗുജറാത്തിന് സാധിക്കേണ്ടതായുണ്ട്

ഹൈലൈറ്റ്:

  • ശുഭ്മാൻ ഗിൽ അർധ സെഞ്ചുറി നേടി
  • ഫിൻ അലന്റെ പ്രകടനം കളി മാറ്റി
  • രണ്ടാം സ്ഥാനത്താണ് ഗുജറാത്തുള്ളത്
shubman gillശുഭ്മാൻ ഗിൽ(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ പ്ലേ ഓഫ് ഉറപ്പിക്കാനുള്ള സുവർണ്ണാവസരം ഗുജറാത്ത് ടെെറ്റൻസ് നഷ്ടമാക്കിയിരിക്കുകയാണ്. കൊൽക്കത്ത നെെറ്റ് റെെഡേഴ്സിനോട് 29 റൺസിനാണ് ഗുജറാത്ത് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നെെറ്റ് റെെഡേഴ്സ് രണ്ട് വിക്കറ്റിന് 247 റൺസെടുത്തപ്പോൾ മറുപടിക്കിറങ്ങിയ ഗുജറാത്തിന് നാല് വിക്കറ്റിന് 218 റൺസാണ് നേടാനായത്. കെകെആറിനോട് ജയിച്ചിരുന്നെങ്കിൽ 18 പോയിന്റോടെ പ്ലേ ഓഫ് ഉറപ്പിക്കാൻ ഗുജറാത്തിന് സാധിക്കുമായിരുന്നു.ഇനി ഒരു മത്സരം മാത്രം ശേഷിക്കെ പ്ലേ ഓഫിലെത്താൻ ഗുജറാത്തിന് വിജയം അത്യാവശ്യമാണ്. അവസാന മത്സരത്തിൽ കരുത്തരായ ചെന്നെെ സൂപ്പർ കിങ്സാണ് ഗുജറാത്തിന്റെ എതിരാളികൾ എന്നതാണ് എടുത്തു പറയേണ്ടത്. ഇപ്പോഴിതാ കെകെആറിനെതിരായ തോൽവിക്ക് പിന്നാലെ തങ്ങൾ ജയം അർഹിച്ചിരുന്നില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഗുജറാത്ത് നായകനായ ശുഭ്മാൻ ഗിൽ.

ജാമി ഓവർട്ടൻ നാട്ടിലേക്ക് മടങ്ങി, പ്ലേ ഓഫിനരികെ സിഎസ്കെയ്ക്ക് വലിയ ആശങ്ക


'ഈ പിച്ചിൽ 200-210 സ്കോറിലേക്ക് അവരെ ഒതുക്കാമായിരുന്നു. എന്നാൽ നിരവധി ക്യാച്ചുകളാണ് കെെവിട്ട് കളഞ്ഞത്. ബാറ്റിങ്ങിലായിരുന്നില്ല ഫീൽഡിങ്ങിലാണ് പിഴച്ചത്. അതാണ് മെച്ചപ്പെടുത്തേണ്ടത്. മൂന്ന് സിറ്ററുകളാണ് നഷ്ടമാക്കിയത്. അങ്ങനെയുള്ളപ്പോൾ ജയം അർഹിക്കുന്നില്ല' എന്നാണ് ശുഭ്മാൻ ഗിൽ പറഞ്ഞത്. കെകെആറിനെതിരേ ഗുജറാത്തിന്റെ ഫീൽഡിങ് വളരെ മോശമായിരുന്നു.

