MI vs PBKS IPL 2026: സഞ്ജു മിന്നിക്കുമ്പോൾ ശ്രേയസ് പിന്നോട്ടോ? മുംബെെക്കെതിരേ 2 പന്തിൽ മടങ്ങി; ആ പ്രതീക്ഷക്ക് കനത്ത തിരിച്ചടി

2 weeks ago 3

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam14 May 2026, 9:03 p.m. IST

MI vs PBKS IPL 2026: ശ്രേയസ് അയ്യർക്ക് കീഴിൽ ഈ സീസണിലെ ആദ്യ ഏഴ് മത്സരത്തിലും പഞ്ചാബ് തോൽവി അറിഞ്ഞിരുന്നില്ല. എന്നാൽ അവസാന നാല് മത്സരത്തിലും തോൽവി നേരിട്ട് വലിയ തിരിച്ചടിയാണ് നേരിട്ടത്

ഹൈലൈറ്റ്:

  • മുംബെെക്കെതിരേ പഞ്ചാബിന് ബാറ്റിങ് തകർച്ച
  • മുംബെെയോട് തോറ്റാൽ പഞ്ചാബിന് പ്ലേ ഓഫ് കടുപ്പം
  • ശ്രേയസ് അയ്യരുടെ ക്യാപ്റ്റൻസി ഇന്ന് നിർണ്ണായകം

shreyas iyer, sanju samsonശ്രേയസ് അയ്യർ, സഞ്ജു സാംസൺ(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ പ്ലേ ഓഫിലേക്കടുക്കവെ പഞ്ചാബ് കിങ്സ് കളി മറക്കുകയാണെന്ന് പറയാം. സീസണിലെ ആദ്യ ഏഴ് മത്സരത്തിലും തോൽവി അറിയാത്ത പഞ്ചാബിന് പക്ഷെ പ്ലേ ഓഫിലേക്കടുക്കവെ കാര്യങ്ങൾ പ്രയാസമാവുകയാണ്. അവസാന നാല് മത്സരത്തിലും തോറ്റ പഞ്ചാബിന് മുംബെെ ഇന്ത്യൻസിനെതിരായ ജയം പ്ലേ ഓഫ് സാധ്യത നിലനിർത്താൻ വളരെ നിർണ്ണായകമാണ്.എന്നാൽ മുംബെെ ഇന്ത്യൻസിനെതിരേ പഞ്ചാബ് നായകനായ ശ്രേയസ് അയ്യർക്ക് തിളങ്ങാനായില്ല. ശാർദുൽ ഠാക്കൂറിനെ നേരിട്ട ആദ്യ പന്തിൽ ബൗണ്ടറി പായിച്ചാണ് ശ്രേയസ് തുടങ്ങിയത്. എന്നാൽ രണ്ടാം പന്തിൽ താരം ക്ലീൻബൗൾഡായി പുറത്തായി. ടീമിന്റെ പ്ലേ ഓഫ് സാധ്യത തീരുമാനിക്കുന്നതിൽ നിർണ്ണായകമായ മത്സരത്തിൽ ശ്രേയസ് അയ്യർക്ക് തിളങ്ങാൻ സാധിച്ചില്ലെന്നതാണ് എടുത്തു പറയേണ്ടത്.

ഗുജറാത്തിൻ്റെ പടയോട്ടം; ഇന്ത്യയുടെ ടി20 നായകസ്ഥാനത്തേക്ക് ശുഭ്മാൻ ഗിൽ?


മുംബെെ ഇന്ത്യൻസിനെതിരേ ആദ്യം ബാറ്റ് ചെയ്യുമ്പോൾ ശ്രേയസിന് ഇതുവരെ മികവ് കാട്ടാൻ സാധിച്ചിട്ടില്ല. 6, 6, 7, 4 എന്നിങ്ങനെയാണ് ആദ്യം ബാറ്റ് ചെയ്തപ്പോഴുള്ള ശ്രേയസിന്റെ സ്കോർ.മുംബെെക്കെതിരേ രണ്ടാമത് ബാറ്റ് ചെയ്യുമ്പോൾ ഭേദപ്പെട്ട റെക്കോഡ് ശ്രേയസിനുണ്ട്. പുറത്താവാതെ 26, 87 റൺസും ഒരു മത്സരത്തിൽ 66 റൺസും നേടാൻ ശ്രേയസിനായിട്ടുണ്ട്.

