ഹൈലൈറ്റ്:
- രോഹിത് നാണക്കേടിന്റെ റെക്കോഡിൽ
- ജോഫ്രാ ആർച്ചറാണ് രോഹിത്തിനെ പുറത്താക്കിയത്
- പ്രായവും ഫിറ്റ്നസും രോഹിത്തിനെ തളർത്തുന്നു
രോഹിത് ശർമഹെഡ്ഡിനെ വെല്ലുവിളിച്ച് നാണക്കേടിലായി വിരാട് കോഹ്ലി
രോഹിത്തിനെ സംബന്ധിച്ച് ഇന്നത്തെ മത്സരം വളരെ പ്രധാനപ്പെട്ടതായിരുന്നു. രോഹിത്തിന്റെ മോശം ഫോം സമീപകാലത്തായി ചർച്ചാ വിഷയമായിരുന്നു. മുംബെെയെ അഞ്ച് തവണ കിരീടത്തിലേക്കെത്തിച്ച രോഹിത്തിന് സമീപകാലത്തായി മികച്ച ഫോമും ഫിറ്റ്നസുമില്ല. രോഹിത്തിനെ മുംബെെ പുറത്താക്കണമെന്ന ആവശ്യം പോലും ഒരു ഭാഗത്ത് നിന്ന് ഉയരുന്നുണ്ട്.
രോഹിത്തിന്റെ ഇന്ത്യൻ ടീമിലെ സ്ഥാനവും ചോദ്യം ചെയ്യപ്പെടുന്ന ഈ സമയത്ത് രോഹിത് വെടിക്കെട്ട് പ്രകടനത്തോടെ തിരിച്ചെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചത്. രോഹിത് പൂർണ്ണ ഫിറ്റ്നസിലേക്കെത്തിയെന്ന് മുംബെെ ഇന്ത്യൻസ് പരിശീലകനായ മഹേല ജയവർധനയും പറഞ്ഞിരുന്നു. എന്നാൽ രാജസ്ഥാനെതിരേ ഇംപാക്ട് പ്ലയറായി ബാറ്റിങ്ങിന് മാത്രമാണ് രോഹിത് ഇറങ്ങിയത്.
രോഹിത്തിനെ ഇംപാക്ട് പ്ലയറാക്കിയത് ടീമിന് തിരിച്ചടിയാകുന്ന തരത്തിലാണ് നാല് പന്ത് നേരിട്ട് രോഹിത് ഡക്കിന് പുറത്തായത്. നിർണ്ണായക മത്സരത്തിൽ സീനിയർ പേസറായ ജോഫ്രാ ആർച്ചർ മികവ് കാട്ടിയെന്നതും എടുത്തു പറയേണ്ട കാര്യമാണ്. രോഹിത്തിന് പിന്നാലെ നമാൻ ധിറിനേയും ആർച്ചർ പുറത്താക്കി മുംബെെയെ തുടക്കത്തിലേ സമ്മർദ്ദത്തിലാക്കാൻ രോഹിത്തിന് സാധിച്ചു.
ഈ സീസണിൽ 9 മത്സരമാണ് രോഹിത്തിന് കളിക്കാനായത്. 283 റൺസാണ് ആകെ നേടാനായത്. 2022 സീസണ് ശേഷമുള്ള രോഹിത്തിന്റെ ഏറ്റവും മോശം ബാറ്റിങ് പ്രകടനമാണിത്. അവസാന സീസണിൽ 15 മത്സരത്തിൽ നിന്ന് 418 റൺസ് നേടാൻ രോഹിത്തിനായിരുന്നു. രോഹിത് ശർമ അന്താരാഷ്ട്ര ടെസ്റ്റ്, ടി20 ടീമിൽ നിന്ന് വിരമിച്ചെങ്കിലും ഏകദിന ടീമിൽ ഇപ്പോഴും തുടരുന്നുണ്ട്. ഏകദിന ലോകകപ്പ് കളിക്കണമെന്ന മോഹത്തോടെ മുന്നോട്ട് പോകുന്ന രോഹിത്തിന് സമീപകാലത്തെ പ്രകടനം വലിയ തിരിച്ചടിയാണ്.
RR vs MI IPL 2026: എന്തിന് വെെഭവിനെക്കൊണ്ട് അത് ചെയ്യിച്ചു? നിർണ്ണായക മത്സരത്തിൽ യുവതാരം ഫ്ളോപ്പ്; മുംബെെയോട് പതറിയതിന് കാരണമിതാ
മുംബെെയ്ക്കെതിരായ മത്സരം രാജസ്ഥാനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഇന്ന് മുംബെെയെ തോൽപ്പിച്ചാൽ രാജസ്ഥാന് പ്ലേ ഓഫിലേക്കെത്താൻ സാധിക്കും. അതേ സമയം രാജസ്ഥാൻ ഇന്ന് തോറ്റാൽ രാജസ്ഥാനെ മറികടന്ന് പഞ്ചാബ് കിങ്സ് പ്ലേ ഓഫിലേക്കെത്തും എന്നതാണ് എടുത്തു പറയേണ്ടത്.








English (US) ·