Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•14 May 2026, 11:52 p.m. IST
MI vs PBKS IPL 2026: പഞ്ചാബ് കിങ്സ് ജയിക്കുമെന്ന് പ്രതീക്ഷിച്ച കളിയാണ് തിലക് വർമയുടെ ബാറ്റിങ് മികവിൽ മുംബെെ ജയിച്ച് കയറിയത്. ഇതോടെ പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷക്ക് കടുത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്
ഹൈലൈറ്റ്:
- പഞ്ചാബിന് തുടർച്ചയായ അഞ്ചാം തോൽവി
- പഞ്ചാബ് ഇപ്പോഴും നാലാം സ്ഥാനത്ത്
- രണ്ട് മത്സരം ബാക്കി നിൽക്കെ പ്ലേ ഓഫ് കടുപ്പം
തിലക് വർമ, ശ്രേയസ് അയ്യർ(ഫോട്ടോസ്- ANI)ഗുജറാത്തിൻ്റെ പടയോട്ടം; ഇന്ത്യയുടെ ടി20 നായകസ്ഥാനത്തേക്ക് ശുഭ്മാൻ ഗിൽ?
തിലകിന്റെ പ്രകടനം കളി മാറ്റി
പഞ്ചാബ് കിങ്സിന്റെ കണക്കുകൂട്ടൽ തെറ്റിച്ച് മുംബെെക്ക് വിജയം നേടിക്കൊടുത്തത് തിലക് വർമയുടെ കിടിലൻ പ്രകടനമാണ്. 33 പന്തിൽ പുറത്താവാതെ 75 റൺസാണ് തിലക് നേടിയത്. ആറ് സിക്സും ഫോറുമാണ് തിലക് പറത്തിയത്. 227.27 സ്ട്രെെക്ക് റേറ്റിലാണ് തിലക് ശോഭിച്ചത്. വിൽ ജാക്സ് 10 പന്തിൽ രണ്ട് വീതം സിക്സും ഫോറും ഉൾപ്പെടെ 25 റൺസോടെയും പുറത്താവാതെ നിന്നു.
ഓപ്പണർ റയാൻ റക്കിൽറ്റൻ 23 പന്തിൽ 48 റൺസോടയും മിന്നിച്ചു. നാല് വീതം സിക്സും ഫോറുമാണ് റിക്കൽറ്റൻ പറത്തിയത്. രോഹിത് ശർമ 26 പന്തിൽ 25 റൺസാണ് നേടിയത്. ഷെർഫെയ്ൻ റൂതർഫോർഡ് 21 പന്തിൽ 20 റൺസും നേടി. ശാർദ്ദുൽ ഠാക്കൂർ നാല് വിക്കറ്റുമായി മിന്നിച്ചതും മുംബെെയുടെ ജയത്തിൽ കരുത്തായി.
പഞ്ചാബ് കാട്ടിയത് ഈ മണ്ടത്തരങ്ങൾ
പഞ്ചാബ് കിങ്സ് അഞ്ച് ബൗളർമാരെ മാത്രമാണ് ഉപയോഗിച്ചത്. കൂടുതൽ ബൗളർമാരെ ഉപയോഗിക്കാൻ പഞ്ചാബ് ടീം തയ്യാറാവാതെ ഇരുന്നത് തിരിച്ചടിയായി. അഞ്ച് ബൗളർമാരെ മാത്രം ഉപയോഗിക്കാനുള്ള പഞ്ചാബിന്റെ പദ്ധതി പാളുന്നതാണ് കാണാനായത്. ശശാങ്ക് സിങ്ങിനെ ബൗളിങ്ങിൽ പരീക്ഷിച്ച് നോക്കാമായിരുന്നു. നേരത്തെ ശ്രേയസ് വിശ്വസിച്ച് പന്തേൽപ്പിച്ചപ്പോഴെല്ലാം മികവ് കാട്ടാനും വിക്കറ്റ് നേടാനും ശശാങ്കിന് സാധിച്ചിരുന്നു. എന്നാൽ ഇത്തവണ ശ്രേയസ് അത്തരമൊരു പരീക്ഷണവും നടത്താതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം പ്രസക്തമാണ്.
MI vs PBKS IPL 2026: സഞ്ജു മിന്നിക്കുമ്പോൾ ശ്രേയസ് പിന്നോട്ടോ? മുംബെെക്കെതിരേ 2 പന്തിൽ മടങ്ങി; ആ പ്രതീക്ഷക്ക് കനത്ത തിരിച്ചടി
പഞ്ചാബിന് ഇനി എങ്ങനെ പ്ലേ ഓഫിലെത്താം
12 മത്സരത്തിൽ നിന്ന് ആറ് ജയവും അഞ്ച് തോൽവിയും ഒരു സമനിലയുമാണ് നിലവിൽ പഞ്ചാബിനുള്ളത്. 13 പോയിന്റാണ് നിലവിൽ പഞ്ചാബിനുള്ളത്. രണ്ട് മത്സരം ശേഷിക്കെ രണ്ടിലും ജയിച്ചാലും പരമാവധി 17 പോയിന്റാവും പഞ്ചാബിന് നേടാൻ സാധിക്കുക. ഇതുകൊണ്ട് പ്ലേ ഓഫ് സീറ്റുറപ്പിക്കാൻ സാധിക്കില്ല. മറ്റ് ടീമുകളുടെ പ്രകടനത്തെ ആശ്രയിച്ചാലും ഇനി പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യത. അഞ്ച് തുടർ തോൽവി നേരിട്ട പഞ്ചാബിന് ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ വമ്പൻ തിരിച്ചുവരവ് നടത്താനാവുമോയെന്നതാണ് കണ്ടറിയേണ്ടത്.








English (US) ·