സീസണിൽ മികച്ച ഫോമിൽ തുടങ്ങിയ താരമാണ് ശ്രേയസ്. എന്നാൽ അവസാന മത്സരങ്ങളിലേക്ക് വരുമ്പോൾ ശ്രേയസിന് സ്ഥിരത നഷ്ടമായിട്ടുണ്ടെന്ന് തന്നെയാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അവസാന നാല് മത്സരത്തിൽ ഒരു അർധ സെഞ്ചുറി നേടിയെങ്കിലും മറ്റ് മൂന്ന് മത്സരത്തിലും ശ്രേയസ് നിരാശപ്പെടുത്തി. ഗുജറാത്ത് ടെെറ്റൻസിനെതിരേ 21 പന്തിൽ 19 റൺസെടുത്ത ശ്രേയസ് ഹെെദരാബാദിനെതിരേ 5 പന്തിൽ 5 റൺസാണ് നേടിയത്.
Samayam MalayalamIND vs IRE: അയർലൻഡിനെതിരേ സൂര്യ തന്നെ നയിക്കും? സഞ്ജുവിന് ലഭിക്കുക ആ റോൾ മാത്രം; ബിസിസിഐ നീക്കം ഇങ്ങനെ, റിപ്പോർട്ട് പുറത്ത്
ഡൽഹിക്കെതിരേ 36 പന്തിൽ 59 റൺസോടെ തിളങ്ങിയെങ്കിലും മുംബെെക്കെതിരേ നാല് റൺസാണ് നേടാനായിരിക്കുന്നത്. ഇന്ത്യയുടെ ടി20 നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യരേയും പരിഗണിക്കുന്നുണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം ശ്രേയസിന്റെ ബാറ്റിങ്ങിൽ സ്ഥിരത നഷ്ടമായത് താരത്തിന് തിരിച്ചടിയായി മാറാനാണ് സാധ്യത. ശ്രേയസിനെക്കാൾ സഞ്ജു സാംസണാണ് ഇപ്പോൾ മുൻതൂക്കമെന്ന് പറയാതിരിക്കാനാവില്ല.

പഞ്ചാബിനെ ഇത്തവണ പ്ലേ ഓഫിലേക്കെത്തിക്കാൻ സാധിക്കാതെ പോയാൽ ശ്രേയസിന്റെ സാധ്യതകൾ വീണ്ടും മങ്ങും. 11 മത്സരത്തിൽ നിന്ന് 53.75 ശരാശരിയിൽ 430 റൺസ് നേടിയ സഞ്ജു സാംസൺ രണ്ട് സെഞ്ചുറിയും ഒരു അർധ സെഞ്ചുറിയുമാണ് നേടിയത്. ശ്രേയസ് അയ്യർ 47.75 ശരാശരിയിൽ 396 റൺസാണ് 12 മത്സരത്തിൽ നിന്ന് നേടിയെടുത്തത്. അഞ്ച് അർധ സെഞ്ചുറികളും ശ്രേയസ് നേടി.

MI VS PBKS IPL 2026: മുംബെെയുടെ നായകസ്ഥാനത്ത് കസേരകളി? ഈ സീസണിൽ മാത്രം മൂന്ന് ക്യാപ്റ്റന്മാർ, ഹാർദിക്കും സൂര്യയും പുറത്തേക്കോ?

എന്നാൽ ശ്രേയസിന്റെ ശെെലി ഇന്ത്യയുടെ ടി20 ടീമിന്റെ സമീപകാലത്തെ ശെെലിയോട് യോജിക്കുന്നതാണെന്ന് പറയാനാവില്ല. തല്ലിത്തകർക്കാൻ ശ്രേയസ് അയ്യർക്ക് കഴിവുണ്ടെങ്കിലും പൊതുവേ ആദ്യ പന്ത് മുതൽ കടന്നാക്രമിക്കുന്നവനല്ല. പരിശീലകൻ ഗൗതം ഗംഭീറിനേയും സെലക്ടർമാരേയും ടീമിലെടുക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള വലിയ ഇംപാക്ട് ഇന്നിങ്സുകൾ ശ്രേയസ് കളിക്കാത്ത പക്ഷം ഇന്ത്യയുടെ ടി20 ടീമിലേക്കുള്ള തിരിച്ചുവരവ് പോലും ശ്രേയസിന് പ്രയാസമാവും.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article