MI vs RCB: 0, 0, തുടർച്ചയായ രണ്ടാം മത്സരത്തിലും വിരാട് കോഹ്ലി ഡക്ക്; ചേസ് മാസ്റ്ററെ ​ഗോൾഡൻ ഡക്കാക്കി ദീപക് ചഹാർ

3 weeks ago 5

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam10 May 2026, 10:12 p.m. IST

IPL 2026: ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 2026 സീസണിൽ മികച്ച ഫോമിലാണ് വിരാട് കോഹ്ലിയുള്ളത്. എന്നാൽ അവസാന രണ്ട് മത്സരത്തിലും കോഹ്ലി ഡക്കിന് പുറത്തായത് ആർസിബിക്ക് വലിയ തലവേദനയാവുകയാണ്

ഹൈലൈറ്റ്:

  • ഇന്ന് ജയിച്ചാൽ ആർസിബി തലപ്പത്ത്
  • കോഹ്ലിയെ ഗോൾഡൻ ഡക്കാക്കി ദീപക്
  • ആർസിബിയുടെ തുടക്കം പിഴച്ചു
deepak chahar, virat kohliദീപക് ചഹാർ, വിരാട് കോഹ്ലി(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ കരുത്തരുടെ പോരാട്ടത്തിൽ മുംബെെ ഇന്ത്യൻസിനെതിരേ വിരാട് കോഹ്ലി ഗോൾഡൻ ഡക്കിന് പുറത്ത്. മുംബെെ മുന്നോട്ടുവെച്ച 167 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ആർസിബിക്കായി ഓപ്പണർ റോളിൽ ഇറങ്ങിയ കോഹ്ലി നേരിട്ട ആദ്യ പന്തിൽത്തന്നെ പുറത്താവുകയായിരുന്നു. ദീപക് ചഹാറിന്റെ പന്തിൽ വലിയ ഷോട്ടിന് ശ്രമിച്ച കോഹ്ലിയുടെ ടെെമിങ് പിഴച്ചു. മിഡ് ഓഫിന് മുകളിലൂടെ പന്ത് പായിക്കാൻ ശ്രമിച്ച കോഹ്ലിയെ രാജ് ബാവ തകർപ്പൻ ക്യാച്ചിലൂടെയാണ് പുറത്താക്കിയത്. ചേസ് മാസ്റ്ററായ കോഹ്ലി അവസാന രണ്ട് മത്സരത്തിലും ഡക്കിന് പുറത്തായി എന്നതാണ് എടുത്തു പറയേണ്ടത്. ലഖ്നൗ സൂപ്പർ ജയ്ന്റ്സിനെതിരേ രണ്ട് പന്ത് നേരിട്ടാണ് കോഹ്ലി ‍ഡക്കിന് പുറത്തായത്. പ്രിൻസ് യാദവിന്റെ പന്തിൽ ക്ലീൻബൗൾഡായാണ് കോഹ്ലി മടങ്ങിയത്. ഇപ്പോൾ മുംബെെ ഇന്ത്യൻസിനെതിരേ ദീപക് ചഹാറിന് മുന്നിൽ വീഴുകയായിരുന്നു.

ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള മത്സരത്തിൽ ശ്രേയസിന് വെല്ലുവിളിയായി സഞ്ജു


ആർസിബിക്ക് ഇന്ന് ജയിച്ചാൽ പോയിന്റ് പട്ടികയിൽ തലപ്പത്തേക്കെത്താൻ സാധിക്കും. ബാറ്റ് ചെയ്യാൻ ദുഷ്കരമായ പിച്ചിൽ കോഹ്ലി ഡക്കിന് മടങ്ങിയത് ആർസിബിയെ പ്രതികൂലമായി ബാധിക്കുന്ന കാര്യം തന്നെയാണ്. പ്ലേ ഓഫിലേക്കടുക്കവെ കോഹ്ലി മോശം ഫോമിലേക്ക് വീണത് ടീമിനെ ആശങ്കപ്പെടുത്തുന്ന കാര്യമാണെന്ന് പറയാം. ഈ സീസണിൽ റൺറേറ്റ് ഉയർത്തിക്കളിക്കാൻ ശ്രമിക്കുന്ന കോഹ്ലി ആദ്യ മത്സരങ്ങളിൽ മികവ് കാട്ടിയിരുന്നെങ്കിലും ഇപ്പോൾ നിരാശപ്പെടുത്തുകയാണ്.

