Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•14 May 2026, 10:01 p.m. IST
IPL 2026: പഞ്ചാബ് കിങ്സിന് അപ്രതീക്ഷിത ബാറ്റിങ് തകർച്ചയാണ് മധ്യ ഓവറുകളിൽ നേരിട്ടത്. മുംബെെക്കെതിരേ മധ്യ ഓവറുകളിൽ അഞ്ച് വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായത്. എന്നാൽ 200 എന്ന മികച്ച ടോട്ടലിലേക്കെത്താനായി
ഹൈലൈറ്റ്:
- പഞ്ചാബിന് മുംബെെക്കെതിരേ ജയം നിർണ്ണായകം
- മുംബെെക്കെതിരേ പഞ്ചാബ് 8ന് 200
- ശാർദ്ദുൽ ഠാക്കൂറിന് നാല് വിക്കറ്റ്
വിഷ്ണു വിനോദ്ഗുജറാത്തിൻ്റെ പടയോട്ടം; ഇന്ത്യയുടെ ടി20 നായകസ്ഥാനത്തേക്ക് ശുഭ്മാൻ ഗിൽ?
ഒമ്പതാം നമ്പറിലാണ് വിഷ്ണു ബാറ്റ് ചെയ്യാനെത്തിയത്. എട്ട് വിക്കറ്റിന് 200 എന്ന മികച്ച സ്കോറിലേക്ക് എത്താൻ പഞ്ചാബിന് സാധിച്ചതിന് പിന്നിൽ വിഷ്ണുവിന്റെ ബാറ്റിങ്ങും സഹായകരമായിട്ടുണ്ട്. നേരത്തെ മുംബെെ ഇന്ത്യൻസിനായി മധ്യനിരയിൽ തിളങ്ങിയിട്ടുള്ള താരമാണ് വിഷ്ണു. എന്നാൽ പഞ്ചാബിന്റെ പ്ലേയിങ് ഇലവനിൽ കാര്യമായ അവസരം വിഷ്ണുവിന് ലഭിക്കുന്നില്ലെന്നതാണ് വസ്തുത.
ഒന്നാം വിക്കറ്റിൽ 50 റൺസിന്റെ കൂട്ടുകെട്ടും രണ്ടാം വിക്കറ്റിൽ 57 റൺസിന്റെ കൂട്ടുകെട്ടും സൃഷ്ടിച്ച ശേഷമാണ് പഞ്ചാബിന് അപ്രതീക്ഷിത ബാറ്റിങ് തകർച്ച നേരിട്ടത്. ക്യാപ്റ്റൻ ശ്രേയസ് അയ്യർ നാല് റൺസെടുത്ത് പുറത്തായപ്പോൾ സൂര്യൻഷ് ഷെഡ്ജെ എട്ട് റൺസെടുത്തും പുറത്തായി. ശശാങ്ക് സിങ് രണ്ട് റൺസാണ് നേടിയത്. അസ്മത്തുല്ല ഒമർസായ് 17 പന്തിൽ 38 റൺസെടുത്ത് നിർണ്ണായക കാമിയോ കാഴ്ചവെച്ചു.
2 ഫോറും നാല് സിക്സുമാണ് താരം പറത്തിയത്. മാർക്കോ യാൻസൻ ഏഴ് പന്തിൽ രണ്ട് റൺസാണ് നേടിയത്. മുംബെെ ഇന്ത്യൻസിന്റെ ശാർദ്ദുൽ ഠാക്കൂറിന്റെ പ്രകടനമാണ് പഞ്ചാബിന് തിരിച്ചടിയായി മാറിയത്. നാല് ഓവറിൽ 39 റൺസ് വിട്ടുകൊടുത്തെങ്കിലും നാല് വിക്കറ്റ് വീഴ്ത്താൻ ശാർദ്ദുലിന് സാധിച്ചു. പഞ്ചാബിനെതിരേ 16 മത്സരത്തിൽ നിന്ന് 24 വിക്കറ്റാണ് ശാർദ്ദുൽ വീഴ്ത്തിയിട്ടുള്ളത്.
പൊതുവേ തല്ലുകൊള്ളി വിശേഷണം ഉണ്ടെങ്കിലും ശാർദ്ദുലിന്റെ പഞ്ചാബിനെതിരായ പ്രകടനം ഗംഭീരമാണ്. 170നുള്ളിൽ ഒതുങ്ങുമെന്ന് തോന്നിച്ച പഞ്ചാബ് ഇന്നിങ്സ് 200ലേക്കെത്തിയതിൽ മുംബെെയുടെ ഫീൽഡിങ് പിഴവുകളും കാരണമായിട്ടുണ്ട്. 11-15 ഓവറിനുള്ളിൽ 46 റൺസിന് അഞ്ച് വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായത്. എന്നാൽ 16-20 ഓവറുകളിൽ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെടുത്തി 65 റൺസാണ് ടീം അടിച്ചെടുത്തത്.
MI VS PBKS IPL 2026: മുംബെെയുടെ നായകസ്ഥാനത്ത് കസേരകളി? ഈ സീസണിൽ മാത്രം മൂന്ന് ക്യാപ്റ്റന്മാർ, ഹാർദിക്കും സൂര്യയും പുറത്തേക്കോ?
ഈ സീസണിൽ എട്ടാം തവണയാണ് പഞ്ചാബ് 200 പ്ലസ് ടീം സ്കോർ നേടുന്നത്. ഒരു സീസണിൽ എട്ട് തവണ 200ലധികം ടീം സ്കോർ പഞ്ചാബ് നേടുന്നത് ഇത് രണ്ടാം തവണയാണ്. നേരത്തെ 2025ലും പഞ്ചാബ് ഈ നേട്ടത്തിലേക്കെത്തിയിരുന്നു. മറ്റൊരു ടീമിനും സാധിക്കാത്ത നേട്ടമാണിത്. പഞ്ചാബിനെ സംബന്ധിച്ച് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ഇന്ന് മുംബെെക്കെതിരേ ജയം അനിവാര്യമാണ്.








English (US) ·