നാല് ക്യാച്ചുകളാണ് ഗുജറാത്ത് വിട്ടുകളഞ്ഞത്. ഇതിൽ ഫിൻ അലന്റെ ക്യാച്ചും ഉൾപ്പെടും. ജേസൻ ഹോൾഡറും അർഷാദ് ഖാനും വാഷിങ്ടൺ സുന്ദറുമെല്ലാം ക്യാച്ചുകൾ നഷ്ടമാക്കി. ഗുജറാത്ത് ടെെറ്റൻസ് ശരാശരി പ്രകടനം എല്ലാ സീസണിലും കാഴ്ചവെക്കുന്ന ടീമാണെങ്കിലും ഫീൽഡിങ് നിലവാരം പിന്നോട്ടാണെന്ന് പറയാം. അവസാന സീസണിൽ 28 ക്യാച്ചുകൾ കെെവിട്ട് കൂടുതൽ ക്യാച്ച് നഷ്ടപ്പെടുത്തിയ ടീമായിരുന്നു ഗുജറാത്ത്.
Samayam MalayalamKKR vs GT IPL 2026: അൻകൃഷ് രഘുവംശി വിരാട് കോഹ്ലിയെപ്പോലെ? ഈ സാമ്യതകൾ അത് വ്യക്തമാക്കും; 21കാരൻ ഇന്ത്യയുടെ ഭാവി ഹീറോ
ഇത്തവണയും ഫീൽഡിങ് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഗുജറാത്തിന് സാധിച്ചിട്ടില്ലെന്നതാണ് എടുത്തു പറയേണ്ടത്. കെകെആറിന്റെ ഫിൻ അലന്റെ ബാറ്റിങ് പ്രകടനമാണ് ഗുജറാത്തിന്റെ കണക്കുകൂട്ടൽ തെറ്റിച്ചത്. 35 പന്തിൽ 93 റൺസാണ് ഫിൻ അലൻ നേടിയത്. 4 ഫോറും 10 സിക്സും പറത്താൻ അലന് സാധിച്ചു. ഈ പ്രകടനമാണ് ഗുജറാത്തിന് തിരിച്ചടിയായി മാറിയത്.

അൻകൃഷ് രഘുവംശി 44 പന്തിൽ 82 റൺസോടെയും കാമറൂൺ ഗ്രീൻ 28 പന്തിൽ 52 റൺസോടെയും പുറത്താവാതെ നിന്നു. ഇതാണ് 247 എന്ന സ്കോറിലേക്ക് കെകെആറിനെ എത്തിച്ചത്. മറുപടിക്കിറങ്ങിയ ഗുജറാത്തിനായി ഒരു വമ്പൻ ഇന്നിങ്സ് കളിക്കാൻ ആർക്കും സാധിക്കാതെ പോയി. ശുഭ്മാൻ ഗിൽ 49 പന്തിൽ 85 റൺസ് നേടിയെങ്കിലും സ്ട്രെെക്ക് റേറ്റ് 173.47 ആയിരുന്നു. സായ് സുദർശൻ 28 പന്തിൽ 53 റൺസും നേടി.
KKR vs GT IPL 2026: 93 റൺസിൽ പുറത്ത്, തലനാരിഴയ്ക്ക് ഫിൻ അലന് വമ്പൻ റെക്കോഡ് നഷ്ടം; സിക്സറിൽ എലെെറ്റ് ക്ലബ്ബിലിടം

കെകെആറിന് ഇത്തവണ പ്ലേ ഓഫിലേക്കെത്തുക പ്രയാസമാണെങ്കിലും അവസാന സമയത്ത് എതിരാളികളുടെ വഴിമുടക്കുന്ന തരത്തിലേക്ക് കെകെആർ മാറുകയാണ്. മതീഷ പതിരാന പരിക്കേറ്റ് പുറത്തായപ്പോൾ കാമറൂൺ ഗ്രീൻ മൂന്ന് ഗംഭീര ഓവറുകൾ പന്തെറിഞ്ഞ് മത്സരത്തിൽ പിടിമുറുക്കി എന്നതാണ് എടുത്തു പറയേണ്ടത്. എന്തായാലും അവസാന മത്സരം ഗുജറാത്തിന് നിർണ്ണായകമായിരിക്കുമെന്നുറപ്പാണ്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article