Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•21 May 2026, 9:56 americium IST
IPL 2026: ഐപിഎൽ 2026 സീസണിൽ ഏറ്റവും നിരാശപ്പെടുത്തിയ താരങ്ങളിലൊരാളാണ് ഹാർദിക് പാണ്ഡ്യ. മുംബെെ ഇന്ത്യൻസ് നായകനെന്ന നിലയിലും ബാറ്റ്സ്മാനെന്ന നിലയിലും ഹാർദിക്കിന് തൊട്ടതെല്ലാം പിഴച്ചു
ഹൈലൈറ്റ്:
- മുംബെെ കെകെആറിനോട് 4 വിക്കറ്റിന് തോറ്റു
- ഹാർദിക് പാണ്ഡ്യക്ക് മികവ് കാട്ടാനായില്ല
- മുംബെെയുടെ സീനിയർ താരങ്ങൾക്ക് തിളങ്ങാനായില്ല
ഹാർദിക് പാണ്ഡ്യ(ഫോട്ടോസ്- ANI)അഞ്ചാം നമ്പറിൽ ആര് കളിക്കും? വലം കെെയൻമാരുടെ നീണ്ട നിര,
ഇനി മുംബെെ ഇന്ത്യൻസിനൊപ്പം ഹാർദിക് പാണ്ഡ്യയെ കാണാൻ ആഗ്രഹിക്കുന്നില്ല. ഗുജറാത്ത് ടെെറ്റൻസിനൊപ്പം മികച്ച പ്രകടനമാണ് അവൻ നടത്തിയിരുന്നത്. അവൻ അവിടെ കിരീടവും നേടിയിരുന്നു. എന്നാൽ മുംബെെ ഇന്ത്യൻസിൽ നായകന്മാരാകാൻ കഴിവുള്ളവർ ഏറെയാണ്. ഹാർദിക് ക്യാപ്റ്റൻ സ്ഥാനത്ത് തുടരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവന് കെകെആർ തിരഞ്ഞെടുക്കാവുന്നതാണ്.
കെകെ ആറിന് പുതിയൊരു നായകനെ ആവശ്യമാണ്. അതുകൊണ്ടുതന്നെ ഹാർദിക്കിനെ കൊടുത്ത് കാമറൂൺ ഗ്രീനിനെ മുംബെെ തിരികെ എത്തിക്കണം' എന്നാണ് മെെക്കൽ വോൺ പറഞ്ഞത്. എന്നാൽ ഇത്തരമൊരു നീക്കത്തിന് യാതൊരു സാധ്യതയുമില്ലെന്ന് പറയാം. ഈ സീസണിൽ മുംബെെ ഇന്ത്യൻസിനൊപ്പം ഹാർദിക് നിരാശപ്പെടുത്തിയെന്നത് വസ്തുതയാണ്. എന്നാൽ ഹാർദിക് ഇപ്പോഴും ഏറ്റവും മികച്ച ഓൾറൗണ്ടർമാരിലൊരാളാണ്.
ഹാർദിക്കിനെപ്പോലെ മാച്ച് വിന്നറായ പേസ് ഓൾറൗണ്ടർമാർ കുറവാണെന്നതാണ് വസ്തുത. ഈ സാഹചര്യത്തിൽ മുംബെെ ഹാർദിക്കിനെ വിട്ടുകളയാനുള്ള സാധ്യതയും വിരളമാണ്. മുംബെെയുടെ ഈ സീസണിലെ തകർച്ചയിൽ എല്ലാ കുറ്റവും ഹാർദിക്കിന്റെ തലയിലിടാനാകില്ല. സീനിയർ താരങ്ങളുടെ മോശം ഫോമും ഇതിന് കാരണമായിട്ടുണ്ടെന്ന് പറയാം.
പേസ് നിരയിലെ സൂപ്പർ താരം ജസ്പ്രീത് ബുംറ മോശം ഇക്കോണമിയിൽ പന്തെറിയുകയും വിക്കറ്റ് നേടാൻ പ്രയാസപ്പെടുകയും ചെയ്ത സീസണാണിത്. ഇത് ഇത്തവണത്തെ മുംബെെയുടെ മുന്നേറ്റത്തെ കാര്യമായി ബാധിച്ചു. മുംബെെയുടെ ബാറ്റിങ് നിരയിൽ രോഹിത് ശർമയുടെ പരിക്കും മോശം ഫോമും മുംബെെക്ക് തിരിച്ചടിയായി. കൂടാതെ സൂര്യകുമാർ യാദവിന്റെ നിരാശപ്പെടുത്തുന്ന പ്രകടനവും ടീമിനെ പിന്നോട്ടടിച്ചു.
MI vs KKR IPL 2026: രോഹിത്തിന് ഇത് എന്തുപറ്റി? വീണ്ടും ഫ്ളോപ്പ്, കോഹ്ലിയെ മാതൃകയാക്കണം; ഇല്ലെങ്കിൽ ഏകദിന ലോകകപ്പ് സീറ്റ് പോയേക്കും
ടീമെന്ന നിലയിൽ ഒത്തിണക്കത്തോടെ കളിക്കാൻ മുംബെെക്ക് സാധിക്കാതെ പോയി. അതുകൊണ്ടുതന്നെ ക്യാപ്റ്റനെ മാത്രം വിമർശിക്കുന്നതിൽ കാര്യമില്ലെന്ന് പറയാം. എന്നാൽ ഹാർദിക്കിന്റെ നായകനെന്ന നിലയിലെ പ്രകടനത്തിൽ ടീം മാനേജ്മെന്റിന് എതിർപ്പുണ്ട്. അതുകൊണ്ടുതന്നെ മുംബെെ ജസ്പ്രീത് ബുംറയെ അടുത്ത സീസണിൽ നായകനാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
മുംബെെ ടീമിൽ പൊളിച്ചെഴുത്ത് പ്രതീക്ഷിക്കാം. പ്രധാനപ്പെട്ട പല താരങ്ങളേയും മുംബെെ ഒഴിവാക്കാൻ സാധ്യതയുണ്ട്. യശ്വസി ജയ്സ്വാൾ, വെെഭവ് സൂര്യവംശി എന്നിവരിലൊരാളെ രാജസ്ഥാൻ റോയൽസിൽ നിന്ന് റാഞ്ചാൻ മുംബെെ ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. എന്തായാലും മുംബെെ ടീമിൽ വലിയ അഴിച്ചുപണി തന്നെ വരുന്ന സീസണിന് മുമ്പ് പ്രതീക്ഷിക്കാം.








English (US) ·