Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•14 May 2026, 7:54 p.m. IST
MI VS PBKS IPL 2026: മുംബെെ ഇന്ത്യൻസ് വലിയ പ്രതീക്ഷയോടെ ഇറങ്ങിയ ടീമുകളിലൊന്നാണ്. എന്നാൽ ഇത്തവണ തൊട്ടതെല്ലാം പിഴച്ച മുംബെെ പ്ലേ ഓഫ് കാണാതെ പുറത്തായ ആദ്യ ടീമുകളിലൊന്നാണ്.
ഹൈലൈറ്റ്:
- മുംബെെ ടീമിൽ പൊളിച്ചെഴുത്ത് ഉറപ്പ്
- ഹാർദിക്കും സൂര്യയും മുംബെെ വിടുമോ
- മുംബെെയുടെ സീനിയർ നിര മികവ് കാട്ടിയില്ല
ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്(ഫോട്ടോസ്- AP)ഗുജറാത്തിൻ്റെ പടയോട്ടം; ഇന്ത്യയുടെ ടി20 നായകസ്ഥാനത്തേക്ക് ശുഭ്മാൻ ഗിൽ?
ഇത് രണ്ടാം തവണയാണ് മുംബെെ ഇന്ത്യൻസ് ഒരു സീസണിൽ മൂന്ന് ക്യാപ്റ്റന്മാരെ പരീക്ഷിക്കുന്നത്. പ്രഥമ സീസണിൽ മുംബെെ ഇത്തരമൊരു പരീക്ഷണം നടത്തിയിരുന്നു. ഹർഭജൻ സിങ്ങും സച്ചിൻ ടെണ്ടുൽക്കറും കറെൻ പൊള്ളാർഡുമാണ് അന്ന് മുംബെെയെ നയിച്ചത്. ഇതിന് ശേഷം ഇപ്പോഴാണ് ഇത്തരമൊരു പരീക്ഷണം നടത്തേണ്ട ഗതികേടിലേക്ക് മുംബെെ എത്തിയത്. മുംബെെ ഈ സീസണിൽ ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ് ഇപ്പോൾ ജസ്പ്രീത് ബുംറ എന്നിവരെയാണ് നായകനായി പരിഗണിച്ചത്.
രോഹിത് ശർമ നായകസ്ഥാനത്തേക്കെത്തിയതിന് ശേഷം ക്യാപ്റ്റൻ സ്ഥാനത്തേക്ക് മറ്റൊരു പേര് മുംബെെക്ക് പരിഗണിക്കേണ്ടതായി വന്നിരുന്നില്ല. അഞ്ച് തവണ മുംബെെയെ കപ്പിലേക്കെത്തിക്കാനും രോഹിത്തിന് സാധിച്ചിരുന്നു. എന്നാൽ രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതിന് ശേഷം മികച്ചൊരു നായകനെ ടീമിലേക്ക് കൊണ്ടുവരാൻ മുംബെെക്ക് സാധിച്ചില്ലെന്നതാണ് എടുത്തു പറയേണ്ടത്.
എന്നാൽ മുംബെെ മാത്രമല്ല ഒരു സീസണിൽ മൂന്ന് നായകന്മാരെ പരിഗണിച്ചത്. പൂനെ വാരിയേൻഴ്സ് ഇന്ത്യ 2013ൽ ഏഞ്ചലോ മാത്യൂസ്, റോസ് ടെയ്ലർ, ആരോൺ ഫിഞ്ച് എന്നിവരെ ക്യാപ്റ്റന്മാരാക്കിയിരുന്നു. സൺറെെസേഴ്സ് ഹെെദരാബാദ് 2021ൽ ഡേവിഡ് വാർണർ, കെയ്ൻ വില്യംസ്, മനീഷ് പാണ്ഡെ എന്നിവരേയും ക്യാപ്റ്റന്മാരായി പരീക്ഷിച്ചു. 2024ൽ പഞ്ചാബ് കിങ്സിനെ ശിഖർ ധവാൻ, സാം കറൻ, ജിതേഷ് ശർമ എന്നിവരും നയിച്ചിരുന്നു.
മുംബെെ ക്യാപ്റ്റൻ സ്ഥാനത്ത് ഇപ്പോൾ കസേരകളി നടത്തുന്നതിന് പിന്നിൽ ടീമിലെ അഴിച്ചുപണി സൂചനകൾ തന്നെയാണ് നൽകുന്നത്. ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഹാർദിക് പാണ്ഡ്യയേയും സൂര്യകുമാർ യാദവിനേയും പരിഗണിച്ചിട്ട് കാര്യമില്ലെന്ന് വ്യക്തം. രണ്ട് പേർക്കും ഉത്തരവാദിത്തം ഏറ്റെടുക്കാൻ സാധിക്കുന്നില്ല. വരുന്ന സീസണിൽ വലിയ പൊളിച്ചെഴുത്തിലേക്ക് മുംബെെ പോകുമെന്ന് വ്യക്തം.
IPL 2026: ഇങ്ങനെ തുടർന്നാൽ കാര്യം ഉണ്ടാകില്ല, വെെഭവിന് മുന്നറിയിപ്പുമായി ഡിവില്ലിയേഴ്സ്; നൽകിയ ഉപദേശം ഇതാണ്
ജസ്പ്രീത് ബുംറയെ നായകനായി പരിഗണിച്ചുള്ള പൊളിച്ചെഴുത്തിലേക്കാണോ മുംബെെ കടുക്കുന്നത് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. മുംബെെ പരിശീലകനെയടക്കം മാറ്റിയാവും അടുത്ത സീസണിലേക്ക് ഇറങ്ങുകയെന്നുറപ്പാണ്. വെെഭവ് സൂര്യവംശിയേയോ യശ്വസി ജയ്സ്വാളിനെയോ രാജസ്ഥാൻ ടീമിൽ നിന്ന് ഒപ്പം കൂട്ടാനുള്ള നീക്കവും മുംബെെ ആലോചിക്കുന്നുണ്ട്. പല സീനിയർ താരങ്ങളേയും ഒഴിവാക്കി യുവമുഖമായി മുംബെെ മാറിയേക്കുമെന്നാണ് നിലവിലെ സൂചനകൾ.








English (US) ·