കോഹ്ലിയും ദീപക് ചഹാറും 11 ഇന്നിങ്സിലാണ് നേർക്കുനേർ എത്തുന്നത്. 60 പന്ത് നേരിട്ട് 80 റൺസാണ് ദീപക്കിനെതിരേ കോഹ്ലി നേടിയത്. 133.33 മാത്രമാണ് സ്ട്രെെക്ക് റേറ്റ്. ഇന്നത്തെയടക്കം ഇത് രണ്ടാം തവണയാണ് കോഹ്ലിയെ ദീപക് പുറത്താക്കുന്നത്. ദീപക് പവർപ്ലേയിൽ മികവ് കാട്ടുന്ന സ്വിങ് പേസറാണ്. എന്നാൽ ഈ സീസണിൽ 5 തവണയാണ് ദീപക് ആദ്യ ഓവർ എറിഞ്ഞത്. 70 റൺസ് വഴങ്ങിയ താരം രണ്ട് വിക്കറ്റാണ് ആകെ നേടിയത്. 14 ഇക്കോണമിയിലാണ് താരത്തിന്റെ ബൗളിങ്.
Samayam MalayalamIPL 2026: 13 പന്തിൽ ഫിഫ്റ്റി, ഉർവിലിന്റെ വെടിക്കെട്ട് വെറുതെയായില്ല; ലഖൗനാവിനെ പൂട്ടി സിഎസ്കെ, പ്ലേ ഓഫ് പ്രതീക്ഷ സജീവം
ഇത്തവണ മുംബെെ പിന്നോട്ട് പോയതിൽ ദീപക്കിന്റെ മോശം പ്രകടനവും കാരണമായിട്ടുണ്ടെന്ന് പറയാം. ദേവ്ദത്ത് പടിക്കലിനേയും ദീപക് ചഹാർ പുറത്താക്കി. ഇംപാക്ട് പ്ലയറായെത്തിയ ദേവ്ദത്ത് 11 പന്തിൽ ഓരോ സിക്സും ഫോറുമടക്കം 12 റൺസിൽ നിൽക്കവെ ദീപക് താരത്തെ വിക്കറ്റ് കീപ്പറായ റയാൻ റിക്കിൽട്ടന്റെ കെെയിലെത്തിക്കുകയായിരുന്നു.

മുംബെെക്കെതിരേ ഇത് മൂന്നാം തവണയാണ് കോഹ്ലി ഡക്കാവുന്നത്. സൺറെെസേഴ്സ് ഹെെദരാബാദിനെതിരേയും മൂന്ന് തവണ കോഹ്ലി ഡക്കായി. ലഖ്നൗ സൂപ്പർ ജയ്ന്റ്സ് രണ്ട് തവണയും കോഹ്ലിയെ ഡക്കിന് പുറത്താക്കിയിട്ടുണ്ട്. മറ്റൊരു ടീമിനും കോഹ്ലിയെ ഒന്നിലധികം തവണ ഡക്കിന് പുറത്താക്കാൻ സാധിച്ചിട്ടില്ലെന്നതാണ് എടുത്തു പറയേണ്ടത്.
IPL 2026: ഋഷഭിന്റെ ഉപദേശം, പിന്നാലെ സ‍ഞ്ജുവിനെ ക്ലീൻബൗൾഡാക്കി ദിഘ് വേഷ് റാത്തി; പയറ്റിയ തന്ത്രം ഇതായിരുന്നു

നിലവിൽ വിരാട് കോഹ്ലി റൺവേട്ടക്കാരിൽ 10ാം സ്ഥാനത്താണ്. 11 മത്സരത്തിൽ നിന്ന് 42.11 ശരാശരിയിൽ 379 റൺസാണ് കോഹ്ലി നേടിയത്. 163.36 സ്ട്രെെക്ക് റേറ്റിൽ കളിക്കുന്ന കോഹ്ലി മൂന്ന് അർധ സെഞ്ചുറികളാണ് ഈ സീസണിൽ നേടിയിട്ടുള്ളത്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article